വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

രഹാനെ രാജസ്ഥാനെ ഒരുവഴിക്കാക്കി; രൂക്ഷ വിമര്‍ശനവുമായി മഞ്ജരേക്കര്‍

രഹാനെ രാജസ്ഥാനെ ഒരുവഴിക്കാക്കി | Oneindia Malayalam

മൊഹാലി: ഐപിഎല്‍ പന്ത്രണ്ടാം സീസണില്‍ മോശം പ്രകടനം നടത്തുന്ന ടീമുകളിലൊന്നാണ് രാജസ്ഥാന്‍ റോയല്‍സ്. ശരാശരി ടീമിനെ എങ്ങിനെ കൃത്യമായി ഉപയോഗിക്കണമെന്ന് അറിയാത്ത ക്യാപ്റ്റന്‍ രഹാനെ ടീമിനെ ഒരുവഴിക്കാക്കി എന്നു പറയുന്നതാകും ശരി. ജയിക്കാവുന്ന നാലോളം മത്സരങ്ങള്‍ തോറ്റത് ക്യാപ്റ്റന്‍സിയുടെ പോരായ്മകൊണ്ടുകൂടിയാണ്.

നിലവാരമില്ലാത്ത കളിക്കാര്‍ക്ക് കോടികള്‍ വാരിയെറിഞ്ഞ് ലേലത്തുക ചെലവഴിച്ചെന്നു കാട്ടുകയാണ് രാജസ്ഥാന്‍ ചെയ്തത്. കഴിഞ്ഞ സീസണില്‍ തീര്‍ത്തും ഫോമിലല്ലാതിരുന്ന ജയദേവ് ഉനദ്കട്ടിനെ ഈ സീസണില്‍ വീണ്ടും 8 കോടിയിലധികം രൂപ നല്‍കി രാജസ്ഥാന്‍ സ്വന്തമാക്കിയത് താരത്തില്‍ വിശ്വാമുള്ളതുകൊണ്ടാകില്ലെന്ന് തീര്‍ച്ച. ടീമെന്ന നിലയില്‍ യാതൊരു കെട്ടുറപ്പുമില്ലാത്ത രാജസ്ഥാന്‍ പ്ലേ ഓഫില്‍ കടക്കില്ലെന്ന് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു.

ലോകകപ്പ് അവഗണന: കാരണമെന്ത്? ആദ്യമായി പ്രതികരിച്ച് റായുഡു... മാസ് കമന്റ് ലോകകപ്പ് അവഗണന: കാരണമെന്ത്? ആദ്യമായി പ്രതികരിച്ച് റായുഡു... മാസ് കമന്റ്

ഫോമിലല്ലാതെ രഹാനെ

ഫോമിലല്ലാതെ രഹാനെ

ഫോമില്ലാതെ ഉഴലുന്ന ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെയെ മാറ്റാന്‍ ടീം മാനേജ്‌മെന്റ് തയ്യാറാകുന്നില്ല. രഹാനെയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം സഞ്ജയ് മഞ്ജരേക്കര്‍. ഫോമില്ലാത്ത രഹാനെ അത് സമ്മതിക്കണമെന്ന് മഞ്ജരേക്കര്‍ വ്യക്തമാക്കി. അങ്ങിനെ സമ്മതിക്കാത്തിടത്തോളം തന്റെ തെറ്റുകള്‍ തിരുത്തി തിരിച്ചുവരാന്‍ രഹാനെയ്ക്ക് കഴിയില്ലെന്നും മഞ്ജരേക്കര്‍ ട്വിറ്ററിലൂടെ പറഞ്ഞു.

മൊഹാലിയിലും തോല്‍വി

മൊഹാലിയിലും തോല്‍വി

മൊഹാലിയില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരെ 12 റണ്‍സിന് രാജസ്ഥാന്‍ തോറ്റശേഷമാണ് മഞ്ജരേക്കര്‍ ഇക്കാര്യം പറഞ്ഞത്. 21 പന്തില്‍ 26 റണ്‍സടിച്ച രഹാനെയുടെ മെല്ലെപ്പോക്കാണ് ടീമിന് തിരിച്ചടിയായത്. എട്ടു മത്സരങ്ങളില്‍ നിന്നും രണ്ടെണ്ണത്തില്‍ മാത്രമാണ് രാജസ്ഥാന്‍ ജയം കണ്ടെത്തിയത്. മിക്ക മത്സരങ്ങളില്‍ അവസാന ഓവറുകളില്‍ ബൗളര്‍മാര്‍ ലക്കുലഗാനുമില്ലാതെ പന്തെറിയുന്നത് തോല്‍വിയുടെ പ്രധാന ഘടകമാണ്.

ക്യാപ്റ്റന്‍ പൂര്‍ണ പരാജയം

ക്യാപ്റ്റന്‍ പൂര്‍ണ പരാജയം

എട്ടു മത്സരങ്ങളില്‍നിന്നും 201 റണ്‍സ് മാത്രമാണ് രഹാനെയുടെ സമ്പാദ്യം. ഒരു കാലത്ത് ഐപിഎല്ലില്‍ സ്ഥിരതയോടെ ബാറ്റിങ് നടത്താറുള്ള രഹാനെയ്ക്ക് ടീമിനെ മുന്നില്‍നിന്നും നയിക്കാനാകുന്നില്ല. ക്യാപ്റ്റനെന്ന നിലയില്‍ സമ്പൂര്‍ണ പരാജയമാണ് രഹാനെ. ക്യാപ്റ്റനായിരുന്ന സ്റ്റീവ് സ്മിത്തിന് വിലക്ക് വന്നതിനെ തുടര്‍ന്ന് കഴിഞ്ഞ സീസണ്‍ മുതലാണ് രഹാനെ ക്യാപ്റ്റനാകുന്നത്. തോല്‍വി തുടര്‍ക്കഥയായതോടെ ടീമില്‍ വന്‍ അഴിച്ചുപണി വേണമെന്ന ആവശ്യം ഉയര്‍ന്നുകഴിഞ്ഞിട്ടുണ്ട്.

Story first published: Wednesday, April 17, 2019, 10:59 [IST]
Other articles published on Apr 17, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X