ഇന്ത്യയ്‌ക്കെതിരെ ആറുവിക്കറ്റ്; ആരാണ് അഖില ധനഞ്ജയ? അടുത്ത മുത്തയ്യ മുളീധരന്‍ ആകുമോ?
പല്ലക്കീല്‍: ഇന്ത്യ ശ്രീലങ്ക രണ്ടാം ഏകദിനത്തില്‍ ശ്രീലങ്ക തോല്‍വി വഴങ്ങിയെങ്കിലും ശ്രദ്ധ പിടിച്ചുപറ്റിയ താരമാണ് സ്പിന്നര്‍ അഖില ധനഞ്ജയ. ഇന്ത്യയുടെ മുന്‍നിരയിലെ ആറു ബാറ്റ്‌സ്മാന്‍മാരെ തന്റെ മാസ്മരിക സ്പിന്നില്‍ കുരുക്കിയ ഈ ഇരുപത്തിമൂന്നുകാരന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ ശ്രദ്ധപിടിച്ചുപറ്റിക്കഴിഞ്ഞു.
ഒരുവേള അഖില ഇന്ത്യയെ തകര്‍ക്കുമെന്ന് തോന്നിച്ചെങ്കിലും മുന്‍ ക്യാപ്റ്റന്‍ ധോണി ബൗളര്‍ ഭുവനേശ്വര്‍ കുമാറിനെ കൂട്ടുപിടിച്ച് രക്ഷാപ്രവര്‍ത്തനം നടത്തുകയായിരുന്നു. മികച്ച പ്രകടനം നടത്തിയിട്ടും തോല്‍ക്കേണ്ടിവന്നാല്‍ കളിക്കാരനുണ്ടാകുന്ന വിഷമം ഏറെയാണെന്ന് അഖില പറയുന്നു. ആത്യന്തികമായി ടീമിന്റെ വിജയത്തിനാണ് മുന്‍ഗണനയെന്നും അഖില വ്യക്തമാക്കി.

മത്സരത്തില്‍ മാന്‍ ഓഫ് ദ മാച്ച് ആയ അഖില തന്റെ വിവാഹത്തിന് തൊട്ടടതുത് ദിവസമാണ് മിന്നുന്ന പ്രകടനം നടത്തിയത്. അഖിലയെ അജന്ത മെന്‍ഡിസുമായി താരതമ്യം ചെയ്യുന്നവരുണ്ട്. ബാറ്റ്‌സ്മാന് തിരിച്ചറിയാന്‍ പറ്റാത്തവിധം പന്ത് സ്പിന്‍ ചെയ്യിച്ച മെന്‍ഡിസ് പിന്നീട് ഫോം ഇല്ലാതെ പുറത്താവുകയായിരുന്നു.
മെന്‍ഡിസിനെ പോലെ ബാറ്റ്‌സ്മാനെ കുഴക്കുന്ന പന്തുകളാണ് അഖിലയുടെതും. സ്പിന്നില്‍ വേരിയേഷന്‍ വരുത്തിയതാണ് വിക്കറ്റ് ലഭിക്കാന്‍ ഇടയായതെന്ന് അഖില പറഞ്ഞു. ഞാന്‍ ഒരു ഓഫ് സ്പിന്നറാണ്. എന്നാല്‍ ലെഗ്‌സിപിന്‍ ഗൂഗ്ലി പന്തുകളിലാണ് വിക്കറ്റ് ലഭിച്ചതെന്നും നാലാമത്തെ മാത്രം ഏകദിനം കളിക്കുന്ന അഖില വ്യക്തമാക്കി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications