വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ടെസ്റ്റും ടി20യും ഒരേ ദിവസം? ഇന്ത്യ എന്തിനും തയ്യാര്‍! ടീമുകളെ തിരഞ്ഞെടുത്ത് അഗാര്‍ക്കര്‍

ടെസ്റ്റില്‍ കോലിയും ടി20യില്‍ രോഹിത്തുമാണ് ക്യാപ്റ്റന്‍മാര്‍

ദില്ലി: കൊറോണവൈറസ് മഹാമാരിക്കു ശേഷം ടീം ഇന്ത്യക്കു ക്രിക്കറ്റ് എപ്പോള്‍ പുനരാരംഭിക്കാന്‍ കഴിയുമെന്ന കാര്യം ഇപ്പോഴും അവ്യക്തമായി തുടരുകയാണ്. അടുത്ത മാസം ക്രിക്കറ്റ് പുനരാരംഭിക്കാന്‍ ഇംഗ്ലണ്ട് ശ്രമം ആരംഭിച്ചു കഴിഞ്ഞു. ഒരുപക്ഷെ ഒരേ ദിവസം തന്നെ വ്യത്യസ്ത ഫോര്‍മാറ്റുകളില്‍ രണ്ടു ടീമുകളെ പലരും ഇറക്കാന്‍ സാധ്യതയുണ്ടെന്നാണ് സൂചനകള്‍. അങ്ങനെ സംഭവിച്ചാല്‍ ഇന്ത്യയും ഇതു പിന്തുടരാന്‍ ശേഷിയുള്ള ടീമാണ്. ഒരേ സമയത്തു തന്നെ രണ്ടു ടീമുകളെ ഇറക്കാന്‍ ഇപ്പോള്‍ ഇന്ത്യക്കു സാധിക്കും. അത്തരത്തില്‍ രണ്ടു ടീമുകളെ തിരഞ്ഞെടുത്തിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ പേസര്‍ അജിത് അഗാര്‍ക്കര്‍. ഒരേ സമയത്ത് തന്നെ കളിപ്പിക്കാന്‍ കഴിയുന്ന ടെസ്റ്റ്, ടി20 ഇലവനെയാണ് അഗാര്‍ക്കര്‍ തിരഞ്ഞെടുത്തത്.

1

ടെസ്റ്റില്‍ വിരാട് കോലിയെ അഗാര്‍ക്കര്‍ ക്യാപ്റ്റനാക്കിയപ്പോള്‍ ടി20യില്‍ നായകസ്ഥാനം നല്‍കിയത് രോഹിത് ശര്‍മയ്ക്കാണ്. ടെസ്റ്റില്‍ രോഹിത്തിന്റെ അഭാവത്തില്‍ യുവതാരം പൃഥ്വി ഷായെത്തിയപ്പോള്‍ ടി20യില്‍ കോലിക്കു പകരം മൂന്നാം നമ്പര്‍ പൊസിഷനില്‍ കളിക്കുക ശ്രേയസ് അയ്യരായിരിക്കും.

കോലിയെയും ധോണിയെയും സ്ലെഡ്ജ് ചെയ്യരുത്, അവര്‍ക്ക് അത് ഓക്‌സിജന് തുല്യം!- മുന്നിറിയിപ്പ്കോലിയെയും ധോണിയെയും സ്ലെഡ്ജ് ചെയ്യരുത്, അവര്‍ക്ക് അത് ഓക്‌സിജന് തുല്യം!- മുന്നിറിയിപ്പ്

ധോണി വീണ്ടും വരും! ഒരുമിച്ച് കളിക്കാന്‍ കാത്തിരിക്കുന്നു... എല്ലാവരും മിസ്സ് ചെയ്യുന്നതായി ഷമിധോണി വീണ്ടും വരും! ഒരുമിച്ച് കളിക്കാന്‍ കാത്തിരിക്കുന്നു... എല്ലാവരും മിസ്സ് ചെയ്യുന്നതായി ഷമി

ടെസ്റ്റില്‍ പരിചസമ്പന്നനായ വൃധിമാന്‍ സാഹയ്ക്കു പകരം റിഷഭ് പന്തിനെയാണ് അഗാര്‍ക്കര്‍ വിക്കറ്റ് കീപ്പറാക്കിയിിക്കുന്നത്. ടി20യിലാവട്ടെ കെഎല്‍ രാഹുല്‍ വിക്കറ്റ് കാക്കും. കഴിഞ്ഞ രണ്ടു നിശ്ചിത ഓവര്‍ പരമ്പരകളിലും വിക്കറ്റ് കാത്തത് രാഹുലായിരുന്നു. ഇപ്പോള്‍ ദേശീയ ടീമിന്റെ ഭാഗമല്ലാത്ത മുന്‍ നായകനും ഇതിഹാസ താരവുമായ എംഎസ് ധോണിയെ അഗാര്‍ക്കര്‍ ടി20 ഇലവനിലേക്കു പരിഗണിച്ചില്ല.

2

ടി20 ടീമില്‍ നാല് അംഗീകൃത ബാറ്റ്‌സ്മാന്‍മാരെ മാത്രമേ അഗാര്‍ക്കര്‍ ഉള്‍പ്പെടുത്തിയിട്ടുള്ളൂ. രോഹിത്, രാഹുല്‍, ശ്രേയസ്, മനീഷ് പാണ്ഡെ എന്നിവരാണ് ഇവര്‍. ഓള്‍റൗണ്ടര്‍മരായി ഹാര്‍ദിക് പാണ്ഡ്യയും രവീന്ദ്ര ജഡേജയും പ്ലെയിങ് ഇലവനിലെത്തി. രണ്ടു സ്പിന്നര്‍മാരും മൂന്നു പേസര്‍മാരും ടി20 ഇലവനിലുണ്ട്. പേസര്‍ ശര്‍ദ്ദുല്‍ താക്കൂറായിരിക്കും ടി20യിലെ 12ാമന്‍. മറുഭാഗത്ത് യുവ ബാറ്റസ്മാന്‍ ശുഭ്മാന്‍ ഗില്ലിനെയാണ് 12ാമനായി ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഇന്ത്യയുടെ ടെസ്റ്റ് ഇലവന്‍
പൃഥ്വി ഷാ, മായങ്ക് അഗര്‍വാള്‍, ചേതേശ്വര്‍ പുജാര, വിരാട് കോലി (ക്യാപ്റ്റന്‍), അജിങ്ക്യ രഹാനെ, ഹനുമാ വിഹാരി, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ആര്‍ അശ്വിന്‍, ഉമേഷ് യാദവ്, ഇഷാന്ത് ശര്‍മ, മുഹമ്മദ് ഷമി. 12ാമന്‍- ശുഭ്മാന്‍ ഗില്‍.

ഇന്ത്യയുടെ ടി20 ഇലവന്‍
രോഹിത് ശര്‍മ (ക്യാപ്റ്റന്‍), കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), ശ്രേയസ് അയ്യര്‍, മനീഷ് പാണ്ഡെ, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ഭുവനേശ്വര്‍ കുമാര്‍, കുല്‍ദീപ് യാദവ്, നവദീപ് സെയ്‌നി, യുസ്വേന്ദ്ര ചഹല്‍, ജസ്പ്രീത് ബുംറ. 12ാമന്‍- ശര്‍ദ്ദുല്‍ താക്കൂര്‍.

Story first published: Wednesday, June 3, 2020, 16:33 [IST]
Other articles published on Jun 3, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X