വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ട്വന്റി-20 പരമ്പരകളില്‍ നിന്നും 'കുല്‍ചാ' സഖ്യം പുറത്ത്, കാരണം ഇങ്ങനെ

മുംബൈ: അടുത്തവര്‍ഷം ഓസ്‌ട്രേലിയയില്‍ നടക്കുന്ന ട്വന്റി-20 ലോകകപ്പ് കിരീടത്തില്‍ കുറഞ്ഞതൊന്നും ഇപ്പോള്‍ ഇന്ത്യ പ്രതീക്ഷിക്കുന്നില്ല. ഇംഗ്ലണ്ടില്‍ തകര്‍പ്പന്‍ പ്രകടനമായിരുന്നു ടീമിന്റേത്. പക്ഷെ സെമിയില്‍ ന്യൂസിലാന്‍ഡിന് എതിരെ മാത്രം പിഴച്ചു; ലോകകപ്പില്‍ നിന്നും പുറത്തായി. അടുത്തലക്ഷ്യം ട്വന്റി-20 ലോകകിരീടമാണ്. ഇതിനായി ടീമിനെ ഉടച്ചുവാര്‍ക്കാനാണ് ക്രിക്കറ്റ് ബോര്‍ഡിന്റെ തീരുമാനം. യുവതാരങ്ങള്‍ക്ക് ടീമില്‍ കൂടുതല്‍ അവസരം നല്‍കുമെന്ന് സെലക്ടര്‍മാര്‍ അറിയിച്ചു കഴിഞ്ഞു.

ഇനി പഴയപോലെയല്ല കാര്യങ്ങള്‍; ബിരിയാണിയും ബര്‍ഗറും ഇല്ലെന്ന് പാക്കിസ്ഥാന്‍ കോച്ച്ഇനി പഴയപോലെയല്ല കാര്യങ്ങള്‍; ബിരിയാണിയും ബര്‍ഗറും ഇല്ലെന്ന് പാക്കിസ്ഥാന്‍ കോച്ച്

ടീമിലില്ല

പക്ഷെ സ്വന്തം തട്ടകത്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ വിജയത്തുടര്‍ച്ച നേടാന്‍ ഇന്ത്യ കോപ്പുകൂട്ടുമ്പോള്‍ വിഖ്യാതമായ 'കുല്‍ചാ' സഖ്യത്തെ ടീമില്‍ ഉള്‍പ്പെടുത്താന്‍ ക്രിക്കറ്റ് ബോര്‍ഡ് തയ്യാറായിട്ടില്ല.

ഇതിന് കാരണമെന്തെന്ന് ക്രിക്കറ്റ് പ്രേമികള്‍ അന്വേഷിക്കുന്നുണ്ട്. ഇന്ത്യന്‍ പിച്ചുകളില്‍ പന്തിനെ വട്ടം കറക്കാനുള്ള ഇരുവരുടെയും കഴിവ് പ്രസിദ്ധമാണ്. ലോകകപ്പുവരെ യുസ്‌വേന്ദ്ര ചാഹലും കുല്‍ദീപ് യാദവും ഇന്ത്യന്‍ ടീമിലെ അവിഭാജ്യ ഘടകങ്ങളായിരുന്നുതാനും. എന്നാല്‍ ഒരു സുപ്രഭാതത്തില്‍ എന്തുപറ്റി?

