ഏകദിനത്തിലെ ഇന്ത്യയുടെ അതിവേഗ അര്‍ധ സെഞ്ച്വറിക്കാര്‍; തലപ്പത്ത് ബൗളര്‍, ദ്രാവിഡ് രണ്ടാം സ്ഥാനത്ത്
ഏകദിന ക്രിക്കറ്റില്‍ ഇന്ത്യക്കായി വെടിക്കെട്ട് ശൈലിയില്‍ കളിച്ച താരങ്ങള്‍ നിരവധിയാണ്. ടി20 ഫോര്‍മാറ്റ് എത്തുന്നതിന് മുമ്പ് തന്നെ വെടിക്കെട്ട് ബാറ്റിങ്ങുകൊണ്ട് വിസ്മയിപ്പിക്കാന്‍ ഇന്ത്യയുടെ വീരേന്ദര്‍ സെവാഗിനും യുവരാജ് സിങ്ങിനുമൊക്കെ സാധിച്ചു. എന്നാല്‍ ഏകദിനത്തില്‍ ഇന്ത്യക്കായി ഏറ്റവും വേഗത്തില്‍ അര്‍ധ സെഞ്ച്വറി നേടിയതാരാണ്? ഈ പ്രമുഖ ബാറ്റ്‌സ്മാന്‍മാരൊന്നുമല്ല മുന്‍ പേസ് ഓള്‍റൗണ്ടര്‍ അജിത് അഗാര്‍ക്കറാണ് ഈ റെക്കോഡിനുടമ.
വിരാട് കോലി,രോഹിത് ശര്‍മ,റിഷഭ് പന്ത്,ഹര്‍ദിക് പാണ്ഡ്യ തുടങ്ങിയവരൊക്കെ സജീവമായി കളിച്ചിട്ടും അജിത് അഗാര്‍ക്കറുടെ പേരിലുള്ള ഈ റെക്കോഡ് തിരുത്താനായിട്ടില്ലെന്നതാണ് വാസ്തവം. അതിവേഗ അര്‍ധ സെഞ്ച്വറിക്കാരുടെ പട്ടിക നോക്കാം.

അജിത് അഗാര്‍ക്കര്‍
മുന്‍ ഇന്ത്യന്‍ പേസ് ഓള്‍റൗണ്ടര്‍ അജിത് അഗാര്‍ക്കറാണ് ഈ റെക്കോഡില്‍ തലപ്പത്ത്. 21 പന്തിലാണ് അദ്ദേഹം അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. 20 വര്‍ഷം മുമ്പ് സിംബാബ്‌വെയ്‌ക്കെതിരേ രാജ്‌കോട്ടില്‍ നടന്ന മത്സരത്തിലാണ് അഗാര്‍ക്കറുടെ നേട്ടം.മത്സരത്തില്‍ 39 പന്തില്‍ പുറത്താവാതെ 67 റണ്‍സ് അജിത് നേടി. ഇതില്‍ നാല് സിക്‌സും ഏഴ് ഫോറും ഉള്‍പ്പെടും. മത്സരത്തില്‍ 26 റണ്‍സ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റും വീഴ്ത്തിയ അജിത് ഇന്ത്യന്‍ ജയത്തില്‍ നിര്‍ണ്ണായക പങ്കുവഹിച്ചു.

കപില്‍ ദേവ്
മുന്‍ ഇന്ത്യന്‍ ഇതിഹാസ ഓള്‍റൗണ്ടറും ആദ്യമായി ലോകകപ്പ് നേടിത്തന്ന നായകനുമായ കപില്‍ ദേവാണ് രണ്ടാം സ്ഥാനത്തുള്ള താരങ്ങളിലൊരാള്‍. 1983ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെയായിരുന്നു കപിലിന്റെ നേട്ടം.ആന്‍ഡി റോബര്‍ട്ട്‌സ്,മൈക്കല്‍ ഹോള്‍ഡിങ്,മാല്‍ക്കോം മാര്‍ഷല്‍ എന്നിവര്‍ ഉള്‍പ്പെടുന്ന ബൗളിങ് നിരയ്‌ക്കെതിരേ 22 പന്തില്‍ കപില്‍ അര്‍ധ സെഞ്ച്വറി നേടി. 38 പന്തില്‍ 72 റണ്‍സാണ് മത്സരത്തില്‍ അദ്ദേഹം നേടിയത്. ഇതില്‍ ഏഴ് ഫോറും മൂന്ന് സിക്‌സും ഉള്‍പ്പെടും.

വീരേന്ദര്‍ സെവാഗ്
ഇന്ത്യയുടെ വെടിക്കെട്ട് ഓപ്പണറായിരുന്ന വീരേന്ദര്‍ സെവാഗ് 2001ല്‍ കെനിയക്കെതിരേ 22 പന്തില്‍ അര്‍ധ സെഞ്ച്വറി നേടി. 23 പന്തില്‍ 55 റണ്‍സാണ് അദ്ദേഹം നേടിയത്. ഏഴ് ഫോറും മൂന്ന് സിക്‌സും ഇതില്‍ ഉള്‍പ്പെടും. ഏകദിനത്തില്‍ ഇന്ത്യക്കായി ഇരട്ട സെഞ്ച്വറിയിട്ടുള്ള സെവാഗ് ടെസ്റ്റില്‍ ഇന്ത്യക്കായി ആദ്യ ട്രിപ്പിള്‍ സെഞ്ച്വറി നേടിയ താരവുമാണ്.

രാഹുല്‍ ദ്രാവിഡ്
ഇന്ത്യയുടെ ടെസ്റ്റ് വന്മതിലായി വിശേഷിപ്പിക്കപ്പെടുന്ന രാഹുല്‍ ദ്രാവിഡും 22 പന്തില്‍ ഏകദിനത്തില്‍ അര്‍ധ സെഞ്ച്വറി നേടിയിട്ടുണ്ട്. 2003ല്‍ ന്യൂസീലന്‍ഡിനെതിരെയാണ് രാഹുല്‍ ദ്രാവിഡിന്റെ ഈ തകര്‍പ്പന്‍ പ്രകടനം. മത്സരത്തിന്റെ അവസാന പന്തില്‍ അര്‍ധ സെഞ്ച്വറി തികച്ച ദ്രാവിഡ് അഞ്ച് ഫോറും മൂന്ന് സിക്‌സുമാണ് പറത്തിയത്. സച്ചിനും സെവാഗും സെഞ്ച്വറി നേടിയ മത്സരത്തില്‍ ഇന്ത്യ 145 റണ ്‍സിന് വിജയിക്കുകയും ചെയ്തു.

യുവരാജ് സിങ്
ഇന്ത്യയുടെ ലോകകപ്പ് ഹീറോയാണ് ഓള്‍റൗണ്ടര്‍ യുവരാജ് സിങ്. 22 പന്തിലാണ് അദ്ദേഹം അര്‍ധ സെഞ്ച്വറി നേടിയത്. 2004ല്‍ ബംഗ്ലാദേശിനെതിരെയായിരുന്നു ഈ പ്രകടനം. ധാക്കയില്‍ നടന്ന മത്സരത്തില്‍ 32 പന്തില്‍ 69 റണ്‍സാണ് അദ്ദേഹം നേടിയത്. ഇതില്‍ എട്ട് ഫോറും മൂന്ന് സിക്‌സും ഉള്‍പ്പെടും. മത്സരത്തില്‍ 91 റണ്‍സിന് ഇന്ത്യ വിജയിക്കുകയും ചെയ്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications