For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: മികച്ച സ്പിന്നര്‍മാര്‍ ആരൊക്കെ? ആറ് പേരെ തിരഞ്ഞെടുത്ത് ആകാശ് ചോപ്ര

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണ്‍ സെപ്റ്റംബര്‍ 19ന് ആരംഭിക്കാനിരിക്കുകയാണ്. ഇന്ത്യയിലെ കോവിഡ് സാഹചര്യം പരിഗണിച്ച് ഇത്തവണ യുഎഇയിലാണ് ഐപിഎല്‍ നടക്കുന്നത്. ഇന്ത്യന്‍ പിച്ചുകളില്‍ നിന്ന് വിഭിന്നമായി സ്പിന്നിനെ കൂടുതല്‍ തുണയ്ക്കുന്ന മൈതാനമാണ് യുഎഇയിലേതെന്നാണ് വിലയിരുത്തപ്പെടുന്നത്. എട്ട് ടീമുകളിലും മികച്ച സ്പിന്‍നിര തന്നെ ഇത്തവണയുണ്ട്. ചെന്നൈ സൂപ്പര്‍ കിങ്‌സിലാണ് കൂടുതല്‍ ശക്തമായ സ്പിന്‍ നിരയുള്ളത്. സ്പിന്നര്‍മാര്‍ക്ക് നിര്‍ണ്ണായക റോളുള്ള ഇത്തവണത്തെ ഐപിഎല്ലിലെ മികച്ച ആറ് സ്പിന്നര്‍മാര്‍ ആരൊക്കെയാണെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ആകാശ് ചോപ്ര.

റാഷിദ് ഖാന്‍

റാഷിദ് ഖാന്‍

അഫ്ഗാന്‍ സ്പിന്നര്‍ റാഷിദ് ഖാനാണ് ഐപിഎല്ലിലെ ഏറ്റവും മികച്ച സ്പിന്നറെന്നാണ് ആകാശ് ചോപ്ര പറയുന്നത്. പന്തില്‍ പുതിയ പുതിയ തന്റേതായ ശൈലികൊണ്ടുവരുന്നവനാണ് റാഷിദ്ഖാന്‍. കഴിഞ്ഞിടെ റാഷിദിന്റെ ബൗളിങ് കണ്ട് ഓസ്‌ട്രേലിയന്‍ സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണ്‍ പ്രശംസിച്ചിരുന്നു. ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദാരാബാദിനുവേണ്ടി കൂടുതല്‍ വിക്കറ്റ് നേടിയ താരങ്ങളില്‍ ഭുവനേശ്വര്‍ കുമാറിന് താഴെ രണ്ടാം സ്ഥാനത്താണ് റാഷിദ്. സമീപകാലത്തായി ബാറ്റിങ്ങിലും റാഷിദ് മെച്ചപ്പെട്ടുവെന്നും ആകാശ് പറഞ്ഞു.

യുസ്‌വേന്ദ്ര ചഹല്‍

യുസ്‌വേന്ദ്ര ചഹല്‍

ഐപിഎല്ലിലെ ഏറ്റവും മികച്ച രണ്ടാമത്തെ സ്പിന്നര്‍ യുസ്‌വേന്ദ്ര ചഹലാണ്. ബുദ്ധിയാണ് അവന്റെ ഏറ്റവും വലിയ ആയുധം. കഴിവുകൊണ്ട് മികച്ചവനാണെങ്കില്‍ ബാറ്റ്‌സ്മാനെ കുരുക്കുന്ന ബുദ്ധിയില്‍ കൗശലക്കാരനാണ്. യുഎഇയിലെ വലിയ മൈതാനങ്ങളില്‍ ചഹലിന് നന്നായി ശോഭിക്കാന്‍ കഴിയും. വിരാട് കോലി ക്യാപ്റ്റനായുള്ള റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന്റെ സ്പിന്‍ നട്ടെല്ലാണ് ചഹല്‍.

സുനില്‍ നരെയ്ന്‍

സുനില്‍ നരെയ്ന്‍

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ വെസ്റ്റ് ഇന്‍ഡീസ് താരം സുനില്‍ നരെയ്‌നാണ് മികച്ച മൂന്നാമത്തെ സ്പിന്നര്‍. ബൗളിങ് ആക്ഷനില്‍ അല്‍പ്പം മാറ്റം വരുത്തിയിട്ടും അത് അവന്റെ പ്രകടനത്തെ ബാധിച്ചിട്ടില്ല. യുഎഇയിലെ വലിയ മൈതാനത്ത് കൊല്‍ക്കത്ത ക്യാപ്റ്റന്‍ ദിനേഷ് കാര്‍ത്തിക് ഫലപ്രദമായി നരെയ്‌നെ ഉപയോഗിച്ചാല്‍ ടീമിനത് വലിയ നേട്ടമുണ്ടാക്കും.

ആര്‍ അശ്വിന്‍

ആര്‍ അശ്വിന്‍

നാലാമത്തെ മികച്ച സ്പിന്നര്‍ ആര്‍ അശ്വിനാണ്. അശ്വിന്‍ ഇത്തവണ പുതിയ ടീമിലാണ്. ഡല്‍ഹി ക്യാപിറ്റല്‍സില്‍ വലിയ റോളുള്ള താരമാണ് അശ്വിന്‍. പരിചയസമ്പന്നനായ അശ്വിന്‍ ഗുഗ്ലിയും ക്യാരം ബോളും സാധാരണ ഓഫ് സ്പിന്നും ഒരുപോലെ വഴങ്ങുന്ന ബൗളറാണ്. 24കാരറ്റ് സ്വര്‍ണ്ണമാണ് അശ്വിന്‍. എല്ലാ മത്സരങ്ങളും കളിപ്പിച്ചാല്‍ നിരവധി വിക്കറ്റുകള്‍ അദ്ദേഹം വീഴ്ത്തും.

ഇമ്രാന്‍ താഹിര്‍

ഇമ്രാന്‍ താഹിര്‍

ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ദക്ഷിണാഫ്രിക്കന്‍ താരമായ ഇമ്രാന്‍ താഹിറാണ് അഞ്ചാമത്തെ മികച്ച സ്പിന്നര്‍. എന്തൊരു മികച്ച സ്പിന്‍ നിരയാണ് ഇത്തവണ ചെന്നൈയ്ക്കുള്ളത്. ജഡേജ,ഹര്‍ഭജന്‍,താഹിര്‍,കരണ്‍ ശര്‍മ,പീയൂഷ് ചൗള,മിച്ചല്‍ സാന്റ്‌നര്‍ എന്നിങ്ങനെയാണ് അവരുടെ സ്പിന്‍ കരുത്ത്. ഇതില്‍ താഹിര്‍ വ്യത്യസ്തനാണ്. മിക്കച്ച രീതിയില്‍ അദ്ദേഹം ഗൂഗ്ലി എറിയുന്നു. ഏറ്റവും മികച്ചത് തന്നെയാണ് ധോണി താഹിറില്‍ നിന്ന് പ്രതീക്ഷിക്കുന്നത്.

മുജീബുര്‍ റഹ്മാന്‍

മുജീബുര്‍ റഹ്മാന്‍

കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ അഫ്ഗാന്‍ സ്പിന്നര്‍ മുജീബുര്‍ റഹ്മാനാണ് ആറാമന്‍. പന്തില്‍ മൂന്ന് നാലോ വ്യത്യാസങ്ങള്‍ കൊണ്ടുവരാനുള്ള കഴിവ് അവനുണ്ട്. മികച്ച രീതിയില്‍ ഗുഗ്ലിയും ക്യാരംബോളും അവന്‍ എറിയും. കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ കളിക്കുന്നതിനാല്‍ മികച്ച ഫോമില്‍ത്തന്നെയാവും മുജീബ് ഐപിഎല്ലിനെത്തുക.

Story first published: Monday, August 24, 2020, 13:47 [IST]
Other articles published on Aug 24, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+