Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോകകപ്പില്‍ ഇന്ത്യയുടെ നാലാം നമ്പറായി രഹാനെയോ?; തിരിച്ചുവരവിനൊരുങ്ങി താരം

തിരിച്ചുവരവിനൊരുങ്ങി താരം | Oneindia Malayalam

മുംബൈ: ഏകദിന ക്രിക്കറ്റില്‍ രാഹുല്‍ ദ്രാവിഡിന് പകരക്കാരനായി വിശ്വസ്തനായ മധ്യനിരക്കാരനാകുമെന്ന് കരുതപ്പെട്ടിരുന്ന കളിക്കാരനാണ് അജിങ്ക്യ രഹാനെ. ടെസ്റ്റിലും ഏകദിനത്തിലും രഹാനെയുടെ തുടക്കവും ഗംഭീരമായിരുന്നു. എന്നാല്‍, സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവെക്കാന്‍ കഴിയാതിരുന്നതോടെ ഏകദിനത്തില്‍നിന്നും പുറത്തായ രഹാനെ ഇപ്പോള്‍ ടെസ്റ്റിലും നിലനില്‍പിനായി പൊരുതുകയാണ്.

രഹാനെയെപോലൊരു താരത്തിന്റെ അസാന്നിധ്യം ഇന്ന് ഇന്ത്യന്‍ ടീമില്‍ നിഴലിക്കുന്നുണ്ട്. ലോകകപ്പില്‍ വിശ്വസ്തനായ നാലാം നമ്പര്‍ ആരായിരിക്കുമെന്ന കാര്യത്തില്‍ ഇപ്പോഴും തീര്‍പ്പായിട്ടില്ല. അമ്പാട്ടി റായിഡുവിനെയാണ് ഈ സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. ന്യൂസിലന്‍ഡിലും ഓസ്‌ട്രേലിയയിലും നടക്കാനിരിക്കുന്ന പരമ്പരയോടെ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമാകും.

ajinkyarahane

എന്നാല്‍, ഇന്ത്യയുടെ മധ്യനിരയിലേക്ക് ലോകകപ്പിന് മുന്‍പ് മടങ്ങിവരാന്‍ ഒരുങ്ങുകയാണ് രഹാനെ. ലോകകപ്പില്‍ ഇന്ത്യന്‍ ടീമിലെത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് രഹാനെ പ്രതികരിച്ചു. ആഭ്യന്തര ക്രിക്കറ്റിലെ പ്രകടനത്തിലൂടെ മാത്രമേ തനിക്കതിന് കഴിയൂ എന്നറിയാം. അതുകൊണ്ടുതന്നെ കഠിനമായ പരിശ്രമത്തിലാണ് താനെന്നും രഹാനെ പറഞ്ഞു.

യോയോ ടെസ്റ്റ് തിരിച്ചുവരവിന് പ്രധാനമാണ്. ബാറ്റിങ്ങിലും ബൗളിങ്ങിലും മികവുണ്ടായാല്‍ മാത്രം ടീമിലെത്തില്ല. യോയോ ടെസ്റ്റ് മറികടക്കേണ്ടതുണ്ട്. സ്വന്തം കഴിവില്‍ വിശ്വസിക്കുകയാണ് പ്രധാനം. മറ്റുള്ളവര്‍ എന്താണ് പറയുന്നത് എന്ന് നോക്കേണ്ടതില്ല. സ്പിന്‍ ബൗളിങ്ങിനെ നേരിടാനായി കൂടുതല്‍ പരിശീലിക്കുന്നുണ്ടെന്നും രഹാനെ പറഞ്ഞു. ആഭ്യന്തര ക്രിക്കറ്റില്‍ സജീവമായ താരം പിഴവുകള്‍ തീര്‍ത്ത് തിരിച്ചുവരാനൊരുങ്ങുമ്പോള്‍ ഇന്ത്യയുടെ മധ്യനിരയിലേക്ക് ആരോഗ്യകരമായ മത്സരമുണ്ടാകുമെന്നുറപ്പാണ്.

Story first published: Sunday, November 4, 2018, 18:05 [IST]
Other articles published on Nov 4, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+