വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഓസ്‌ട്രേലിയയില്‍ പരമ്പര നേടാന്‍ ദ്രാവിഡ് സഹായിച്ചതെങ്ങനെ? വിശദീകരിച്ച് അജിന്‍ക്യ രഹാനെ

ചെന്നൈ: ഒരുപാട് പ്രതിസന്ധികളെ മറികടന്നായിരുന്നു ഓസ്‌ട്രേലിയയിലെ ഇന്ത്യയുടെ ടെസ്റ്റ് പരമ്പര നേട്ടം. വിരാട് കോലിയുടെ അഭാവത്തിലും സീനിയര്‍ പേസര്‍മാരുടെ അഭാവത്തിലും ഇന്ത്യക്ക് കിരീടം നേടാന്‍ സാധിച്ചുവെന്നതാണ് ശ്രദ്ധേയം. അജിന്‍ക്യ രഹാനെ എന്ന നായകന്റെ മികവാണ് ഓസ്‌ട്രേലിയയില്‍ നിര്‍ണ്ണായകമായത്. ഇപ്പോഴിതാ ഓസ്‌ട്രേലിയയില്‍ പരമ്പര നേടാന്‍ മുന്‍ ഇന്ത്യന്‍ നായകനും ഇതിഹാസ ടെസ്റ്റ് താരവുമായ രാഹുല്‍ ദ്രാവിഡ് എങ്ങനെയാണ് സഹായിച്ചതെന്ന് വ്യക്തമാക്കിയിരിക്കുകയാണ് രഹാനെ.

Ajinkya Rahane opens up on Rahul Dravid's role in India's Test series | Oneindia Malayalam

'പരമ്പര ആരംഭിക്കുന്നതിന് മുമ്പ് രാഹുല്‍ ഭായി എന്നെ ഫോണ്‍ വിളിച്ചിരുന്നു. ദുബായില്‍ നിന്ന് ഓസ്‌ട്രേലിയയിലേക്ക് പോകുന്നതിന് മുമ്പായിരുന്നു ഇത്. 'യാതൊരു കാരണത്താലും സമ്മര്‍ദ്ദം ഉണ്ടാകരുത്. ആദ്യ മത്സരത്തിന് ശേഷം നീയാണ് ടീമിനെ നയിക്കുന്നതെന്ന് എനിക്കറിയാം. ഒന്നിനെക്കുറിച്ചും ഓര്‍ത്ത് ഭയക്കരുത്. മാനസികമായി ശക്തനായിരിക്കുക. നെറ്റ്‌സില്‍ ഒരുപാട് ബാറ്റ് ചെയ്യരുത്' എന്നാണ് ദ്രാവിഡ് ഭായ് പറഞ്ഞതെന്ന് രഹാനെ വ്യക്തമാക്കി.

ajinkyarahane

ബാറ്റിങ്ങിനെ ഇഷ്ടപ്പെടുന്ന ആളാണ് ദ്രാവിഡ്. ഞാന്‍ വരുത്തുന്ന പിഴവുകളെ അദ്ദേഹത്തിന് കൃത്യമായി അറിയാം. നീ നന്നായി മുന്നൊരുക്കം നടത്തിയിട്ടുണ്ടെന്നും മികച്ച രീതിയില്‍ കളിക്കുന്നുണ്ടെന്നും പറഞ്ഞ ദ്രാവിഡ് നെറ്റ്‌സില്‍ ഒരുപാട് സമയം ബാറ്റ് ചെയ്യേണ്ടെന്നും പറഞ്ഞു. ടീമിനെ നയിക്കുമ്പോള്‍ സഹതാരങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കുന്നതിനെപ്പറ്റി ഓര്‍ക്കുക. മത്സരഫലത്തെക്കുറിച്ച് ഓര്‍ത്ത് ആശങ്കപ്പെടരുത്. അത് സമയമാകുമ്പോള്‍ കൃത്യമായി എത്തിക്കോളുമെന്നും അദ്ദേഹം പറഞ്ഞു. ഈ സംഭാഷണമാണ് വലിയ ആത്മവിശ്വാസം നല്‍കിയതെന്ന് രഹാനെ പറഞ്ഞു.

പരമ്പരയില്‍ യുവതാരങ്ങളുടെ പ്രകടനമാണ് ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണ്ണായകമായത്. ഇന്ത്യ എ ടീമില്‍ രാഹുല്‍ ദ്രാവിഡിന്റെ പരിശീലനത്തിന് കീഴില്‍ കളിച്ച് മികവ് കാട്ടിയതാണ് യുവതാരങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കിയത്. നിലവില്‍ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയുടെ തലവനാണ് ദ്രാവിഡ്. വാഷിങ്ടണ്‍ സുന്ദര്‍, ശര്‍ദുല്‍ ഠാക്കൂര്‍, മുഹമ്മദ് സിറാജ്, നവദീപ് സൈനി, മായങ്ക് അഗര്‍വാള്‍, ശുബ്മാന്‍ ഗില്‍ തുടങ്ങിയവരെല്ലാം ദേശീയ ടീമിനൊപ്പം തിളങ്ങിയത് ഇന്ത്യ എ ടീമിനൊപ്പമുള്ള പ്രകടനത്തിന്റെ കരുത്തിലാണ്.

1988ന് ശേഷം ഓസ്‌ട്രേലിയ തോല്‍വി അറിയാത്ത ഗാബയില്‍ വിജയിച്ചാണ് ഇന്ത്യ ടെസ്റ്റ് പരമ്പര നേടിയത്. റിഷഭ് പന്ത്, ശുബ്മാന്‍ ഗില്‍, ചേതേശ്വര്‍ പുജാര എന്നിവരുടെ പ്രകടനമാണ് ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണ്ണായകമായത്. ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി നേട്ടത്തോടെ ഐസിസി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഒന്നാമതെത്താനും ഇന്ത്യക്ക് സാധിച്ചു.

Story first published: Tuesday, February 2, 2021, 9:39 [IST]
Other articles published on Feb 2, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X