'ഏറ് കിട്ടി മടുത്തു', ടെസ്റ്റില്‍ കൂടുതല്‍ തവണ ഹെല്‍മറ്റിന് ഏറ് കിട്ടിയ നിലവിലെ മൂന്ന് താരങ്ങള്‍
ടെസ്റ്റ് ക്രിക്കറ്റില്‍ ബാറ്റ്‌സ്മാന്‍മാര്‍ക്ക് മികച്ച സ്‌കോര്‍ നേടുകയെന്നത് ഏറെ ശ്രമകരമായ ജോലിയാണ്. ക്ഷമയും ത്യാഗവും അച്ചടക്കവും ഉണ്ടെങ്കില്‍ മാത്രമെ മികച്ചൊരു സ്‌കോര്‍ കെട്ടിപ്പടുക്കാന്‍ സാധിക്കു. ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, ന്യൂസീലന്‍ഡ് പോലെ പേസിനെ തുണയ്ക്കുന്ന മൈതാനങ്ങളില്‍ കളിക്കുമ്പോള്‍ അതിവേഗ ബൗളര്‍മാരെ നേരിടുകയെന്നത് ബാറ്റിങ്‌നിരയ്ക്ക് കഠിനമായ കാര്യം തന്നെയാണ്.
നെഞ്ചിനും തലക്കും നേരയെത്തുന്ന അതിവേഗ ബൗണ്‍സറുകളെ പ്രതിരോധിക്കുകയോ ലീവ് ചെയ്യുകയോ ചെയ്യേണ്ടതുണ്ട്. എന്നാല്‍ പലപ്പോഴും ബാറ്റ്‌സ്മാന്റെ കണക്കുകൂട്ടലുകളെ തെറ്റിച്ച് പന്ത് തലക്കും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും അടിക്കാറുണ്ട്. ഇത്തരത്തില്‍ മരണം സംഭവിച്ച താരങ്ങള്‍ വരെ ക്രിക്കറ്റ് ചരിത്രത്തിലുണ്ടായിട്ടുണ്ട്. നിലവിലെ ക്രിക്കറ്റ് താരങ്ങളില്‍ ടെസ്റ്റില്‍ കൂടുതല്‍ തവണ ഹെല്‍മറ്റിന് ഏറ് കിട്ടിയ മൂന്ന് താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

മാര്‍നസ് ലാബുഷെയ്ന്‍
ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമിലെ ക്ലാസിക് താരമാണ് 26കാരനായ മാര്‍നസ് ലാബുഷെയ്ന്‍. 2018ല്‍ ടെസ്റ്റ് അരങ്ങേറ്റം കുറിച്ച അദ്ദേഹം 18 ടെസ്റ്റില്‍ നിന്നായി 60.81 ശരാശരിയില്‍ 1885 റണ്‍സ് നേടിയിട്ടുണ്ട്. 12 വിക്കറ്റും അദ്ദേഹത്തിന്റെ പേരിലുണ്ട്. 2019-2021 ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ റണ്‍വേട്ടക്കാരില്‍ തലപ്പത്ത് നില്‍ക്കുന്ന ലാബുഷെയ്‌നാണ് നിലവിലെ താരങ്ങളില്‍ ഏറ്റവും കൂടുതല്‍ തലക്ക് ഏറ് മേടിച്ച താരങ്ങളിലൊരാള്‍. അഞ്ച് തവണയാണ് അദ്ദേഹത്തിന്റെ ഹെല്‍മറ്റില്‍ പന്തുകൊണ്ടത്.
ഭാഗ്യത്തിന് ഇതുവരെ കാര്യമായ പരിക്കേല്‍ക്കേണ്ടി വന്നിട്ടില്ല. ആഷസില്‍ ജോഫ്രാ ആര്‍ച്ചറിന്റെ അതിവേ ബൗണ്‍സര്‍ ലാബുഷെയ്‌ന്റെ ഹെല്‍മറ്റിലടിച്ചത് ആശങ്ക ഉണ്ടാക്കിയിരുന്നു. ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ മുഹമ്മദ് സിറാജും ലാബുഷെയ്‌ന്റെ ഹെല്‍മറ്റില്‍ പന്ത് കൊള്ളിച്ചു.

അജിന്‍ക്യ രഹാനെ
ഇന്ത്യന്‍ ടെസ്റ്റ് ടീം ഉപ നായകന്‍ അജിന്‍ക്യ രഹാനെയുടെയും ഹെല്‍മറ്റില്‍ അഞ്ച് തവണയാണ് പന്ത് കൊണ്ടത്. ഇന്ത്യയുടെ മധ്യനിരയിലെ വിശ്വസ്തനായ രഹാനെക്ക് 2013-2014ലെ ദക്ഷിണാഫ്രിക്കന്‍ പരമ്പരയ്ക്കിടെ തലക്ക് ഏറ് കിട്ടിയിരുന്നു. ഡെയ്ല്‍ സ്റ്റെയിന്റെ പന്ത് അന്ന് ഹെല്‍മറ്റിനടിച്ച അനുഭവം അഭിമുഖങ്ങളിലടക്കം രഹാനെ തുറന്ന് പറഞ്ഞിട്ടുണ്ട്. 2020ല്‍ ഇന്ത്യ ന്യൂസീലന്‍ഡില്‍ ടെസ്റ്റ് കളിച്ചപ്പോഴും കിവീസ് ബൗളര്‍മാരുടെ ഷോര്‍ട്ട് ബോളുകളും അതിവേഗ ബൗണ്‍സറുകളും രഹാനെയുടെ ഹെല്‍മറ്റിലും ശരീരത്തിലും കൊണ്ടിരുന്നു.

റോറി ബേണ്‍സ്
ഇംഗ്ലണ്ട് യുവ ഓപ്പണര്‍ റോറി ബേണ്‍സാണ് പട്ടികയിലുള്ള മറ്റൊരാള്‍.24 ടെസ്റ്റ് മാത്രമേ കളിച്ചിട്ടുള്ളുവെങ്കിലും ഇതിനോടകം അഞ്ച് തവണ താരം പന്ത് ഹെല്‍മറ്റിന് ഏറ്റുവാങ്ങിക്കഴിഞ്ഞു. അതിവേഗ ബൗണ്‍സറുകളും ഷോര്‍ട്ട് ബോളുകളും താരത്തെ വല്ലാതെ പ്രയാസപ്പെടുത്തുന്നു.നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന ന്യൂസീലന്‍ഡിനെതിരായ ടെസ്റ്റില്‍ കെയ്ല്‍ ജാമിസന്റെ ബൗണ്‍സര്‍ റോറി ബേണ്‍സിന്റെ ഹെല്‍മറ്റില്‍ പതിച്ചിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications