വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ബാറ്റിങ് മെച്ചപ്പെടുത്താന്‍ രഹാനെ ഹാംപ്‌ഷെയറില്‍; ആദ്യ ബാറ്റ്‌സ്മാനെന്ന ബഹുമതി

ദില്ലി: ദീര്‍ഘകാലമായ മികച്ച ഫോമിലല്ലാത്ത ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍ അജിങ്ക്യ രഹാനെ ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റ് ടീമായ ഹാംപ്ഷയറില്‍ ചേര്‍ന്നു. ഈ ക്ലബ്ബിലെത്തുന്ന ആദ്യ ഇന്ത്യന്‍ താരമാണ് രഹാനെ. മെയ്, ജൂണ്‍, ജൂലൈ മാസങ്ങളില്‍ നടക്കുന്ന മത്സരങ്ങളില്‍ ഹാംപ്‌ഷെയറിനുവേണ്ടി രഹാനെ കളിക്കും. ബിസിസിഐ അനുമതി ലഭിച്ചതിനെ തുടര്‍ന്നാണ് താരം കൗണ്ടിയിലെത്തിയത്.

ajinkyarahane

ഹാംപ്‌ഷെയറില്‍ കളിച്ചിരുന്ന ദക്ഷിണാഫ്രിക്കന്‍ ബാറ്റ്‌സ്മാന്‍ എയ്ദന്‍ മാര്‍ക്രം ടീമില്‍ നിന്നും വിട്ടുപോയ ഒഴിവിലേക്കാണ് രഹാനെയുടെ വരവ്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറെ പരിചയസമ്പന്നനായ രഹാനെ 56 ടെസ്റ്റ് മത്സരങ്ങളും 90 ഏകദിന മത്സരങ്ങളും കളിച്ചിട്ടുണ്ട്. എന്നാല്‍, സമീപകാലത്ത് മികവിലേക്കുയരാത്ത താരത്തെ ലോകകപ്പ് ടീമിലേക്ക് പരിഗണിച്ചിട്ടില്ല.

ഹണ്ടേഴ്‌സ്ഫീല്‍ഡിനെ തകര്‍ത്ത് ലിവര്‍പൂള്‍ വീണ്ടും ഒന്നാമത്; സിറ്റിക്ക് സമ്മര്‍ദ്ദംഹണ്ടേഴ്‌സ്ഫീല്‍ഡിനെ തകര്‍ത്ത് ലിവര്‍പൂള്‍ വീണ്ടും ഒന്നാമത്; സിറ്റിക്ക് സമ്മര്‍ദ്ദം

രഹാനെയെ ടീമിലെടുക്കാന്‍ കഴിഞ്ഞതില്‍ അഭിമാനിക്കുന്നതായി ഹാംപ്‌ഷെയര്‍ ഡയറക്ടര്‍ പറഞ്ഞു. അന്താരാഷ്ട്ര തലത്തില്‍ മികവുകാട്ടിയ താരത്തിന് തങ്ങള്‍വേണ്ടിയും മികച്ച കളി കാഴ്ചവെക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. രഹാനെ നേരത്തെ തന്നെ തങ്ങളോട് താത്പര്യം അറിയിച്ചിരുന്നതായും അദ്ദേഹം വ്യക്തമാക്കി. ഹാംപ്‌ഷെയറിലെ ആദ്യ ഇന്ത്യന്‍ താരമാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടന്നാണ് രഹാനെയുടെ പ്രതികരണം. കൗണ്ടിയില്‍ റണ്‍സ് കണ്ടെത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷ. കളിക്കാന്‍ അനുവദിച്ച ബിസിസിഐയ്ക്ക് നന്ദി അറിയിക്കുന്നതായും രഹാനെ പറഞ്ഞു.

Story first published: Saturday, April 27, 2019, 11:44 [IST]
Other articles published on Apr 27, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X