Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോകകപ്പില്‍ നാലാമനാര്? ഇന്ത്യക്കു വേണ്ടത് രഹാനെയെ... ഏറ്റവും അനുയോജ്യന്‍, ഇതാ കാരണങ്ങള്‍

നാലാമനായി ഇന്ത്യക്കു വേണ്ടത് രഹാനെയോ? | Oneindia Malayalam

മുംബൈ: ലോകകപ്പില്‍ നാലാം നമ്പറില്‍ ആരെ ഇറക്കുമെന്ന ചോദ്യത്തിന് ഇപ്പോഴും ടീം ഇന്ത്യക്കു കൃത്യമായ ഉത്തരം ലഭിച്ചിട്ടില്ല. ഓസ്‌ട്രേലിയക്കെതിരേ നടന്ന കഴിഞ്ഞ ഏകദിന പരമ്പരയിലെങ്കിലും ഇതിനൊരു ഉത്തരം ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ഇന്ത്യ. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ ഈ പരമ്പരയിലും ഇന്ത്യക്കു ഇതിനു കഴിഞ്ഞില്ല. ഇതോടെ ലോകകപ്പ് ടീം സെലക്ഷന്‍ പ്രതിസന്ധിയിലായിരിക്കുകയാണ്.

ഐപിഎല്ലിലെ പ്രകടനം കൂടി പരിഗണിച്ചു മാത്രമേ ഇനി ലോകകപ്പ് ടീമിനെ തിരഞ്ഞെടുക്കുകയുള്ളൂവെന്നാണ് ബിസിസിഐ അറിയിച്ചിരിക്കുന്നത്. അമ്പാട്ടി റായുഡുവിനെയാണ് ഏറ്റവും അവസാനമായി നാലാം നമ്പറില്‍ ഇന്ത്യ ഇറക്കി നോക്കിയത്. എന്നാല്‍ സ്ഥിരയതാര്‍ന്ന പ്രകടനം നടത്താന്‍ അദ്ദേഹത്തിനായില്ല. ടെസ്റ്റ് സ്‌പെഷ്യലിസ്റ്റും മുന്‍ നാലാം നമ്പര്‍ താരവുമായ അജിങ്ക്യ രഹാനെയെ നാലാമനായി ലോകകപ്പില്‍ ഇറക്കുന്നതാവും ഇന്ത്യക്കു ഗുണം ചെയ്യുക. ഇതിന്റെ കാരണങ്ങള്‍ എന്തൊക്കെയെന്നു നോക്കാം.

ഇംഗ്ലണ്ടിലെ സാഹചര്യം

ഇംഗ്ലണ്ടിലെ സാഹചര്യം

ഇംഗ്ലീഷ് സാഹചര്യങ്ങളില്‍ കളിച്ചുള്ളള മല്‍സരപരിചയം രഹാനെയുടെ പ്ലസ് പോയിന്റാണ്. ഇംഗ്ലണ്ടിലെ പിച്ച് ഇന്ത്യയില്‍ നിന്നും തികച്ചും വ്യത്യസ്തമാണ്. പന്ത് നന്നായി സ്വിങ് ചെയ്യുന്ന ഇംഗ്ലീഷ് പിച്ചില്‍ അനുഭവസമ്പത്ത് കുറഞ്ഞ ബാറ്റ്‌സ്മാന്‍മാര്‍ക്ക് പൊരുത്തപ്പെടുക എളുപ്പമാവില്ല.
ഇവിടെയാണ് രഹാനെ വ്യത്യസ്തനാവുന്നത്. ഇംഗ്ലണ്ടില്‍ നിരവധി മല്‍സരങ്ങള്‍ കളിച്ച അനുഭവസമ്പത്ത് രഹാനെയ്ക്കുണ്ട്. 2011, 14 വര്‍ഷങ്ങളില്‍ ഇംഗ്ലണ്ടില്‍ നടന്ന ഏകദിന പരമ്പരകളില്‍ അദ്ദേഹം കളിച്ചിരുന്നു. ഒമ്പത് ഇന്നിങ്‌സുകളില്‍ നിന്നും 38.88 ശരാശരിയില്‍ 350 റണ്‍സാണ് ഇംഗ്ലണ്ടില്‍ രഹാനെയുടെ സമ്പാദ്യം.

വിദേശ പിച്ചുകളിലെ മിടുക്ക്

വിദേശ പിച്ചുകളിലെ മിടുക്ക്

വിദേശ പിച്ചുകളിലെ ബാറ്റിങ് മികവ് രഹാനെയ്ക്കു മുതല്‍ക്കൂട്ടാണ്. ഇന്ത്യക്കു പുറത്ത് മികച്ച ചില ഇന്നിങ്‌സുകള്‍ അദ്ദേഹം കളിച്ചിട്ടുണ്ട്. മൂന്നു ഫോര്‍മാറ്റുകളിലും വിദേശത്ത് മികച്ച പ്രകടനമാണ് രഹാനെ നടത്തിയിട്ടുള്ളത്. ലോര്‍ഡ്‌സ് ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരേ സെഞ്ച്വറിയും 2015ലെ ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ 60 പന്തില്‍ 79 റണ്‍സും രഹാനെയുടെ കരിയറിലെ മികച്ച ഇന്നിങ്‌സുകളാണ്.
2015 മുതല്‍ ഏകദിനത്തില്‍ 40 ആണ് താരത്തിന്റെ ബാറ്റിങ് ശരാശരി. സ്വിങ് ബൗളിങിനെ നേരിടാന്‍ മിടുക്കനായ രഹാനെ ഇംഗ്ലീഷ് പിച്ചുകളില്‍ ഇന്ത്യയുടെ നിര്‍ണായക താരമായി മാറാന്‍ സാധ്യത കൂടുതലാണ്.

വിശ്വസ്തന്‍

വിശ്വസ്തന്‍

പ്രതിസന്ധി ഘട്ടങ്ങളില്‍ ഇന്ത്യക്കു വിശ്വസിക്കാവുന്ന താരമാണ് രഹാനെ. സമ്മര്‍ദ്ദഘട്ടങ്ങളില്‍ സമചിത്തതയോടെ ബാറ്റ് വീശി ടീമിനെ കരകയറ്റാനുള്ള ശേഷി അദ്ദേഹത്തിനുണ്ട്. കഴിഞ്ഞ ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഇന്നിങ്‌സും 2015ല്‍ നാട്ടില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ 58 പന്തില്‍ 87 റണ്‍സും 2016ല്‍ ഓസീസിനെതിരേ 80 പന്തില്‍ 89ഉം റണ്‍സ് നേടിയത് ഇതിനു മികച്ച ഉദാഹരണങ്ങളാണ്.
എത്ര മികച്ച ബൗളിങ് ആക്രമണത്തെയും അതിജീവിക്കാന്‍ രഹാനെയ്ക്കാവും.
കോലി കഴിഞ്ഞാല്‍ ഇന്ത്യന്‍ ടീമിലെ ഏറ്റവും സാങ്കേതികത്തികവുള്ള ബാറ്റ്‌സ്മാന്‍ രഹാനെയാണ്. ലോകകപ്പിലും തീര്‍ച്ചയായും ഇന്ത്യക്കു വേണ്ടി മാച്ച് വിന്നിങ് ഇന്നിങ്‌സുകള്‍ കളിക്കാന്‍ അദ്ദേഹത്തിനു കഴിയുമെന്നുറപ്പാണ്.

Story first published: Tuesday, March 19, 2019, 13:50 [IST]
Other articles published on Mar 19, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+