വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇഷാന്‍ കിഷന്റെ വെടിക്കെട്ടില്‍ ഇന്ത്യ ഇംഗ്ലണ്ടിനെ അവസാന ഓവറില്‍ തോല്‍പ്പിച്ചു

തിരുവനന്തപുരം: കാര്യവട്ടം സ്റ്റേഡിയത്തില്‍ നടന്നുവരുന്ന ഇന്ത്യ എ ഇംഗ്ലണ്ട് ലയണ്‍സ് ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് ജയം. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഇഷാന്‍ കിഷന്റെയും, ക്യാപ്റ്റന്‍ അജിങ്ക്യ രഹാനയെുടെയും അര്‍ധസെഞ്ച്വറി മികവിലാണ് ഇന്ത്യ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചത്. ഇന്ത്യയ്ക്കായി മറ്റു ബാറ്റ്‌സ്മാന്മാരും കാര്യമായ സംഭാവന നല്‍കി.

ishan

ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 7 വിക്കറ്റ് നഷ്ടത്തില്‍ 285 റണ്‍സെടുത്തപ്പോള്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 49.1 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. ഇംഗ്ലണ്ടിനായി ബില്ലിങ്‌സ്(108) സെഞ്ച്വറി നേടി. എഎല്‍ ഡേവിസ്(54), ഡക്കറ്റ്(23), ജാക്‌സ്(22) എന്നിവരാണ് മറ്റു സ്‌കോറര്‍മാര്‍. ഇന്ത്യയ്ക്കുവേണ്ടി ചാഹര്‍ മൂന്നുവിക്കറ്റും ശാര്‍ദൂര്‍ ലാക്കൂര്‍ 4 വിക്കറ്റും വീഴ്ത്തി.

അജിങ്ക്യ രഹാനെ(59)യും അന്‍മോള്‍ പ്രീതും(33) ഇന്ത്യയ്ക്കായി മികച്ച തുടക്കമാണ് സമ്മാനിച്ചത്. ശ്രേയസ് അയ്യര്‍(45), ഇഷാന്‍ കിഷന്‍(57), ക്രുനാല്‍ പാണ്ഡ്യ(29), അക്‌സര്‍ പട്ടേല്‍(18) എന്നിവരും ബാറ്റിങ് മികവ് തെളിയിച്ചു. ഒരവസരത്തില്‍ 97 പന്തില്‍ 120 റണ്‍സ് ഇന്ത്യയ്ക്ക് വേണ്ടിവന്നെങ്കിലും ഇഷാന്‍ കിഷന്‍ വാലറ്റത്തെ കൂട്ടുപിടിച്ച് ഇന്ത്യയെ ജയത്തിലേക്ക് നയിക്കുകയായിരുന്നു.

Story first published: Thursday, January 24, 2019, 8:50 [IST]
Other articles published on Jan 24, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X