ഇംഗ്ലണ്ടിന്റെ തന്ത്രം

നേരത്തെ വിന്‍ഡീസ് പര്യടനത്തിലും ഇരുവര്‍ക്കും അവസരം ലഭിച്ചിരുന്നില്ല. എന്തായാലും തുടരെ ട്വന്റി-20 പരമ്പരകളില്‍ നിന്നും കുല്‍ചാ സഖ്യത്തെ ഒഴിവാക്കാനുള്ള കാരണം മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര പറയും. 2020 ലോകകപ്പ് മുന്നില്‍ക്കണ്ട് ഇന്ത്യ തന്ത്രം പുനരാവിഷ്‌കരിക്കുകയാണ്. ബാറ്റിങ് മേഖലയില്‍ കൂടുതല്‍ ഊന്നല്‍ നല്‍കാനാണ് മാനേജ്‌മെന്റിന്റെ തീരുമാനം. അതായത് ഏകദിന ലോകകപ്പില്‍ ഇംഗ്ലണ്ട് സ്വീകരിച്ച നിലപാടുതന്നെ ട്വന്റി-20 ലോകകപ്പില്‍ ഇന്ത്യയും കൈക്കൊള്ളാന്‍ ഒരുങ്ങുന്നു.

ബാറ്റിങ് നിരയ്ക്ക് കൂടുതൽ ഊന്നൽ

വാലറ്റത്തും മികവോടെ ബാറ്റു ചെയ്യാന്‍ കഴിയുന്ന താരങ്ങളുമായാണ് ഇംഗ്ലണ്ട് ലോകകപ്പിന് ഇറങ്ങിയതെന്ന് ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ആകാശ് ചോപ്ര പറഞ്ഞു.

രാഹുല്‍ ചഹാര്‍, വാഷിങ്ടണ്‍ സന്ദര്‍ ഉള്‍പ്പെടെയുള്ള താരങ്ങളുമായാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ ഇറങ്ങുന്നത്. ബാറ്റിങ് മികവാര്‍ന്ന ടീം ലൈനപ്പായിരിക്കും ഇന്ത്യ പരീക്ഷിക്കുകയെന്ന് നായകന്‍ വിരാട് കോലി അറിയിച്ചിട്ടുണ്ട്.

പുതിയ തന്ത്രം

കുല്‍ദീപ് യാദവിനും യുസ്‌വേന്ദ്ര ചാഹലിനും കണക്കുകള്‍ പിഴച്ചത് ഇവിടെയാണ്. ബാറ്റുകൊണ്ട് കളി തിരിച്ചുപിടിക്കാന്‍ ഇവര്‍ക്ക് കഴിയുമോയെന്ന കാര്യം സംശയം. വൈകാതെ ട്വന്റി-20 മത്സരങ്ങളില്‍ ഇന്ത്യ കൂടുതല്‍ അക്രമണോത്സുകത കാഴ്ച്ചവെക്കും. ശ്രദ്ധ മുഴുവന്‍ ബാറ്റിങ് നിരയിലായിരിക്കും. വാലറ്റത്തും പോരാടാന്‍ കെല്‍പ്പുള്ള താരങ്ങളുടെ അന്വേഷണത്തിലാണ് ടീം. കുല്‍ചാ സഖ്യത്തെ ഒഴിവാക്കാന്‍ കാരണമിതാണെന്ന് ആകാശ് ചോപ്ര പറയുന്നു.

ഇന്ത്യ vs ദക്ഷിണാഫ്രിക്ക: 150 കിമി വേഗമോ? അവന്‍ പുലിക്കുട്ടി തന്നെ... പുകഴ്ത്തി ക്ലൂസ്‌നര്‍

തിരിച്ചെത്തും

ഇതേസമയം, യുസ്‌വേന്ദ്ര ചാഹല്‍ ടീമില്‍ തിരിച്ചെത്തുമെന്നാണ് ചോപ്രയുടെ പ്രവചനം. കാരണം തനി ബൗളറായാണ് രാഹുല്‍ ചഹാറിന് ടീമില്‍ സ്ഥാനം. എട്ടാം നമ്പറില്‍ വാഷിങ്ടണ്‍ സുന്ദറിനെ ഇറക്കാനുള്ള പദ്ധതിയും ഫലം കാണില്ലെന്ന് താരം സൂചിപ്പിക്കുന്നു. ഈ അവസരത്തില്‍ ചാഹല്‍ ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്താനുള്ള സാധ്യത കൂടും.

Story first published: Tuesday, September 17, 2019, 15:34 [IST]
Other articles published on Sep 17, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X