ബെംഗളുരു: വിദേശ സ്പിന്നര്‍മാര്‍ക്കെതിരെ ഇന്ത്യന്‍ പിച്ചില്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍ തുടര്‍ച്ചയായി പരാജയപ്പെടുകയെന്നത് നാണക്കേടാണ്. താരതമ്യേന മികച്ച ശരാശരിയുള്ള അജിങ്ക്യ രഹാനെയ്ക്കാണ് ഇത്തരമൊരു നാണക്കേട്. തുടര്‍ച്ചയായി പരാജയപ്പെടുമ്പോഴും മികച്ച ഫോമിലുള്ള ബാറ്റ്‌സ്മാന്‍മാരെ ഒഴിവാക്കി രഹാനയെ ടീമില്‍ ഉള്‍ക്കൊള്ളിക്കാന്‍ ക്യാപ്റ്റന്‍ കുംബ്ലെ താത്പര്യപ്പെടുന്നത് വിമര്‍ശനത്തിന് ഇടയാക്കിക്കഴിഞ്ഞു.
കഴിഞ്ഞ പതിനഞ്ച് ഇന്നിങ്‌സുകളില്‍ പതിനൊന്ന് തവണയും രഹാനെ സ്പിന്നര്‍മാര്‍ക്കു മുന്നില്‍ മോശം പ്രകടനവുമായി മുട്ടുകുത്തി. ഇതോടെ സ്പിന്‍ കളിക്കാനറിയാത്ത ബാറ്റ്‌സ്മാന്‍ എന്ന പേരുദോഷമാണ് രഹാനയ്‌ക്കെ ചാര്‍ത്തപ്പെട്ടിരിക്കുന്നത്. ഹോം മത്സരങ്ങളില്‍ സ്പിന്നര്‍മാര്‍ നിര്‍ണായകമാവുമെന്നിരിക്കെ രഹാനെയുടെ നാണക്കേടിന്റെ റെക്കോര്‍ഡ് കളിക്കാരന് തുടര്‍ മത്സരങ്ങളില്‍ സ്ഥാനം നഷ്ടപ്പെടുത്തും.

ബെംഗളുരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടക്കുന്ന ഓസ്‌ട്രേലിയയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിലും രഹാനെയുടെ പ്രകടനം ദയനീയമായിരുന്നു. സ്പിന്നര്‍ നഥാന്‍ ലിയോണിന് മുന്നില്‍ വിയരല്‍ത്ത രഹാനെ കയറി അടിക്കാനുള്ള ശ്രമിത്തിനിടെ സ്റ്റമ്പ് ചെയ്യപ്പെടുകയായിരുന്നു. വിരലിന് പരിക്കേറ്റ് മടങ്ങിവന്ന രഹാനെയെ ട്രിപ്പിള്‍ സെഞ്ച്വറി നേടിയ കരുണ്‍ നായരെ പുറത്തിരുത്തിയാണ് അവസരം നല്‍കിയത്.
ആദ്യ ടെസ്റ്റിലെ രണ്ട് ഇന്നിങ്‌സുകളിലും സ്പിന്നര്‍ ഒകീഫെയ്ക്കായിരുന്നു രഹാനെയുടെ വിക്കറ്റ്. എന്നാല്‍, രണ്ടാം മത്സരത്തിലും രഹാനെ കളിക്കുമെന്ന് കുംബ്ലെ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. രഹാനെയെ ഒഴിവാക്കി കരുണിനെ ഉള്‍പ്പെടുത്തില്ലെന്നും കുംബ്ലെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ പൂനെയിലും സ്പിന്നര്‍മാര്‍ക്ക് മുന്നില്‍ രഹാനെ പരാജയപ്പെട്ടതോടെ ശേഷിക്കുന്ന മത്സരങ്ങളില്‍ രഹാനയെ ഉള്‍പ്പെടുത്തുന്നകാര്യം സംശയകരമാണ്.