Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

'അമ്മയോട് ചോദിച്ചിട്ടാണോ വന്നത്?'; ഒരിക്കല്‍ സച്ചിനോട് അക്രം ചോദിച്ചത്; മറുപടി ബാറ്റിങ്ങിലൂടെ

ദുബായ്: ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറും പാക് ബൗളര്‍ വസിം അക്രവും ലോക ക്രിക്കറ്റില്‍ തങ്ങളുടെ സ്ഥാനം എഴുതിച്ചേര്‍ത്തവരാണ്. സച്ചിന്‍ 100 സെഞ്ച്വറിയും 200 ടെസ്റ്റ് മത്സരങ്ങളും തികച്ച ഏക കളിക്കാരന്‍. അക്രം ആകട്ടെ ഏകദിനത്തില്‍ 500ല്‍ അധികം വിക്കറ്റുകള്‍ നേടിയ രണ്ടു കളിക്കാരില്‍ ഒരാളും. ഇരുവരും പരസ്പരം ബഹുമാനിക്കുന്നവരും അംഗീകരിക്കുന്നവരുമാണ്.

sachin

എന്നാല്‍, സച്ചിന്‍ ആദ്യമായി ക്രിക്കറ്റ് കളിക്കാനിറങ്ങിയപ്പോള്‍ ഇതായിരുന്നില്ല അവസ്ഥ. 1989ല്‍ തന്റെ പതിനാറാം വയസില്‍ പാക്കിസ്ഥാനില്‍ നടന്ന പരമ്പരയിലായിരുന്നു സച്ചിന്റെ അരങ്ങേറ്റം. അന്ന് എതിര്‍നിരയിലുള്ള ബൗളര്‍മാരാകട്ടെ ഇമ്രാന്‍ ഖാന്‍, വസിം അക്രം, വഖാര്‍ യുനിസ് തുടങ്ങിയ വമ്പന്മാരും. 1984 മുതല്‍ അന്താരാഷ്ട്ര ക്രിക്കറ്റിലുള്ള അക്രത്തിന് സച്ചിന്റെ ബാറ്റുമേന്തിയുള്ള വരവ് അത്ര രസിച്ചിരുന്നില്ല.

പേരുകേട്ട തങ്ങളുടെ ബൗളിങ് നിരയ്‌ക്കെതിരെ ബാറ്റു ചെയ്യാന്‍ കേവലം 14 വയസ് മാത്രം തോന്നിക്കുന്ന ഒരു പയ്യന്‍ ബാറ്റേന്താനെത്തിയപ്പോള്‍ ഒരു കമന്റ് പാസാക്കാനും താരം മടിച്ചില്ല. ബാറ്റുമായി ക്രീസിലേക്കു നീങ്ങുകയായിരുന്ന സച്ചിനോട്, അമ്മയോട് ചോദിച്ചിട്ടാണോ വന്നത് എന്നായിരുന്നു അക്രം പരിഹാസത്തോടെ ചോദിച്ചത്. നിഷ്‌കളങ്കമായ ഒരു ചിരി മറുപടി നല്‍കിയ സച്ചിന് പാക് പര്യടനത്തില്‍ കാര്യമായ നേട്ടമുണ്ടാക്കാനായില്ലെങ്കിലും പിന്നീട് ലോക ക്രിക്കറിലെ ഇതിഹാസമായി മാറി.

സലാം ക്രിക്കറ്റ് എന്ന പരിപാടിയിലായിരുന്നു അക്രം സച്ചിനുമൊത്തുള്ള തന്റെ അനുഭവം വെളിപ്പെടുത്തിയത്. ലോക ക്രിക്കറ്റിലെ പ്രഗല്‍ഭര്‍ ഒരുമിച്ചുകൂടിയ പരിപാടിയില്‍ ഓരോരുത്തരും തങ്ങളുടെ ഓര്‍മകള്‍ പങ്കുവെച്ചു. ഒരിക്കല്‍ അക്രത്തെ ബൗണ്ടറി പായിച്ചതും ക്ഷമിക്കണം എന്ന് അദ്ദേഹത്തോടു പറഞ്ഞതും ഇന്ത്യന്‍ ഓഫ് സ്പിന്നര്‍ ഹര്‍ഭജന്‍ സിങ്ങും ഓര്‍ത്തെടുത്തു.


Story first published: Tuesday, September 18, 2018, 11:44 [IST]
Other articles published on Sep 18, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+