വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ടെസ്റ്റിലെ ഓപ്പണിങ് വെടിക്കെട്ട്... കൈയടിക്കേണ്ടത് സെവാഗിനല്ല! തുടക്കമിട്ടത് പാക് താരമെന്നു അക്രം

യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു മുന്‍ ഇതിഹാസം

കറാച്ചി: തട്ടിയും മുട്ടിയും അഞ്ചു ദിവസം കാണികളെ ബോറടിപ്പിച്ചു കൊണ്ടിരുന്ന ടെസ്റ്റ് ക്രിക്കറ്റിന്റെ തലവര തന്നെ മാറ്റിയ ബാറ്റ്‌സ്മാനായിരുന്നു ഇന്ത്യയുടെ മുന്‍ വെടിക്കെട്ട് ഓപ്പണര്‍ വീരേന്ദര്‍ സെവാഗ്. നിശ്ചിത ഓവര്‍ ക്രിക്കറ്റ് പോലെ തന്നെ പന്തുകള്‍ അധികം പാഴാക്കാതെ കളിച്ചാല്‍ ടെസ്റ്റിനെയും ആവേശകരമാക്കാമെന്നു ചടുലമായ ഇന്നിങ്‌സുകളോടെ അദ്ദേഹം തെളിയിക്കുകയും ചെയ്തു.

ലോക ഏകദിന ഇലവന്‍ നായകനാര്? കോലി വേണ്ട, മോര്‍ഗനും! തിരഞ്ഞെടുത്ത് മുന്‍ ഓസീസ് താരംലോക ഏകദിന ഇലവന്‍ നായകനാര്? കോലി വേണ്ട, മോര്‍ഗനും! തിരഞ്ഞെടുത്ത് മുന്‍ ഓസീസ് താരം

ധോണി ലക്ഷ്യമിട്ടത് വെറും 30 ലക്ഷം! ശേഷം സ്വസ്ഥ ജീവിതം... അന്നു തന്നോടു പറഞ്ഞു- വസീം ജാഫര്‍ധോണി ലക്ഷ്യമിട്ടത് വെറും 30 ലക്ഷം! ശേഷം സ്വസ്ഥ ജീവിതം... അന്നു തന്നോടു പറഞ്ഞു- വസീം ജാഫര്‍

സെവാഗിന്റെ അതേ ശൈലിയുടെ ആരാധകനാണ് ഓസ്‌ട്രേലിയയുടെ നിലവിലെ ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍. സെവാഗാണ് തനിക്കു ഈ തരത്തില്‍ കളിക്കാന്‍ പ്രചോദനമേകിയതെന്നു വാര്‍ണര്‍ വെളിപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാല്‍ ടെസ്റ്റിലെ ബാറ്റിങ് രീതികള്‍ അടിമുടി മാറ്റിമറിച്ചതിന് സെവാഗിന് അല്ല നന്ദി പറയേണ്ടെന്നു പാകിസ്താന്റെ മുന്‍ ഇതിഹാസ താരം വസീം അക്രം അഭിപ്രായപ്പെട്ടു. മുന്‍ പാക് താരമാണ് ടെസ്റ്റില്‍ ഈ അറ്റാക്കിങ് ബാറ്റിങ് ശൈലിക്കു തുടക്കമിട്ടതെന്നും അക്രം ചൂണ്ടിക്കാട്ടി.

തുടക്കമിട്ടത് അഫ്രീഡി

പാകിസ്താന്റെ മുന്‍ നായകനും ഇതിഹാസഓള്‍റൗണ്ടറുമായഷാഹിദ് അഫ്രീഡിയാണ് സെവാഗിനേക്കാള്‍ മുമ്പ് ടെസ്റ്റില്‍ അറ്റാക്കിങ് ബാറ്റിങ് ശൈലിക്കു തുടക്കമിട്ടതെന്നു അക്രം അഭിപ്രായപ്പെട്ടു. ടെസ്റ്റ് ക്രിക്കറ്റില്‍ ഓപ്പണര്‍മാരുടെ മാനസികാവസ്ഥ തന്നെ മാറ്റിയത് അഫ്രീഡിയാണെന്നും അദ്ദേഹം പറഞ്ഞു.

സെവാഗ് ടെസ്റ്റിലെത്തിയത് കുറച്ചു വൈകിയാണ്. എന്നാല്‍ 1999-2000ത്തില്‍ തന്നെ ടെസ്റ്റില്‍ ഓപ്പണര്‍മാര്‍ എങ്ങനെ കളിക്കണമെന്ന് കാണിച്ചുതന്നത് അഫ്രീഡിയാണ്. ടെസ്റ്റില്‍ താനാണ് അഫ്രീഡിക്കെതിരേ ബൗള്‍ ചെയ്യുന്നതെങ്കില്‍ അദ്ദേഹത്തെപുറത്താക്കാനാവുമെന്ന് അറിയാമായിരുന്നു. അതേസമയം, അഫ്രീഡി തനിക്കെതിരേ ബൗണ്ടറികളടിക്കുമെന്നുമറിയാമായിരുന്നു. ലൂസ് ബോളുകളില്‍ അഫ്രീഡി സിക്‌സര്‍ പായിക്കുകയും ചെയ്യുമെന്ന് ഒരു യൂട്യൂബ് ചാനലില്‍ അഫ്രീഡിക്കൊപ്പം ചാറ്റ് ഷോയില്‍ അക്രം വിശദമാക്കി.

അഫ്രീഡിയുടെ അരങ്ങേറ്റം

1998ല്‍ ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റിലാണ് അഫ്രീഡി പാകിസ്താനു വേണ്ടി അരങ്ങേറിയത്. എന്നാല്‍ 1999-2000ത്തിലെ ഇന്ത്യന്‍ പര്യടനത്തിലാണ് അഫ്രീഡിയുടെ പ്രതിഭ ലോകമറിഞ്ഞത്. അന്നത്തെ പര്യടനത്തില്‍ അഫ്രീഡി പാക് ടീമില്‍ ഉണ്ടാവേണ്ടതായിരുന്നില്ല. എന്നാല്‍ അഫ്രീഡി ടെസ്റ്റ് ടീമില്‍ വേണമെന്ന ആവശ്യത്തില്‍ താന്‍ ഉറച്ചു നില്‍ക്കുകയായിരുന്നു. തന്റെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് സെലക്ടര്‍മാര്‍ അഫ്രീഡിയെ ഉള്‍പ്പെടുത്തിയതെന്നും അക്രം വെളിപ്പെടുത്തി.

ഇമ്രാന്‍ ഖാനെ വിളിച്ചു

ഇന്ത്യന്‍ പര്യടനത്തിനുള്ള പാക് ടീമിനെ പ്രഖ്യാപിക്കും മുമ്പ് ഇമ്രാന്‍ ഖാനെ താന്‍ വിളിച്ചിരുന്നു. അഫ്രീഡി തന്റെ ടീമില്‍ വേണമെന്ന് ആവശ്യപ്പെട്ടു, എന്നാല്‍ ചില സെലക്ടര്‍മാര്‍ ഇതിനു എതിരാണെന്നും അദ്ദേഹത്തെ അറിയിച്ചു. അഫ്രീഡിയെ തീര്‍ച്ചയായും നീ ടീമിനൊപ്പം കൂട്ടണമെന്നായിരുന്നു ഇമ്രാന്റെ മറുപടി. ഒന്നോ, രണ്ടോ ടെസ്റ്റുകളില്‍ അഫ്രീഡി ടീമിനെ ജയിപ്പിക്കുമെന്നും ഓപ്പണിങ് ബാറ്റ്‌സ്മാനായി അവനെ കളിപ്പിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. പല കാര്യങ്ങളും ഇമ്രാനുമായി താന്‍ ചര്‍ച്ച ചെയ്യാറുണ്ട്. ചിലത് പരമ്പരയ്ക്കു മുമ്പാണെങ്കില്‍ ചിലത് പരമ്പരയ്ക്കിടെയായിരുന്നു. അദ്ദേഹത്തിന്റ നിര്‍ദേശങ്ങള്‍ എല്ലായ്‌പ്പോഴും വിലപ്പെട്ടതായി മാറിയിട്ടുണ്ടെന്നും അക്രം വിശദമാക്കി.

അഫ്രീഡി കസറി

ഇന്ത്യന്‍ പര്യടനത്തില്‍ അഫ്രീഡിയെ ഉള്‍പ്പെടുത്താനുള്ള അക്രത്തിന്റെ തീരുമാനം പിഴച്ചില്ല. ചെന്നൈയില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ഇന്ത്യക്കെതിരേ പാകിസ്താന് ജയം നേടിക്കൊടുക്കുന്നതില്‍ അദ്ദേഹം നിര്‍ണായക പങ്കു വഹിച്ചു. മല്‍സരത്തില്‍ ഓപ്പണറായി കളിച്ച അഫ്രീഡി കന്നി ടെസ്റ്റ് സെഞ്ച്വറിയും നേടിയിരുന്നു. 141 റണ്‍സാണ് അഫ്രീഡി അന്നു നേടിയത്.
ചെന്നൈ ട്രാക്കില്‍ എന്തൊരു ഇന്നിങ്‌സായിരുന്നു അഫ്രീഡി കളിച്ചത്. കുംബ്ലെ, ജോഷി എന്നിവര്‍ക്കെതിരേ ക്രീസിന് പുറത്തേക്ക് ഇറങ്ങി അഫ്രീഡി സിക്‌സറുകള്‍ പറത്തിയത് ഇപ്പോഴും മനസ്സിലുണ്ടെന്നും അക്രം കൂട്ടിച്ചേര്‍ത്തു.

Story first published: Monday, March 30, 2020, 13:01 [IST]
Other articles published on Mar 30, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X