Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബാറ്റിങ്ങില്‍ തകര്‍ന്നടിഞ്ഞാലും ലോര്‍ഡ്‌സില്‍ ജയിക്കും; ഇന്ത്യ തിരിച്ചടിക്കുമെന്ന് രഹാനെ

ഇംഗ്ലണ്ട് ടെസ്റ്റിൽ ഇന്ത്യ ജയിക്കും | Oneindia Malayalam

ലണ്ടന്‍: ആദ്യ ടെസ്റ്റിലെന്നപോലെ രണ്ടാം ടെസ്റ്റിലും ഇന്ത്യന്‍ ബാറ്റിങ് നിര തകര്‍ന്നടിഞ്ഞിട്ടും ജയപ്രതീക്ഷയുമായി ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെ. ഇംഗ്ലണ്ടിനെതിരായ ലോര്‍ഡ്‌സ് ടെസ്റ്റില്‍ ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യ 107 റണ്‍സിനാണ് പുറത്തായത്. പതിവുപോലെ ഇംഗ്ലീഷ് ബൗളര്‍മാര്‍ക്കുമുന്നില്‍ ബാറ്റിങ് മറന്ന ഇന്ത്യ വിക്കറ്റുകള്‍ കളഞ്ഞുകുളിക്കുകയായിരുന്നു.

എന്നാല്‍, കളി അവസാനിച്ചിട്ടില്ലെന്നും ലോര്‍ഡ്‌സില്‍ ജയിച്ച് പരമ്പര 1-1 എന്ന നിലയിലെത്തിക്കാന്‍ ഇന്ത്യയ്ക്ക് അവസരമുണ്ടെന്നും രഹാനെ പറഞ്ഞു. ആദ്യ ഇന്നിങ്‌സില്‍ എളുപ്പം പുറത്തായാലും രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യയ്ക്ക് ബാറ്റ് ചെയ്യാന്‍ കഴിയും. ജയിക്കുമെന്ന വിശ്വാസമാണ് കൂടെയുണ്ടാകേണ്ടത്. ജയം നമുക്കൊപ്പമെത്തുമെന്നും രഹാനെ പറയുന്നു.

ajinkyarahane

ആദ്യ ദിവസം മുഴവനും രണ്ടാം ദിവസവും മുക്കാല്‍ ഭാഗവും കളി മഴയെടുത്തിട്ടും 35 ഓവര്‍ തികച്ചു ബാറ്റ് ചെയ്യാന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞിരുന്നില്ല. ജെയിംസ് ആന്‍ഡേഴ്‌സന്റെ സ്വിങ് ബൗളിങ്ങിന് മുന്നില്‍ ഇന്ത്യ തകര്‍ന്നടിയുകയായിരുന്നു. ആന്‍ഡേഴ്‌സണ്‍ അഞ്ചുവിക്കറ്റുമായി തിളങ്ങിയപ്പോള്‍ 29 റണ്‍സെടുത്ത അശ്വിനാണ് ടോപ് സ്‌കോറര്‍. ക്യാപ്റ്റന്‍ കോലി 23 റണ്‍സെടുത്തു.

ഇംഗ്ലണ്ടിലെ സാഹചര്യവുമായി ഏറ്റുമുട്ടി ബാറ്റു ചെയ്യുക വെലിയ വെല്ലുവിളിയാണെന്ന് രഹാനെ പറഞ്ഞു. തെറ്റുകളില്‍നിന്നും പാഠം പഠിക്കാന്‍ കഴിയണം. തെറ്റുകള്‍ ഉള്‍ക്കൊള്ളുകയും വേണം. എങ്ങിനെ പുറത്താകുന്നു എന്നതിനേക്കാള്‍ പ്രധാനമാണ് തെറ്റുകള്‍ ഉള്‍ക്കൊള്ളുന്നത്. തെറ്റുകളില്‍ നിന്നും എളുപ്പം പാഠം പഠിക്കാന്‍ കളിക്കാരെല്ലാം പ്രാപ്തരാണെന്നും ഇന്ത്യ തിരിച്ചടിക്കുമെന്നും രഹാനെ പറഞ്ഞു.

Story first published: Saturday, August 11, 2018, 13:11 [IST]
Other articles published on Aug 11, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+