ആ മത്സരം ഇന്ത്യ ജയിക്കണം, പ്ലീസ്, അപേക്ഷയുമായി മുന്‍ പാക് താരം, കാരണം ഇതാണ്
ലണ്ടന്‍: പാകിസ്താന്‍ ന്യൂസിലന്റിനെ പരാജയപ്പെടുത്തിയതോടെ ലോകകപ്പിലെ പോയിന്റ് നില മാറിമറിഞ്ഞിരിക്കുകയാണ്. നാലാം സ്ഥാനത്തുള്ള ഇംഗ്ലണ്ട് ഏറ്റവും പ്രതിസന്ധിയിലായിരിക്കുകയാണ്. പാകിസ്താനാണ് ഇതില്‍ ഏറ്റവും സാധ്യത വര്‍ധിപ്പിച്ചിരിക്കുന്നത്. ഇതോടെ മുന്‍ പേസര്‍ ഷോയിബ് അക്തര്‍ ഇന്ത്യയോട് അപേക്ഷയുമായി രംഗത്തെത്തിയിരിക്കുകയാണ്. ഇംഗ്ലണ്ടിനെതിരായ അടുത്ത മത്സരത്തില്‍ എന്തുവന്നാലും ഇന്ത്യ വിജയിക്കണമെന്നാണ് അക്തര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

പാകിസ്താനെ ഇന്ത്യ സഹായിക്കേണ്ട സമയമാണിതെന്ന് അക്തര്‍ പറയുന്നു. പാകിസ്താന് സെമിയില്‍ കയറണമെങ്കില്‍ ഇന്ത്യ സഹായിക്കണമെന്നും അക്തര്‍ പറഞ്ഞു. ഇന്ത്യ ഇംഗ്ലണ്ടിനെതിരായ മത്സരം വിജയിച്ചാല്‍ അവര്‍ ടൂര്‍ണമെന്റില്‍ നിന്ന് പുറത്താവും. പാകിസ്താന്‍ അതേസമയം 11 പോയിന്റുമായി സെമിയിലെത്തുമെന്നും അക്തര്‍ പറയുന്നു. ഇതെല്ലാം സത്യമാകണമെങ്കില്‍ പാകിസ്താനെ ഇന്ത്യ സഹായിക്കണമെന്നും അക്തര്‍ പറഞ്ഞു.
പാകിസ്താന്‍ മികച്ച തിരിച്ചുവരവാണ് ലോകകപ്പില്‍ നടത്തിയിരിക്കുന്നത്. ഇംഗ്ലണ്ടിനെ ഇന്ത്യ പരാജയപ്പെടുത്തിയാല്‍ അഫ്ഗാനിസ്ഥാനെയും ബംഗ്ലാദേശിനെയും പാകിസ്താന്‍ പരാജയപ്പെടുത്തുമെന്നും അക്തര്‍ പറയുന്നു. അതോടെ പാകിസ്താന്‍ സെമിയിലെത്തും. അവിടെ ഇന്ത്യ നേരിടുകയും, ഞങ്ങള്‍ ഇന്ത്യയെ പരാജയപ്പെടുത്തുകയും ചെയ്യുമെന്നും അക്തര്‍ പറഞ്ഞു. പാകിസ്താന്റെ തിരിച്ചുവരവ് 1992ന് സമാനമാണെന്നും അക്തര്‍ പറഞ്ഞു.
ഒരിക്കലും പാകിസ്താനെ ഒതുക്കി നിര്‍ത്താന്‍ നോക്കരുത്. എപ്പോഴൊക്കെ അങ്ങനെ സംഭവിച്ചിട്ടുണ്ടോ അപ്പോഴൊക്കെ പാകിസ്താന്‍ തിരിച്ചുവന്നിട്ടുണ്ടെന്നും, അക്തര്‍ പറയുന്നു. മുമ്പ് ഞാന്‍ പറഞ്ഞിരുന്നു, എല്ലാ പ്രതീക്ഷയും നഷ്ടമായിട്ടില്ല. ആദ്യ തോല്‍വികള്‍ തിരിച്ചുവരാനുള്ള മാര്‍ഗമായിരുന്നുവെന്നും അക്തര്‍ വ്യക്തമാക്കി. അതേസമയം ബാബര്‍ അസമും ഹാരിസ് സൊഹൈലും ഗംഭീര പ്രകടനമാണ് നടത്തിയതെന്നും അക്തര്‍ പറഞ്ഞു. പാകിസ്താന്‍ ഇമ്രാന്‍ ഖാന്റെ ടീമിനെ പോലെയാണ് കളിച്ചതെന്നും താരം പറഞ്ഞു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications