അഖണ്ഡ ഭാരത/ ഹിന്ദുത്വക്കാര്‍ക്ക് ലോകകപ്പില്‍ എന്താണ് കാര്യം?
2015 ലോകകപ്പില്‍ അഖണ്ഡഭാരതക്കാര്‍ക്ക് എന്താണ് കാര്യമെന്നാണോ ചോദ്യം. കാര്യമുണ്ട്. ഇതാദ്യമായി നാല് ഏഷ്യന്‍ ടീമുകള്‍ ലോകകപ്പ് ക്രിക്കറ്റിന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍ കളിക്കുകയാണ്. വെറും ഏഷ്യന്‍ രാജ്യങ്ങള്‍ എന്ന് പറഞ്ഞാല്‍ പോര. അഖണ്ഡഭാരത രാജ്യങ്ങള്‍ എന്ന് തന്നെ പറയണം. ഇന്ത്യ, പാകിസ്താന്‍, ബംഗ്ലാദേശ്, ശ്രീലങ്ക എന്നിവരാണ് ലോകകപ്പ് ക്രിക്കറ്റിന്റെ അവസാന എട്ടിലെത്തിയിരിക്കുന്നത്.
ക്രിക്കറ്റ് എന്ന കളി പുതിയതാണെങ്കിലും അതിലൊക്കെ എത്രയോ പഴക്കമുള്ള സങ്കല്‍പ്പമാണ് അഖണ്ഡഭാരതം എന്നത്. പണ്ടത്തെ ഭാഗമായിരുന്ന അഫ്ഗാനിസ്ഥാനും ലോകകപ്പില്‍ ഒരു ശ്രമം നടത്തിയെങ്കിലും ആദ്യറൗണ്ടില്‍ തന്നെ തോറ്റുപോയി. എന്നാലും സാരമില്ല, ഭാരതത്തിന്റെ അഖണ്ഡതയില്‍ അഭിമാനം കൊള്ളുന്നവര്‍ക്ക് സന്തോഷിക്കാനുള്ള വക ലോകകപ്പില്‍ ഉണ്ടല്ലോ.

ഇതാദ്യമായിട്ടാണ് നാല് ഏഷ്യന്‍ ടീമുകള്‍ ലോകകപ്പ് ക്രിക്കറ്റിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ എത്തുന്നത്. 1996 ലും 2011 ലും മൂന്ന് വീതം ഏഷ്യന്‍ ടീമുകള്‍ ക്വാര്‍ട്ടര്‍ കളിച്ചിട്ടുണ്ട്. 1996 ല്‍ ഇന്ത്യയെ സെമിയില്‍ തോല്‍പിച്ച ശ്രീലങ്ക ലോകകപ്പ് നേടി. 2011 ല്‍ പാകിസ്താനെ സെമിയില്‍ തോല്‍പിച്ച ഇന്ത്യ ചാമ്പ്യന്മാരായി. ഈ ടീമുകള്‍ക്ക് പുറമെ ഇത്തവണ ബംഗ്ലാദേശാണ് ക്വാര്‍ട്ടര്‍ കളിക്കുന്നത്.
കേന്ദ്രത്തില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലെത്തുകയും ദേശീയതയെക്കുറിച്ച് വലിയ പ്രസംഗങ്ങള്‍ നടക്കുകയും ചെയ്യുന്ന സമയത്ത് തന്നെയാണ് ഈ നാല് ടീമുകളും ക്വാര്‍ട്ടര്‍ കളിക്കാനിറങ്ങുന്നത് എന്നതും ശ്രദ്ധേയമാണ്. കളി ആര് ജയിച്ചാലും അഖണ്ഡഭാരത താല്‍പര്യക്കാര്‍ക്ക് സന്തോഷിക്കാന്‍ വകയുണ്ട് എന്ന് ചുരുക്കം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications