വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ട്രോഫി ഫൈനലിലെ ആകാശ് ദീപ് പുറത്താകുന്ന വീഡിയോ വൈറല്‍

രാജ്‌കോട്ട്: രഞ്ജി ട്രോഫിയുടെ ഈ സീസണില്‍ ബംഗാളിനെ പരാജയപ്പെടുത്തി സൗരാഷ്ട്ര കിരീടം ചൂടിയിരിക്കുകയാണ്. സമനിലയില്‍ കലാശിച്ച മത്സരത്തില്‍ ഒന്നാം ഇന്നിങ്‌സില്‍ നേടിയ ലീഡിന്റെ കരുത്തിലാണ് സൗരാഷ്ട്ര കിരീടം ചൂടിയത്. സൗരാഷ്ട്രയുടെ ആദ്യ രഞ്ജി ട്രോഫി കിരീടമാണിത്. മത്സരത്തിനിടെ ബംഗാളിന്റെ ആകാശ് ദീപ് സിങ്ങിന്റെ പുറത്താകലാണ് ഇപ്പോഴത്തെ ചര്‍ച്ചാവിഷയം. സൗരാഷ്ട്രയുടെ 425 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ ബംഗാളിനുവേണ്ടി ഒമ്പതാമനായി ക്രീസിലെത്തിയത് അകാശ് ദീപായിരുന്നു.

ട്രോഫി ഫൈനലിലെ ആകാശ് ദീപ് പുറത്താകുന്ന വീഡിയോ വൈറല്‍

സൗരാഷ്ട്ര ക്യാപ്റ്റന്‍ ജയദേവ് ഉനദ്ഘട്ട് എറിഞ്ഞ 153ാമത്തെ ഓവറിലാണ് നാടകീയ സംഭവം.ഉനദ്ഘട്ടിന്റെ പന്ത് ബാറ്റുലുരസാതെ സൗരാഷ്ട്ര കീപ്പര്‍ അവി ബാരോതിന്റെ കൈകളില്‍.ക്രീസിന് പുറത്തായിരുന്ന അകാശിനെ പുറത്താക്കാന്‍ കീപ്പര്‍ ത്രോ ചെയ്‌തെങ്കിലും സ്റ്റംപിന് കൊള്ളാതെ പന്ത് ഉനദ്ഘട്ടിന്റെ കൈകളിലേക്ക്. പന്ത് ലഭിച്ചയുടന്‍ ഉനദ്ഘട്ട് സ്‌ട്രൈക്കിലുള്ള ആകാശിന്റെ സ്റ്റംപ് എറിഞ്ഞുവീഴ്ത്തി. എന്താണ് സംഭവിക്കുന്നതെന്ന് മനസിലാകാതെ ക്രീസില്‍ ആകാശ് നിന്നെങ്കിലും അദ്ദേഹത്തിന്റെ കാല് ക്രീസില്‍ മുട്ടിയിരുന്നില്ല.

അപ്പീലുമായി സൗരാഷ്ട്ര താരങ്ങള്‍ എത്തിയപ്പോഴും സംഭവം പിടികിട്ടാതെ ആകാശ് ക്രീസില്‍ നില്‍ക്കുകയായിരുന്നു. പിന്നീട് തേര്‍ഡ് അംപയര്‍ വീഡിയോ പരിശോധിച്ച ശേഷം ഔട്ട് വിളിക്കുകയായിരുന്നു.ആകാശിന്റെ ചെറിയൊരു അശ്രദ്ധ ബംഗാളിനെ സംബന്ധിച്ച് വലിയ നഷ്ടമാണ്. അര്‍ണാബ് നന്ദി 40 റണ്‍സുമായി ക്രീസില്‍ പുറത്താകാതെ നില്‍ക്കുന്നുണ്ടായിരുന്നു. അകാശ് അല്‍പ്പനേരം കൂടി പിടിച്ചുനിന്നിരുന്നെങ്കിലും ചിലപ്പോള്‍ മത്സരവിധിയെത്തന്നെ അത് മാറ്റിമറിച്ചേനെ. സ്‌കോര്‍ബോര്‍ഡില്‍ 361 റണ്‍സുള്ളപ്പോഴാണ് ആകാശ് പുറത്താകുന്നത്. 381 റണ്‍സില്‍ ബംഗാള്‍ ഓള്‍ഔട്ടാവുകയും ചെയ്തു. മത്സരം സമനിലയിലാണ് അവസാനിച്ചതെങ്കിലും ഒന്നാം ഇന്നിങ്‌സില്‍ നേടിയ 44 റണ്‍സ് ലീഡിന്റെ കരുത്തില്‍ സൗരാഷ്ട്ര കിരീടം ചൂടുകയായിരുന്നു.

ട്രോഫി ഫൈനലിലെ ആകാശ് ദീപ് പുറത്താകുന്ന വീഡിയോ വൈറല്‍

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത സൗരാഷ്ട്ര അര്‍പിത് വാസവാഡയുടെ (106) സെഞ്ച്വറിക്കരുത്തിലാണ് മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയത്.287 പന്തുകള്‍ നേരിട്ട് 11 ബൗണ്ടറി മാത്രം ഉള്‍പ്പെട്ട ക്ഷമയേറിയെ ഇന്നിങ്‌സായിരുന്നു വാസാവഡയുടേത്.കളിയിലെ താരവും വാസവാഡയാണ്.ചേതേശ്വര്‍ പുജാര മധ്യനിരയില്‍ ബാറ്റിങ്ങിനിറങ്ങി 237 പന്തുകള്‍ നേരിട്ട് 66 റണ്‍സും നേടി.അവി ബാരോത്് (54),വിശ്വരാജ് ജഡേജ (54) എന്നിവരുടെ അര്‍ധ സെഞ്ച്വറിയും സൗരാഷ്ട്രയ്ക്ക് കരുത്തായി.ആകാശ് ദീപ് ബംഗാളിനുവേണ്ടി നാല് വിക്കറ്റ് വീഴ്ത്തി.

മറുപടിക്കിറങ്ങിയ ബംഗാളിന് തുടക്കം പിഴച്ചെങ്കിലും സുദീപ് ചാറ്റര്‍ജി (81),വൃദ്ധിമാന്‍ സാഹ (64),അനുസ്തൂപ് മജുംദാര്‍ (63) എന്നിവരുടെ അര്‍ധ സെഞ്ച്വറി പ്രതീക്ഷ നല്‍കി.എന്നാല്‍ വാലറ്റത്തം അതിവേഗം മടങ്ങിയത് ടീമിന് തിരിച്ചടിയായി.

ആകാശ് ദീപ് പുറത്താകുന്ന വീഡിയോ ഇവിടെ കാണാം.

Story first published: Saturday, March 14, 2020, 11:17 [IST]
Other articles published on Mar 14, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X