വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കോലിയാണ് എന്റെ നായകന്‍, ഞാന്‍ അദ്ദേഹത്തിന്റെ സഹായിയും- അജിന്‍ക്യ രഹാനെ

മുംബൈ: ഓസ്‌ട്രേലിയക്കെതിരായ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി വിരാട് കോലിയുടെ അഭാവത്തില്‍ ഉയര്‍ത്താന്‍ ഇന്ത്യക്ക് സാധിച്ചിരുന്നു. അജിന്‍ക്യ രഹാനെയുടെ നായകത്വത്തിന് കീഴിലാണ് ഇന്ത്യയുടെ വീര പ്രകടനം. കോലി കളിച്ച ആദ്യ ടെസ്റ്റില്‍ മാത്രമാണ് ഇത്തവണ ഇന്ത്യ ഓസ്‌ട്രേലിയയില്‍ തോറ്റത്. ഇന്ത്യ പരമ്പര നേടിയതോടെ കോലിക്ക് പകരം രഹാനെയെ ടെസ്റ്റ് നായകനാക്കണമെന്ന തരത്തില്‍ ഒരുകൂട്ടം ആരാധകര്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ ആവിശ്യം ഉന്നയിച്ചിരുന്നു. ഇപ്പോഴിതാ കോലിയാണ് തന്റെ നായകനെന്നും താന്‍ സഹായിയാണെന്നും പറഞ്ഞിരിക്കുകയാണ് അജിന്‍ക്യ രഹാനെ.

'ഒന്നും മാറാന്‍ പോകുന്നില്ല. വിരാട് ആവും എപ്പോഴും ടെസ്റ്റ് ടീം നായകന്‍.ഞാന്‍ അദ്ദേഹത്തിന്റെ സഹായിയാണ്. അദ്ദേഹത്തിന്റെ അഭാവത്തില്‍ ടീമിനെ നയിക്കേണ്ടത് എന്റെ ഉത്തരവാദിത്തമാണ്. ഇന്ത്യയുടെ ജയത്തിനായി എനിക്ക് കഴിയുന്നതെല്ലാം ചെയ്യും. ക്യാപ്റ്റനാവുക എന്നത് വലിയ കാര്യമല്ല. എന്നാല്‍ ക്യാപ്റ്റന്‍ റോളില്‍ എങ്ങനെ പ്രകടനം നടത്തുന്നു എന്നതിലാണ് കാര്യം. അങ്ങനെ നോക്കുമ്പോള്‍ എനിക്ക് വിജയിക്കാന്‍ സാധിച്ചിട്ടുണ്ട്. ഭാവിയിലും അങ്ങനെ ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇത്തരത്തിലുള്ള ഫലങ്ങള്‍ ടീമിന് നല്‍കാന്‍ ഞാന്‍ ശ്രമിച്ചുകൊണ്ടേയിരിക്കും'- രഹാനെ പറഞ്ഞു.

ajinkyarahane-virat

ഓസ്‌ട്രേലിയയില്‍ നിന്ന് കോലി മടങ്ങുമ്പോള്‍ ആദ്യ ടെസ്റ്റില്‍ ഇന്ത്യ എട്ട് വിക്കറ്റിന് തോറ്റിരിക്കുകയായിരുന്നു. എന്നാല്‍ മെല്‍ബണില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ സെഞ്ച്വറിയോടെ രഹാനെ മുന്നില്‍ നിന്ന് നയിച്ച് ഇന്ത്യക്ക് എട്ട് വിക്കറ്റ് ജയം സമ്മാനിക്കുകയായിരുന്നു. രഹാനെ ശാന്തശീലനായ ക്യാപ്റ്റനാണ്. കൂടാതെ യുവതാരങ്ങള്‍ക്ക് അദ്ദേഹം മികച്ച പിന്തുണയും നല്‍കുന്നുണ്ട്. ഓസ്‌ട്രേലിയയില്‍ യുവതാരങ്ങളുടെ മികച്ച പ്രകടനത്തിന് പിന്നില്‍ രഹാനെയുടെ പങ്ക് വലുതാണ്.

'കോലിയുമായി അടുത്ത ബന്ധമാണുള്ളത്. പരസ്പരം മികച്ച ധാരണയുണ്ട്. വിദേശ മൈതാനങ്ങളില്‍ ഞങ്ങള്‍ രണ്ട് പേര്‍ക്കും മികച്ച പ്രകടനം കാഴ്ചവെക്കാനായിട്ടുണ്ട്. വിരാട് നാലാം സ്ഥാനത്തും ഞാന്‍ അഞ്ചാം സ്ഥാനത്തും ബാറ്റ് ചെയ്യുന്നതിനാല്‍ മികച്ച കൂട്ടുകെട്ടുകള്‍ ഉണ്ടാക്കാന്‍ സാധിച്ചിട്ടുണ്ട്. രണ്ടുപേരും ക്രീസില്‍ ഒരുമിച്ചുള്ളപ്പോള്‍ എതിര്‍ ബൗളര്‍മാരെക്കുറിച്ച് സംസാരിക്കും. മോശം ഷോട്ടുകള്‍ കളിക്കരുതെന്ന പരസ്്പരം മുന്നറിയിപ്പ് നല്‍കും.

കൃത്യതയുള്ള നായകനാണ് കോലി. ഫീല്‍ഡില്‍ മികച്ച തീരുമാനങ്ങള്‍ അദ്ദേഹം എടുക്കും. സ്പിന്നര്‍മാരെത്തുമ്പോള്‍ സ്ലിപ്പില്‍ അദ്ദേഹം എന്നെ കൂടുതല്‍ വിശ്വസിക്കും. സത്യസന്ധമായി പറഞ്ഞാല്‍ ടെസ്റ്റില്‍ എന്റെ സ്ഥാനത്തിന് ഭീഷണിയുണ്ടെന്ന് ഇതുവരെ തോന്നിയിട്ടില്ല. കാരണം നായകനും ടീം മാനേജ്‌മെന്റും എപ്പോഴും എന്നില്‍ വിശ്വാസം അര്‍പ്പിക്കുന്നുണ്ട്'-രഹാനെ പറഞ്ഞു.

Story first published: Wednesday, January 27, 2021, 11:33 [IST]
Other articles published on Jan 27, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X