ധോണിയെക്കാള്‍ കൂടുതല്‍ പേസര്‍മാരെ വിശ്വസിച്ചത് കോലി: അജിത് അഗാര്‍ക്കര്‍
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം കണ്ട പ്രതിഭാശാലികളായ നായകന്മാരാണ് എം എസ് ധോണിയും വിരാട് കോലിയും. ഗാംഗുലിക്ക് ശേഷം എം എസ് ധോണി ഇന്ത്യയെ നേട്ടങ്ങളിലേക്ക് കൈപിടിച്ചുയര്‍ത്തി. പിന്മുറക്കാരാനായെത്തിയ കോലിയും നേട്ടങ്ങളിലേക്ക് തന്നെ ഇന്ത്യയെ നയിച്ചു. സഹതാരങ്ങളെ പിന്തുണയ്ക്കുന്നതിലും യുവതാരങ്ങളെ വളര്‍ത്തുന്നതിനും ഇരുവരും പ്രത്യേക ശ്രദ്ധ കൊടുക്കാറുണ്ട്. നിലവിലെ ഇന്ത്യയുടെ ബൗളിങ് നിരയുടെ വളര്‍ച്ചയ്ക്ക് പിന്നില്‍ കോലിയുടെ പങ്ക് ചെറുതല്ല. ഇപ്പോഴിതാ ധോണിയുടെയും കോലിയുടെയും ബൗളര്‍മാരോടുള്ള സമീപനത്തെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് മുന്‍ ഓള്‍റൗണ്ടര്‍ അജിത് അഗാര്‍ക്കര്‍.

ധോണിയുടേയും കോലിയുടേയും വ്യത്യാസമെന്ത്?
അജിത് അഗാര്‍ക്കറുടെ അഭിപ്രായത്തില്‍ ബൗളര്‍മാരോടുള്ള സമീപനമാണ് ഇരുവരുടേയും പ്രധാന വ്യത്യാസം. ധോണി തന്റെ പദ്ധതികള്‍ നടപ്പാക്കിയിരുന്നത് സ്പിന്‍ ബൗളര്‍മാരെ ഉപയോഗിച്ചാണ്. എന്നാല്‍ കോലി പേസ് ബൗളര്‍മാരെയാണ് കൂടുതല്‍ വിശ്വസിക്കുന്നത്. ധോണി നായകനായിരിക്കെ രവി ചന്ദ്ര അശ്വിന്‍,രവീന്ദ്ര ജഡേജ എന്നീ സ്പിന്നര്‍മാരെ വളരെയധികം പരിഗണിച്ചിരുന്നു. എന്നാല്‍ കോലിയുടെ ക്യാപ്റ്റന്‍സിയില്‍ ജസ്പ്രീത് ബൂംറ,ഭുവനേശ്വര്‍ കുമാര്‍,മുഹമ്മദ് ഷമി തുടങ്ങിയ പേസ് ബൗളര്‍മാര്‍ക്കാണ് കൂടുതല്‍ പരിഗണന ലഭിക്കാറ്.

കോലി മികച്ച വിജയങ്ങള്‍ നേടുന്നതെങ്ങനെ
വിദേശ മൈതാനത്ത് പോലും എതിരാളികളെ ഭയപ്പെടുത്തുന്ന രീതിയിലേക്ക് ഇന്ത്യയുടെ പേസ് ബൗളിങ് നിര വളര്‍ന്നു. ദീര്‍ഘനാളുകളായി മൂന്ന് ഫോര്‍മാറ്റിലും നായകനായിരുന്ന് മികച്ച നേട്ടമാണ് കോലി ഉണ്ടാക്കിയിരിക്കുന്നത്. താരങ്ങളുടെ കഴിവിനെ വിശ്വസിക്കുന്ന നായകനാണ് കോലി. അതാണ് നായകനെന്ന നിലയില്‍ മികച്ച നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ കോലിയെ സഹായിക്കുന്നത്.

ഇര്‍ഫാന്‍ പഠാനും പറയാനുണ്ട്..
കോലിയുടേയും ധോണിയുടേയും പ്രധാന വ്യത്യാസം അവരുടെ സ്വഭാവമാണ്. ധോണി ശാന്തനും കോലി അഗ്രസീവുമാണ്. താരമെന്ന നിലയില്‍ ഇത് രണ്ടും ഒരാള്‍ക്ക് അത്യവശ്യമാണ്. അഗ്രീസീവ് സ്വഭാവം മികച്ച ബാറ്റിങ്ങിന് പ്രചോദനമാകും. തോല്‍വി മുഖത്ത് നിന്ന് ധോണി പലപ്പോഴും ടീമിനെ വിജയത്തിലേക്കെത്തിച്ചിട്ടുണ്ട്.
കോലിയുടെ കീഴില്‍ ഇന്ത്യയുടെ ടെസ്റ്റ് റെക്കോഡുകള്‍ എത്ര മികച്ചതാണെന്ന് നോക്കുക. ഓസ്‌ട്രേലിയയില്‍ പോയി ടെസ്റ്റ് പരമ്പര നേടിയിരിക്കുന്നു. ഏത് ബാറ്റ്‌സ്മാന് മുകളില്‍ ആധിപത്യം സ്ഥാപിക്കാനുള്ള കഴിവ് അവിടുത്തെ ബൗളര്‍മാര്‍ക്കുണ്ട്. എന്നാല്‍ ഓസ്‌ട്രേലിയയില്‍ കോലിയാണ് എല്ലായ്‌പ്പോഴും ആധിപത്യം നേടിയത്-ഇര്‍ഫാന്‍ പഠാന്‍ പറഞ്ഞു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications