Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ചെന്നൈക്കെതിരായ തോല്‍വിക്ക് പിന്നാലെ അജിങ്ക്യ രഹാനെയ്ക്ക് പണി കിട്ടി

രഹാനെയ്ക്ക് പിഴ ശിക്ഷ

ചെന്നൈ: ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ അവസാന ഓവറില്‍ തോല്‍വി പിണഞ്ഞ രാജസ്ഥാന്‍ റോയല്‍സ് കടുത്ത നിരാശയിലാണ്. ജയിക്കാവുന്ന മൂന്നു മത്സരങ്ങളും പിടിപ്പുകേടുകൊണ്ട് തോറ്റത് ടീം മാനേജ്‌മെന്റിനെയും ഇരുത്തി ചിന്തിപ്പിക്കും. ബാറ്റിങ്ങിലും ബൗളിങ്ങിലും ടീമില്‍ ചേരാത്ത ചില കണ്ണികളുണ്ട്. അവരെ പുറത്തിരുത്താതെ രാജസ്ഥാന് ഈ സീസണില്‍ പ്രതീക്ഷയ്ക്ക് വകയില്ല.

ചെന്നൈയ്‌ക്കെതിരെ തുടക്കത്തില്‍ മികച്ച രീതിയില്‍ പന്തെറിഞ്ഞ രാജസ്ഥാന്‍ അവസാന ഓവറുകളില്‍ കൂടുതല്‍ റണ്‍സ് വഴങ്ങിയതോടെയാണ് തോല്‍വി ഉറപ്പാക്കിയത്. ബൗളര്‍മാരെ ധോണി അടിച്ചു പറത്തിയപ്പോള്‍ ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെയ്ക്ക് ശരിയായ രീതിയില്‍ മാറ്റം കൊണ്ടുവരാനായില്ല. പന്തെറിയാന്‍ കൂടുതല്‍ സമയം എടുത്തതിനെ തുടര്‍ന്ന് രഹാനെയ്ക്ക് പിഴ ശിക്ഷയും ലഭിച്ചു.

രഹാനെയ്ക്ക് പിഴ ശിക്ഷ

രഹാനെയ്ക്ക് പിഴ ശിക്ഷ

ഐപിഎല്‍ നിയമപ്രകാരം 12 ലക്ഷം രൂപയാണ് രഹാനെ പിഴയായി അടയ്‌ക്കേണ്ടത്. കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരിലാണ് ശിക്ഷ. സൂപ്പര്‍ കിങ്‌സിനോട് 8 റണ്‍സിന് പരാജയപ്പെട്ടതിന് പിന്നാലെ ലഭിച്ച പിഴ ശിക്ഷ ടീമിന് ഇരട്ടിപ്രഹരമായി. റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ ജയ്പൂരിലാണ് രാജസ്ഥാന്റെ അടുത്ത മത്സരം. ഇരു ടീമുകളും ഇതുവരെ ഒരു മത്സരംപോലും ജയിച്ചിട്ടില്ലെന്ന പ്രത്യേകതയുമുണ്ട്.

രോഹിത് ശര്‍മയ്ക്കും ശിക്ഷ ലഭിച്ചു

രോഹിത് ശര്‍മയ്ക്കും ശിക്ഷ ലഭിച്ചു

നേരത്തെ മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്കും പിഴ ലഭിച്ചിരുന്നു. കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരായ കുറഞ്ഞ ഓവര്‍ നിരക്കിന് 12 ലക്ഷം രൂപയാണ് രോഹിത്തിനും പിഴയായി ലഭിച്ചത്. ഐപിഎല്ലില്‍ സീസണില്‍ ഇത്തവണ ആദ്യം പിഴ ലഭിച്ച ടീമാണ് മുംബൈ ഇന്ത്യന്‍സ്. അവസാന ഓവറുകളില്‍ സ്‌കോര്‍ നിയന്ത്രിക്കാനായി കൂടിയാലോചനകള്‍ നടത്തിയതാണ് ഓവര്‍ നിരക്ക് കുറയാന്‍ ഇടായായത്.

ക്യാപ്റ്റന്മാരുടെ പരാതി

ക്യാപ്റ്റന്മാരുടെ പരാതി

നേരത്തെ കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരില്‍ വന്‍തുക പിഴയായി വിധിക്കുന്നതിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. എന്നാല്‍, കനത്ത പിഴ ഈടാക്കിയില്ലെങ്കില്‍ ക്യാപ്റ്റന്മാര്‍ അത് ദുരുപയോഗം ചെയ്യുമെന്നാണ് ബിസിസിഐയുടെ വിലയിരുത്തലുണ്ടായത്. കൂടുതല്‍ മത്സരങ്ങളില്‍ കുറഞ്ഞ ഓവര്‍ നിരക്ക് വന്നാല്‍ ക്യാപ്റ്റന് വിലക്ക് ഉള്‍പ്പെടെയുള്ളവ നേരിടേണ്ടിവരും.


Story first published: Monday, April 1, 2019, 17:28 [IST]
Other articles published on Apr 1, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+