Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കൗണ്ടി അരങ്ങേറ്റം അവിസ്മരണീയമാക്കി രഹാനെ... തുടക്കം സെഞ്ച്വറിയോടെ, റെക്കോര്‍ഡിനൊപ്പം

rahane

ന്യൂപോര്‍ട്ട് (യുകെ): ഇന്ത്യയുടെ ടെസ്റ്റ് സ്‌പെഷ്യലിസ്റ്റും വൈസ് ക്യാപ്റ്റനുമായ അജിങ്ക്യ രഹാനെ ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റില്‍ അരങ്ങേറ്റം ഗംഭീരമാക്കി. കന്നി മല്‍സരത്തില്‍ തന്നെ സെഞ്ച്വറിയോടെയാണ് താരം വരവറിയിച്ചത്. നോട്ടിങ്ഹാംഷെയറിനെതിരായ കളിയില്‍ ഹാംപ്‌ഷെയറിനു വേണ്ടിയാണ് രഹാനെ സെഞ്ച്വറിയോടെ കസറിയത്. കളിയില്‍ 260 പന്തുകള്‍ നേരിയ്യ രഹാനെ 119 റണ്‍സ് നേടി.

കൗണ്ടിയില്‍ അരങ്ങേറ്റത്തില്‍ സെഞ്ച്വറി നേടിയ മൂന്നാമത്തെ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡിനൊപ്പം ഇതോടെ രഹാനെയുമെത്തി. നേരത്തേ പിയൂഷ് ചൗളയും മുരളി വിജയിയുമാണ് ഈ നേട്ടം കൈവരിച്ചിട്ടുള്ളത്. വോര്‍സെസ്റ്റര്‍ഷെയറിനെതിരേ സസെക്‌സിനു വേണ്ടിയാണ് ചൗള നേരത്തേ മൂന്നക്കം തികച്ചതെങ്കില്‍ നോട്ടിങ്ഹാംഷെയറിനെതിരേ സസെക്‌സിനു വേണ്ടിയാണ് വിജയ് സെഞ്ച്വറിയടിച്ചത്.

ആദ്യ ഇന്നിങ്‌സില്‍ 10 റണ്‍സെടുക്കാനേ രഹാനെയ്ക്കായുള്ളൂ. എന്നാല്‍ രണ്ടാമിന്നിങ്‌സില്‍ തകര്‍പ്പന്‍ സെഞ്ച്വറിയോടെ താരം ശക്തമായ തിരിച്ചുവരവ് നടത്തുകയായിരുന്നു. 260 പന്തില്‍ 14 ബൗണ്ടറികളുടെ അകമ്പടിയോടെയാണ് ഇന്ത്യന്‍ താരം 119 റണ്‍സ് നേടിയത്. മൂന്നാം വിക്കറ്റില്‍ സാം നോര്‍ത്ത്ഈസ്റ്റിനൊപ്പം 257 റണ്‍സിന്റെ കൂട്ടുകെട്ടിലും രഹാനെ പങ്കാളിയായി. 131 റണ്‍സോടെ സാം പുറത്താവാതെ നില്‍ക്കുകയും ചെയ്തു. രഹാനെയെക്കൂടാതെ ഇന്ത്യന്‍ താരങ്ങളായ ചേതേശ്വര്‍ പുജാര, ആര്‍ അശ്വിന്‍ എന്നിവരും ഈ സീസണിലെ കൗണ്ടിയില്‍ കളിക്കുന്നുണ്ട്. പൂജാര യോര്‍ക്ക്‌ഷെയറിനായും അശ്വിന്‍ നോട്ടിങാംഷെയറിനു വേണ്ടിയുമാണ് കളിക്കുന്നത്.

Story first published: Thursday, May 23, 2019, 11:43 [IST]
Other articles published on May 23, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+