For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കോലിയെ ആരാധിച്ചാല്‍ പോര, അതുപോലെ കളിക്കണം, പാക് താരത്തിന് മുന്‍ താരത്തിന്റെ ഉപദേശം

By Vaisakhan MK

ലണ്ടന്‍: പാകിസ്താന്‍ ബാറ്റ്‌സ്മാന്‍ ബാബര്‍ അസമിന് ഉപദേശവുമായി മുന്‍ പേസര്‍ ഷോയിബ് അക്തര്‍. വിരാട് കോലിയെയാണ് ബാബര്‍ ആരാധിക്കുന്നത്. എങ്കില്‍ അദ്ദേഹത്തെ പോലെ കളിക്കന്‍ പഠിക്കണമെന്നാണ് അക്തര്‍ പറഞ്ഞിരിക്കുന്നത്. അസമിന് മികച്ച തുടക്കം ലഭിക്കുന്നുണ്ട്. നന്നായി മുന്നോട്ട് പോകുന്നുമുണ്ട്. പക്ഷേ വലിയ ഇന്നിംഗ്‌സാക്കി മാറ്റാന്‍ ആ തുടക്കത്തിന് സാധിക്കുന്നില്ല. അക്കാര്യത്തില്‍ വിരാട് കോലിയെ മാതൃകയാക്കണമെന്നും അക്തര്‍ ആവശ്യപ്പെട്ടു. ദക്ഷിണാഫ്രിക്കയ്‌ക്കെിരെയും മികച്ച പ്രകടനം നടത്തിയെങ്കിലും, അത് സെഞ്ച്വറിയിലേക്ക് കൊണ്ടുപോകാന്‍ താരത്തിനായില്ലെന്നും അക്തര്‍ പറയുന്നു.

1

ടീമിന് ബുദ്ധിമുട്ടേറിയ സമയങ്ങളില്‍ വിരാട് റണ്‍സ് കണ്ടെത്തുന്നുണ്ട്. വിരാട് സിംഗിളുകളെടുത്ത് കളി മുന്നോട്ട് കൊണ്ടുപോകുന്നത് ബാബറും മാതൃകയാക്കണം. രോഹിത് ശര്‍മ, കെയ്ന്‍ വില്യംസണ്‍, വിരാട് കോലി എന്നിവരുടെ കളി ശ്രദ്ധിക്കുമ്പോള്‍, ഇവര്‍ അര്‍ധ സെഞ്ച്വറി തികച്ചാല്‍ കളിയുടെ വേഗം കൂട്ടുന്നതായി കാണാം. ബാബര്‍ ഇവരില്‍ നിന്ന് പഠിക്കണം. കൂടുതല്‍ വ്യത്യസ്തമാര്‍ന്ന ഷോട്ടുകള്‍ക്ക് ശ്രമിക്കണമെന്നും അക്തര്‍ പറഞ്ഞു.

അതേസമയം ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ അതിവേഗ അര്‍ധ സെഞ്ച്വറിയടിച്ച ഹാരിസ് സൊഹൈലിനെ അക്തര്‍ പുകഴ്ത്തി. ഹാരിസിനെ ടീമില്‍ ഉള്‍പ്പെടുത്തണമെന്ന് കുറേയായി പറയുന്നുണ്ട്. അദ്ദേഹം മികച്ച കളിക്കാരനാണ്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ എങ്ങനെയാണ് റണ്‍സ് സ്‌കോര്‍ ചെയ്യേണ്ടതെന്ന് താരം കാണിച്ച് തന്നു. ബാബര്‍ അസമിനേക്കാള്‍ മികച്ച പ്രകടനമാണ് ഹാരിസ് നടത്തിയത്. ഷോയിബ് മാലിക്കിന് പകരം ഹാരിസിനെ ടീമിലെടുത്തത് നല്ല തീരുമാനമാണെന്നും അക്തര്‍ പറഞ്ഞു.

അതേസമയം പാകിസ്താന്‍ ഇനിയും ആരെയും ഭയപ്പെടാതെ കളിക്കുമെന്നാണ് പ്രതീക്ഷ. ഇനിയുള്ള എല്ലാ മത്സരങ്ങളും വിജയിച്ചാല്‍ സെമിയിലെത്താനുള്ള സാധ്യത ടീമിനുണ്ടെന്നും അക്തര്‍ പറയുന്നു. ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, ഇന്ത്യ, ന്യൂസിലന്റ് എന്നിവരോട് തോറ്റാല്‍ പാകിസ്താന് സെമിയിലെത്താനുള്ള സാധ്യതയുണ്ടെന്നും അക്തര്‍ പറഞ്ഞു. പാകിസ്താന്റെ ബൗളിംഗ് മികച്ചതായിരുന്നെന്നും, ആമിര്‍ നന്നായി പന്തെറിഞ്ഞെന്നും, അതേസമയം മോശം ഫീല്‍ഡിംഗാണെന്നും അക്തര്‍ പറഞ്ഞു.

bumrah is extra ordinary says clarke

ബുംറ ഇന്ത്യക്ക് ലോകകപ്പ് നേടിത്തരുമെന്ന് ക്ലാര്‍ക്ക്

ഇന്ത്യയെ വാനോളം പുകഴ്ത്തി മുന്‍ ഓസ്‌ട്രേലിയന്‍ താരം മൈക്കല്‍ ക്ലാര്‍ക്ക്. ഇന്ത്യക്ക് ലോകകപ്പ് നേടാനുള്ള എല്ലാ സാധ്യതയുമുണ്ടെന്ന് ക്ലാര്‍ക്ക് പറയുന്നു. പക്ഷേ ഇന്ത്യയ്ക്ക് മുന്‍തൂക്കം നല്‍കുന്ന ഘടകം ജസ്പ്രീത് ബുംറയാണെന്നും ക്ലാര്‍ക്ക് പറഞ്ഞു. പക്ഷേ ഇന്ത്യ മാത്രമല്ല ടൂര്‍ണമെന്റിലെ ഫേവറിറ്റുകളെന്നും മുന്‍ ഓസീസ് ക്യാപ്റ്റന്‍ പറഞ്ഞു. ഇന്ത്യ ടൂര്‍ണമെന്റില്‍ ഫേവറിറ്റുകളാണെന്നും തരം പറഞ്ഞു.

ലണ്ടന്‍: ഇന്ത്യയെ വാനോളം പുകഴ്ത്തി മുന്‍ ഓസ്‌ട്രേലിയന്‍ താരം മൈക്കല്‍ ക്ലാര്‍ക്ക്. ഇന്ത്യക്ക് ലോകകപ്പ് നേടാനുള്ള എല്ലാ സാധ്യതയുമുണ്ടെന്ന് ക്ലാര്‍ക്ക് പറയുന്നു. പക്ഷേ ഇന്ത്യയ്ക്ക് മുന്‍തൂക്കം നല്‍കുന്ന ഘടകം ജസ്പ്രീത് ബുംറയാണെന്നും ക്ലാര്‍ക്ക് പറഞ്ഞു. പക്ഷേ ഇന്ത്യ മാത്രമല്ല ടൂര്‍ണമെന്റിലെ ഫേവറിറ്റുകളെന്നും മുന്‍ ഓസീസ് ക്യാപ്റ്റന്‍ പറഞ്ഞു.

അതേസമയം ലോകകപ്പില്‍ ഗംഭീര പ്രകടനമാണ് ബുംറ നടത്തുന്നത്. അഫ്ഗാനിസ്ഥാനെതിരായ നിര്‍ണായക പോരാട്ടത്തില്‍ രണ്ട് വിക്കറ്റെടുത്ത് കളി മാറ്റിമറിച്ചത് ബുംറയായിരുന്നു. നിര്‍ണായകമായ 49ാം ഓവറില്‍ വെറും അഞ്ച് റണ്‍സ് മാത്രം വിട്ടുകൊടുത്ത് ഇന്ത്യയെ മത്സരത്തിലേക്ക് തിരിച്ച് കൊണ്ടുവന്നതും ബുംറയായിരുന്നു. ബുംറയെറിഞ്ഞ ഈ ഓവര്‍ കാരണമാണ് തനിക്ക് നന്നായി പന്തെറിയാന്‍ സാധിച്ചതെന്ന് മുഹമ്മദ് ഷമി പറഞ്ഞിരുന്നു.

ബൂം ബൂം ബുംറ

ഇന്ത്യ ലോകകപ്പില്‍ കിരീടം നേടാന്‍ സാധ്യതയുള്ള ഫേവറിറ്റുകളാണ്. ജസ്പ്രീത് ബുംറയും മാരക പന്തുകളാണ് ഇന്ത്യക്ക് മുന്‍തൂക്കം നല്‍കുന്നത്. ലോകത്തിലെ ഒന്നാം നമ്പര്‍ ബൗളറാണെന്ന് ബുംറ തെളിയിച്ച് കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ രണ്ട് വര്‍ഷമായി ബുംറയുടെ കളി എന്നെ അമ്പരിപ്പിക്കുന്നുണ്ട്. എല്ലാ തരം ആയുധങ്ങളുമുള്ള താരമാണ് ബുംറ. ഫിറ്റ്‌നെസ് തുടര്‍ന്നാല്‍ ഇന്ത്യക്ക് ലോകകപ്പ് ബുംറ തന്നെ സമ്മനിക്കുമെന്ന് ക്ലാര്‍ക്ക് പറഞ്ഞു.

രണ്ട് ടീമുകള്‍ക്ക് സാധ്യത

ടൂര്‍ണമെന്റില്‍ രണ്ട് ഫേവറിറ്റുകളാണ് ഉള്ളത്. ഇന്ത്യയും ഓസ്‌ട്രേലിയയും. ടീം വര്‍ക്ക് ഉള്ളത് കൊണ്ടാണ് ഇവര്‍ക്ക് സാധ്യതയുള്ളത്. ഇംഗ്ലണ്ടിന് സ്വന്തം നാട്ടിലേക്ക് ലോകകപ്പ് കൊണ്ടുവരാന്‍ സാധിക്കില്ലെന്നും ക്ലാര്‍ക്ക് പറയുന്നു. ഫേവറിറ്റുകള്‍ ആണ് ഇംഗ്ലണ്ട് എന്ന പ്രമുഖരുടെ പ്രഖ്യാപനങ്ങളെയും ക്ലാര്‍ക്ക് തള്ളി. നേരത്തെ കെവിന്‍ പീറ്റേഴ്‌സണും മൈക്കല്‍ വോനും ഇംഗ്ലണ്ട് കപ്പ് നേടുമെന്നായിരുന്നു പ്രവചിച്ചത്. എന്നാല്‍ ടൂര്‍ണമെന്റില്‍ രണ്ട് അപ്രതീക്ഷിത തോല്‍വി വഴങ്ങിയിരിക്കുകയാണ് ഇംഗ്ലണ്ട്.

ഇന്ത്യ മാത്രമല്ല....

ബുംറയ്ക്ക് ടൂര്‍ണമെന്റില്‍ വെല്ലുവിളിയില്ലെന്ന് പറയാനാവില്ല. ഓസ്‌ട്രേലിയയില്‍ നിന്ന് താരത്തിന് നല്ല രീതിയിലുള്ള വെല്ലുവിളി നേരിടേണ്ടി വരും. ഓസീസ് ബാറ്റിംഗ് നിരയില്‍ ഡേവിഡ് വാര്‍ണര്‍ നല്ല ഫോമിലാണ്. ബുംറയ്ക്ക് വാര്‍ണര്‍ക്കെതിരെ പന്തെറിയുക ബുദ്ധിമുട്ടാകും. ടൂര്‍ണമെന്റില്‍ ഇതുവരെ 447 റണ്‍സ് നേടി മാരക ഫോമിലാണ് വാര്‍ണര്‍. ഇനിയും മനോഹരമായ ഇന്നിംഗ്‌സുകള്‍ വാര്‍ണറില്‍ നിന്ന് പ്രതീക്ഷിക്കുന്നുണ്ട്. കളിക്കളത്തിലെ ഭ്രാന്തനാണ് അദ്ദേഹം. ഓസ്‌ട്രേലിയ കിരീടം നേടിയാല്‍ വാര്‍ണര്‍ ടൂര്‍ണമെന്റിലെ താരമാകുമെന്നും ക്ലാര്‍ക്ക് പറഞ്ഞു.

ബുംറ മാരക ബൗളര്‍

ബുംറ ഇന്നിംഗ്‌സില്‍ തുടക്കത്തില്‍ പുതിയ പന്തുകള്‍ വേഗത്തില്‍ സ്വിംഗ് ചെയ്യിക്കാന്‍ കഴിവുള്ള താരമാണ്. മധ്യ ഓവറില്‍ സ്വിംഗ് ഇല്ലാതാവുമ്പോള്‍ ബുംറ പേസ് കൊണ്ടാണ് ബാറ്റ്‌സ്മാന്‍മാര്‍ക്ക് പ്രശ്‌നങ്ങളുണ്ടാക്കുക. അവസാന ഓവറില്‍ യോര്‍ക്കറുകള്‍ തുടര്‍ച്ചയായി എറിയാനുള്ള കഴിവും താരത്തിനുണ്ട്. വസീം അക്രത്തെ പോലെയാണ് ബുംറയെന്നും ക്ലാര്‍ക്ക് പറയുന്നു. ടൂര്‍ണമെന്റിലെ മികച്ച രണ്ട് ക്യാപ്റ്റന്‍മാര്‍ കോലിയും ആരോണ്‍ ഫിഞ്ചുമാണ്. രണ്ട് റിസ്റ്റ് സ്പിന്നര്‍മാരെ കളിപ്പിക്കാനുള്ള കോലിയുടെ മികവ് എടുത്ത് പറയേണ്ടതാണെന്നും ക്ലാര്‍ക്ക് പറഞ്ഞു.

Story first published: Monday, June 24, 2019, 18:29 [IST]
Other articles published on Jun 24, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+