Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഗാബ ടെസ്റ്റില്‍ റിഷഭ് പന്തിനോട് എന്താണ് പറഞ്ഞത്? വെളിപ്പെടുത്തി അജിന്‍ക്യ രഹാനെ

മുംബൈ: ഓസ്‌ട്രേലിയക്കെതിരായ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ ഇന്ത്യയുടെ പ്രകടനം ടെസ്റ്റ് ചരിത്രത്തിലെത്തന്നെ ഏറ്റവും മികച്ചതായിരുന്നു. സീനിയര്‍ ബൗളര്‍മാരെല്ലാം പരിക്കിന്റെ പിടിയിലായിട്ടും യുവതാരങ്ങളുടെ മികവിലാണ് ഇന്ത്യ പരമ്പര നേടിയത്. അതില്‍ പ്രധാനം റിഷഭ് പന്തിന്റെ ബാറ്റിങ്ങാണ്. 23കാരനായ റിഷഭ് സിഡ്‌നിയില്‍ 97 റണ്‍സുമായി ഇന്ത്യക്ക് സമനില നല്‍കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ചപ്പോള്‍ ഗാബയില്‍ പുറത്താവാതെ 89 റണ്‍സുമായി ഇന്ത്യയെ വിജയത്തിലും പരമ്പര നേട്ടത്തിലേക്കുമെത്തിച്ചത് റിഷഭായിരുന്നു. ഇപ്പോഴിതാ ഗാബയില്‍ റിഷഭിനോട് എന്താണ് പറഞ്ഞതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഇന്ത്യന്‍ നായകന്‍ അജിന്‍ക്യ രഹാനെ.

'ഞാന്‍ പുറത്തായി മടങ്ങുമ്പോള്‍ റിഷഭിനോട് പറഞ്ഞു 20 മിനുട്ടാണ് ചായക്ക് പിരിയാനുള്ള സമയം. ഈ സമയം പിടിച്ചുനിന്ന് കളിക്കുക. അതിന് ശേഷം നിന്റെ ഇഷ്ടത്തിനനുസരിച്ച് കളിക്കുക. നിന്റെ ശൈലിയില്‍ത്തന്നെ മുന്നോട്ട് പോവുക. താരങ്ങള്‍ അവരുടേതായ ശൈലിയില്‍ തന്നെ കളിക്കട്ടെയെന്നാണ് ഞങ്ങള്‍ തീരുമാനിച്ചത്'-രഹാനെ പറഞ്ഞു.

rishabpantandajinkyarahane

എല്ലാവരും സമനില പ്രതീക്ഷിച്ചിരുന്ന സമയത്താണ് റിഷഭ് തന്റെ മിന്നും പ്രകടനത്തിലൂടെ ഇന്ത്യക്ക് ജയം നേടിക്കൊടുത്തത്. അമിത പ്രതിരോധത്തിലേക്ക് നീങ്ങാതെ ആക്രമിച്ച് കളിക്കാനാണ് യുവതാരങ്ങളെല്ലാം ശ്രമിച്ചത്. ചേതേശ്വര്‍ പുജാര ഒരു വശത്ത് നിലയുറപ്പിച്ചപ്പോള്‍ ശുബ്മാന്‍ ഗില്‍,റിഷഭ് പന്ത് എന്നിവര്‍ തങ്ങളുടേതായ ശൈലിയില്‍ ആഞ്ഞടിച്ച് കളിക്കുകയായിരുന്നു.

'പുജാര ക്രീസില്‍ തുടരുന്ന സമയത്ത് ഞാന്‍ ക്രീസിലേക്ക് എത്തി. നിന്റേതായ ഇഷ്ടത്തിനനുസരിച്ച് കളിക്കാനാണ് പുജാരയോട് പറഞ്ഞത്. നീ നിന്റെ ശൈലിയില്‍ കളിക്കാനും ഞാന്‍ ആക്രമിച്ച് കളിക്കാന്‍ പോവുകയാണെന്നും പറഞ്ഞു. വേഗത്തില്‍ 30-40 റണ്‍സ് എനിക്ക് നേടാനായാല്‍ മത്സരം കൈപ്പിടിയിലാക്കാമെന്ന് കരുതി. ഞാന്‍ 25ന് പുറത്തായി. എന്നാല്‍ ആ റണ്‍സ് മത്സരത്തിന്റെ അവസ്ഥ മാറ്റി'-രഹാനെ പറഞ്ഞു.

1988ന് ശേഷം ഓസ്്‌ട്രേലിയ ആദ്യമായാണ് ഗാബയില്‍ തോല്‍ക്കുന്നത്. വാഷിങ്ടണ്‍ സുന്ദര്‍,ശര്‍ദുല്‍ ഠാക്കൂര്‍ എന്നിവരുടെ ഒന്നാം ഇന്നിങ്‌സിലെ ബാറ്റിങ് പ്രകടനവും ഇന്ത്യയെ സഹായിച്ചു. മുഹമ്മദ് സിറാജ്,ശര്‍ദുല്‍ ഠാക്കൂര്‍ എന്നിവര്‍ ബൗളിങ്ങിലും തിളങ്ങി. ശുബ്മാന്‍ ഗില്‍ രണ്ടാം ഇന്നിങ്‌സില്‍ നേടിയ 91 റണ്‍സും നിര്‍ണ്ണായകമായി. മിച്ചല്‍ സ്റ്റാര്‍ക്ക്,ജോഷ് ഹെയ്‌സല്‍വുഡ്,പാറ്റ് കമ്മിന്‍സ് എന്നീ ലോകോത്തരെ ബൗളര്‍മാരെ നേരിട്ടാണ് ഇന്ത്യയുടെ യുവതാരങ്ങള്‍ ഗാബയില്‍ ടീമിനെ വിജയത്തിലെത്തിച്ചതെന്നതാണ് ശ്രദ്ധേയം.

Story first published: Sunday, January 31, 2021, 12:07 [IST]
Other articles published on Jan 31, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+