മുംബൈ: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഫ്ളോപ്പായി മാറിയ ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെയ്ക്ക് നായകസ്ഥാനം. വിജയ് ഹസാരെ ട്രോഫി ഏകദിന ക്രിക്കറ്റ് ടൂര്‍ണമെന്റിനുള്ള മുംബൈ ടീമിന്റെ ക്യാപ്റ്റനായി രഹാനെയെ നിയമിച്ചു. ഈയാഴ്ച ആരംഭിക്കുന്ന ഏഷ്യാ കപ്പിനുള്ള ടീമില്‍ നിന്നം തഴയപ്പെട്ട ശ്രേയസ് അയ്യരാണ് മുംബൈ ടീമിന്റെ വൈസ് ക്യാപ്റ്റന്‍. ഹസാരെ ട്രോഫിയില്‍ ഗ്രൂപ്പ് എയിലാണ് മുംബൈയുടെ സ്ഥാനം. ഈ മാസം 19നു ബെംഗളൂരുവില്‍ നടക്കുന്ന ആദ്യ മല്‍സരത്തില്‍ ബറോഡയാണ് മുംബൈയുടെ എതിരാളികള്‍.
ഇംഗ്ലണ്ടിനെതിരായ അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റിനുള്ള ടീമിലുണ്ടായിരുന്നെങ്കിലും അരങ്ങേറാന്‍ അവസരം ലഭിക്കാതിരുന്ന പൃഥ്വി ഷാ മുംബൈ ടീമില്‍ ഇടംപിടിച്ചിട്ടുണ്ട്. വിജയ് ഹസാരെ ട്രോഫിയില്‍ കടുപ്പമേറിയ ഗ്രൂപ്പിലാണ് മുംബൈയുടെ സ്ഥാനം. ബറോഡയെക്കൂടാതെ കര്‍ണാടക, റെയില്‍വേസ്, വിദര്‍ഭ, പഞ്ചാബ്, ഹിമാചല്‍ പ്രദേശ്, ഗോവ, മഹാരാഷ്ട്ര എന്നിവരാണ് മുംബൈയുടെ അടുത്ത എതിരാളികള്‍.
സാഫ് ഫുട്ബോള്‍: മന്‍വീര്‍ വീരനായകനായി, പാകിസ്താനെ തുരത്തി ഇന്ത്യ കലാശക്കളിക്ക്
മെസ്സിയല്ല, റൊണാള്‍ഡോ!! അക്കാര്യത്തില്‍ റൊണാള്‍ഡോ സംഭവം തന്നെ... ടെവസിന്റെ വെളിപ്പെടുത്തല്‍
മുംബൈ ടീം: അജിങ്ക്യ രഹാനെ (ക്യാപ്റ്റന്‍), ശ്രേയസ് അയ്യര്‍ (വൈസ് ക്യാപ്റ്റന്‍), പൃഥ്വി ഷാ, ജയ് ബിസ്ത, സൂര്യകുമാര്‍ യാദവ്, സിദ്ദേഷ് ലാഡ്, ആദിത്യ താരെ, ഏക്നാഥ് കേര്കര്, ശിവം ദൂബെ, ആകാഷ് പര്‍ക്കര്‍, ധവാല്‍ കുല്‍ക്കര്‍ണി, ഷംസ് മ്യുലാനി, വിജയ് ഗോഹില്‍, തുഷാര്‍ ദേശ്പാണ്ഡെ, റോയ്സ്റ്റണ്‍ ഡയസ്.