രഹാനെ സച്ചിനെപ്പോലെ എന്ന് സ്റ്റീവ് വോ, അപ്പോള്‍ കോലി?
ബെംഗളൂരു: ഇന്ത്യയുടെ മധ്യനിര ബാറ്റ്‌സ്മാന്‍ അജിന്‍ക്യ രഹാനെയുടെ ബാറ്റിംഗ് കണ്ടാല്‍ തനിക്ക് സച്ചിന്‍ തെണ്ടുല്‍ക്കറെ ഓര്‍മ വരുന്നതായി സ്റ്റീവ് വോ. സച്ചിന്റെ എല്ലാം തികഞ്ഞ സാങ്കേതിക മികവാണ് ഓസ്‌ട്രേലിയയുടെ എക്കാലത്തെയും മികച്ച ക്യാപ്റ്റന്മാരില്‍ ഒരാളായ സ്റ്റീവ് വോ രഹാനെയില്‍ കാണുന്നത്.
തനിക്ക് ഇത് വെറുതെ തോന്നുന്നതല്ല, രഹാനെ സച്ചിനെ മാതൃകയാക്കി കളിച്ചിട്ടുണ്ടാകുമെന്നും സ്റ്റീവ് വോ പറയുന്നു. വിരാട് കോലിയാണ് സച്ചിനെപ്പോലെ എന്നാണ് പൊതുവെ എല്ലാവരും പറയാറുള്ളത്. എന്നാല്‍ സ്റ്റീവ് വോയ്ക്ക് ഇക്കാര്യത്തില്‍ വ്യത്യസ്ത അഭിപ്രായമാണ് ഉള്ളത്. കോലിയെയും രഹാനെയെയും പറ്റി സ്റ്റീവ് വോ പറയുന്നത് കേള്‍ക്കൂ....

രഹാനെ ക്ലാസ് പ്ലെയര്‍
അജിന്‍ക്യ രഹാനെയെ തനിക്ക് വലിയ ഇഷ്ടമാണ് എന്നാണ് സ്റ്റീവ് വോ പറയുന്നത്. രഹാനെ ഒരു ക്വാളിറ്റി കളിക്കാരനാണ്.

സച്ചിനെപ്പോലെ
രഹാനെ കളിക്കുന്നത് കണ്ടാല്‍ സച്ചിന്‍ കളിക്കുന്നത് പോലെ തോന്നും. വലിയ ബാക്ക് ലിഫ്റ്റ് ഇല്ലാതെയാണ് ഇരുവരും ബാറ്റ് ചെയ്യുന്നത്.

സച്ചിനെ കണ്ട് പഠിച്ചതാകും
കളിയുടെ ഏതെങ്കിലും ഘട്ടത്തില്‍ രഹാനെ സച്ചിനെ മാതൃകയാക്കിയിട്ടുണ്ടാകും. അതില്‍ ഒരു സംശയവും വേണ്ട

കോലി ലോക നിലവാരത്തില്‍
ലോക നിലവാരത്തില്‍ കളിക്കുന്ന ബാറ്റ്‌സ്മാനാണ് കോലി എന്നാണ് സ്റ്റീവ് വോ പറയുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനാകാനാണ് കോലിയുടെ പോക്ക്.

രഹാനെയും സച്ചിനും
മുംബൈയുടെ താരങ്ങളാണ് സച്ചിനും രഹാനെയും. രണ്ടുപേരും മുംബൈയ്ക്ക് വേണ്ടി രഞ്ജി ട്രോഫിയും ഐ പി എല്ലും കളിച്ചിട്ടുണ്ട്.

കളി പക്ഷേ ദ്രാവിഡിനെ പോലെ
സച്ചിനെക്കാള്‍ ദ്രാവിഡിന്റെ ടെക്‌നിക്കല്‍ പെര്‍ഫെക്ഷനാണ് ആരാധകര്‍ രഹാനെയില്‍ കാണുന്നത്. രഹാനെയുടെ ശൈലിയും കുറെയൊക്കെ ദ്രാവിഡിനെ ഓര്‍മിപ്പിക്കുന്നതാണ്.

സ്റ്റീവ് വോ ബെംഗളൂരുവില്‍
ഒരു സ്വകാര്യ പരിപാടിക്കായി ബെംഗളൂരുവിലെത്തിയ സ്റ്റീവ് വാര്‍ത്താ ഏജന്‍സിയായ പി ടി ഐയോട് സംസാരിക്കുകയായിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications