Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വീണ്ടും പോര്? സേവാഗിന് പക്വത പോരെന്ന് ഷോയിബ് അക്തര്‍, ട്വിറ്റർ പോസ്റ്റ് ഡിലീറ്റ് ചെയ്തു!

ദില്ലി: ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ വീരേന്ദര്‍ സേവാഗിന് പക്വത പോര എന്ന് പാക് ഫാസ്റ്റ് ബൗളര്‍ ഷോയിബ് അക്തര്‍. ബാറ്റിംഗിനെക്കുറിച്ചല്ല സേവാഗിന്റെ കളത്തിന് പുറത്തെ കമന്റുകളെക്കുറിച്ചാണ് റാവല്‍പിണ്ടി എക്‌സ്പ്രസിന് പരാതി. കളിച്ചിരുന്ന കാലത്ത് അക്തറിനെ പലവട്ടം അടിച്ച് പറത്തിയിട്ടുള്ള സേവാഗിന്റെ കളിയെക്കുറിച്ച് അക്തറിന് എന്തായാലും പരാതി ഉണ്ടാകില്ല എന്ന കാര്യം ഉറപ്പാണ്.

ഷോയിബ് അക്തര്‍ ഇന്ത്യയെ പുകഴ്ത്തുന്നതിന് പിന്നില്‍ ബിസിനസ് താല്‍പര്യങ്ങളാണ് എന്ന സേവാഗിന്റെ വാക്കുകളാണ് താരത്തെ ചൊടിപ്പിച്ചിരിക്കുന്നത്. ഉപഭൂഖണ്ഡത്തില്‍ ബിസിനസ് താല്‍പര്യങ്ങള്‍ ഉള്ളത് കൊണ്ടാണ് അക്തര്‍ ഇന്ത്യന്‍ ക്രിക്കറ്റിനെ പുകഴ്ത്തി സംസാരിക്കുന്നത് എന്ന് സേവാഗ് പറഞ്ഞതായി ഡെക്കാന്‍ ഹെറാള്‍ഡ് പത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്.

sehwag-akthar

അക്തര്‍ ഇന്ത്യയെ പുകഴ്ത്തുന്നത് കണ്ടാല്‍ അക്തറിനെ അടുത്തറിയുന്നവര്‍ക്ക് വിശ്വസിക്കാന്‍ പോലും കഴിയില്ല എന്നും സേവാഗ് പറഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. തങ്ങള്‍ കളിച്ചിരുന്ന കാലത്ത് അക്തറിന് ഇത്തരം സ്‌നേഹമൊന്നും ഉണ്ടായിരുന്നില്ല. പണം കൊണ്ട് എന്തും നടക്കും. പാകിസ്താനി ടി വി ചാനലുകളില്‍ കമന്ററി പറയുന്ന മുഹമ്മദ് യൂസഫ്, സഖ്‌ലൈന്‍ മുഷ്താഖ്, റാണ തുടങ്ങിയവര്‍ക്കെല്ലാം ഇന്ത്യയില്‍ കമന്ററി പറയാന്‍ താല്‍പര്യമുണ്ട്.

ഇന്ത്യയുടെ മാര്‍ക്കറ്റ് വലുതാണ്. ഇവിടെ 1 ലക്ഷം കിട്ടിയാല്‍ അത് പാകിസ്താനിലെ രണ്ട് ലക്ഷത്തിന് തുല്യമാണ് - സേവാഗ് പറഞ്ഞു. ഇതേത്തുടര്‍ന്നാണ് സേവാഗിന് ഇത്തരം കാര്യങ്ങള്‍ സംസാരിക്കാനുളള പക്വത ആയിട്ടില്ല എന്ന് പറഞ്ഞ് ഷോയിബ് അക്തര്‍ ട്വീറ്റ് ചെയ്തത്. അല്‍പസമയത്തിന് ശേഷം അക്തര്‍ ഈ ട്വീറ്റ് ഡിലീറ്റ് ചെയ്തു. എന്നാല്‍ റീട്വീറ്റ് ആയും സ്‌ക്രീന്‍ ഷോട്ടുകളായും ഈ ട്വീറ്റ് ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ ലഭ്യമാണ്.

Story first published: Wednesday, March 9, 2016, 9:33 [IST]
Other articles published on Mar 9, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+