കോലിയും രോഹിതും പരാജയം, രഹാനെ 109, ഇന്ത്യ 351 ഓളൗട്ട്!
കൊളംബോ: ശ്രീലങ്കന്‍ പര്യടനത്തിലെ ഇന്ത്യയുടെ ആദ്യ ഇന്നിംഗ്‌സ് തെളിഞ്ഞും മങ്ങിയും തെളിഞ്ഞും മങ്ങിയും 351 റണ്‍സ് വരെ എത്തി. ക്യാപ്റ്റന്‍ വിരാട് കോലിയും കോലിയുടെ മൂന്നാം നമ്പര്‍ പരീക്ഷണമായ രോഹിത് ശര്‍മയും അമ്പേ പരാജയപ്പെട്ട ഇന്നിംഗ്‌സില്‍ രക്ഷയായത് അഞ്ചാമനായെത്തിയ അജിന്‍ക്യ രഹാനെ.
വിക്കറ്റ് പോകാതെ 108 റണ്‍സ് വരെയെത്തിയ ഇന്ത്യ പിന്നീട് പൊടുന്നനെ തകര്‍ന്നു. ഓപ്പണര്‍മാരും ക്യാപ്റ്റനും രോഹിതും മടങ്ങുമ്പോള്‍ ഇന്ത്യയുടെ സമ്പാദ്യം നാലിന് 133. പിന്നീടായിരുന്നു രഹാനെ ചേതേശ്വര്‍ പൂജാരയ്‌ക്കൊപ്പം രക്ഷാപ്രവര്‍ത്തനം നടത്തിയത്. വാലറ്റം പതിവുപോലെ തന്നെ പൊരുതാനൊന്നും നിന്നില്ല. നാല്‍പതില്‍ താഴെ റണ്‍സിന് ഇന്ത്യയുടെ അവസാനത്തെ നാല് വിക്കറ്റുകള്‍ വീണു.

രഹാനെ ക്ലാസ് തെളിയിക്കുന്നു
മുരളി വിജയ്, അജിന്‍ക്യ രഹാനെ - ഈ പര്യടനതത്തില്‍ ക്യാപ്റ്റന്‍ വിരാട് കോലി പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന രണ്ട് ബാറ്റ്‌സ്മാന്‍മാരാണ് ഇവര്‍. ഈ പ്രതീക്ഷ വെറുതെയല്ല എന്ന് തെളിയിക്കുന്നതായിരുന്നു രഹാനെയുടെ പ്രകടനം. 127 പന്തില്‍ രഹാനെ 109 റണ്‍സടിച്ചു.

വിജയുടെ പരിക്ക് തിരിച്ചടിയാകും
പരിക്ക് മൂലം ഓപ്പണര്‍ മുരളി വിജയ് ശ്രീലങ്ക പ്രസിഡണ്ട്‌സ് ഇലവനെതിരായ പരീശീലന മത്സരം കളിക്കാനിറങ്ങിയില്ല. ഒന്നാം ടെസ്റ്റിന് മുമ്പ് വിജയ് സുഖം പ്രാപിച്ചില്ലെങ്കില്‍ അത് ഇന്ത്യയ്ക്ക് കനത്ത തിരിച്ചടിയാകും.

കോലി പരാജയം
ഫോമിലെത്താന്‍ കിണഞ്ഞ് പരിശ്രമിക്കുന്ന കോലിക്ക് ശ്രീലങ്കയിലെ ആദ്യ ഊഴത്തില്‍ താളം കണ്ടെത്താനായില്ല. 9 പന്തില്‍ 8 റണ്‍സെടുത്ത കോലി രജിതയുടെ പന്തിലാണ് പുറത്തായത്.

രോഹിത് ശര്‍മയും അങ്ങനെ തന്നെ
ശ്രീലങ്കന്‍ പര്യടനം മുതല്‍ ഇന്ത്യയുടെ വണ്‍ ഡൗണ്‍ ബാറ്റ്‌സ്മാനായി ക്യാപ്റ്റന്‍ കോലി അവതരിപ്പിക്കുന്ന രോഹിത് ശര്‍മയ്ക്കും നേട്ടമുണ്ടാക്കാനായില്ല. ഏഴ് റണ്‍സില്‍ രോഹിതിന്റെ ഇന്നിംഗ്‌സ് അവസാനിച്ചു.

മികച്ച തുടക്കം
ശിഖര്‍ ധവാനും കെ എല്‍ രാഹുലും ചേര്‍ന്ന് മികച്ച തുടക്കമാണ് ഇന്ത്യയ്ക്ക് നല്‍കിയത്. ധവാന്‍ 62 ഉം രാഹുല്‍ 43 ഉം റണ്‍സെടുത്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications