വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇന്ത്യക്കെതിരേ മികച്ച റെക്കോഡുള്ള ഇന്ത്യന്‍ വംശജരായ അഞ്ച് ക്രിക്കറ്റ് താരങ്ങളിതാ

ഇന്ത്യയില്‍ ക്രിക്കറ്റ് ടീമില്‍ ഇടം നേടുകയെന്നത് എളുപ്പമല്ല. പ്രതിഭാശാലികളായ താരങ്ങളുടെ നീണ്ട നിരയുള്ളതിനാല്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിക്കുന്നവര്‍ക്ക് മാത്രമാണ് ടീമില്‍ ഇടം പിടിക്കാന്‍ അവസരമുണ്ടാവുക. അതുകൊണ്ടുതന്നെ പല ഇന്ത്യ വംശജരായ താരങ്ങള്‍ക്കും ഇന്ത്യ വിട്ട് മറ്റ് രാജ്യങ്ങള്‍ക്കുവേണ്ടി കളിക്കാന്‍ പോവേണ്ടി വന്നിട്ടുണ്ട്.

ഇന്ത്യയില്‍ ജനിക്കുകയും എന്നാല്‍ പിന്നീട് മറ്റ് രാജ്യങ്ങളിലേക്ക് കുടിയേറുകയും അവര്‍ക്കുവേണ്ടി കളിക്കുകയും ചെയ്ത താരങ്ങളും നിരവധിയാണ്. അവരില്‍ പലര്‍ക്കും ഇപ്പോഴും ഇന്ത്യയില്‍ കുടുംബവേരുകളുമുണ്ട്. ഇത്തരത്തില്‍ ഇന്ത്യന്‍ വംശജരായി ജനിക്കുകയും മറ്റ് രാജ്യങ്ങള്‍ക്കുവേണ്ടി കളിക്കുകയും ഇന്ത്യക്കെതിരേ മികച്ച റെക്കോഡുകളുമുള്ള അഞ്ച് ക്രിക്കറ്റ് താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

IND vs NZ: സ്റ്റാറായി ശ്രേയസ്, കോലിയോട് 'കണക്കുതീര്‍ത്ത്' അശ്വിന്‍- ഇന്ത്യയുടെ നേട്ടങ്ങള്‍IND vs NZ: സ്റ്റാറായി ശ്രേയസ്, കോലിയോട് 'കണക്കുതീര്‍ത്ത്' അശ്വിന്‍- ഇന്ത്യയുടെ നേട്ടങ്ങള്‍

അജാസ് പട്ടേല്‍

അജാസ് പട്ടേല്‍

ഇക്കഴിഞ്ഞ മുംബൈ ടെസ്റ്റില്‍ ന്യൂസീലന്‍ഡിന്റെ പ്ലേയിങ് 11ല്‍ അജാസ് പട്ടേലുമുണ്ടായിരുന്നു. ഇടം കൈയന്‍ സ്പിന്നറായ അജാസ് ഇന്ത്യന്‍ വംശജനാണ്. മുംബൈയില്‍ ജനിച്ച അജാസ് എട്ടാം വയസിലാണ് കുടുംബത്തോടൊപ്പം ന്യൂസീലന്‍ഡിലേക്ക് കുടിയേറിയത്. നേരത്തെ മുംബൈ ഇന്ത്യന്‍സിന്റെ നെറ്റ് ബൗളറായി പ്രവര്‍ത്തിച്ചിട്ടുള്ള അജാസിന് മുംബൈയില്‍ വലിയ അനുഭവസമ്പത്തുമുണ്ട്. ഇന്ത്യക്കാരനായ താരം ഇന്ത്യക്കെതിരേ ചരിത്ര നേട്ടം തന്നെയാണ് ന്യൂസീലന്‍ഡ് ജഴ്‌സിയില്‍.

ഇന്ത്യയുടെ ഒരു ഇന്നിങ്‌സിലെ 10 വിക്കറ്റും അജാസ് പട്ടേലാണ് വീഴ്ത്തിയത്. ഈ നേട്ടത്തിലെത്തുന്ന മൂന്നാമത്തെ മാത്രം ബൗളറാണ് അജാസ്. മത്സരത്തില്‍ ന്യൂസീലന്‍ഡ് പരാജയപ്പെട്ടെങ്കിലും അജാസ് പട്ടേലിന്റെ ബൗളിങ് പ്രകടനം ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

മോണ്ടി പനേസര്‍

മോണ്ടി പനേസര്‍

ഇംഗ്ലണ്ട് ടീമിന്റെ സ്പിന്നറായിരുന്ന മോണ്ടി പനേസര്‍ ചുരുങ്ങിയ കാലംകൊണ്ട് എല്ലാവരുടെയും പ്രശംസ പിടിച്ചുപറ്റിയ താരമാണ്. 2012ലെ ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തില്‍ മോണ്ടി പനേസറും ടീമിന്റെ ഭാഗമായിരുന്നു. 2-1ന് ഇന്ത്യയെ തോല്‍പ്പിച്ച് ഇംഗ്ലണ്ട് പരമ്പരയും നേടിയിരുന്നു. മൂന്ന് മത്സര പരമ്പരയില്‍ 17 വിക്കറ്റുകളുമായി ഇന്ത്യയുടെ ഉറക്കം കെടുത്തിയത് പനേസറായിരുന്നു. പഞ്ചാബില്‍ നിന്നാണ് പനേസറുടെ കുടുംബം ഇംഗ്ലണ്ടിലേക്ക് കൂടുമാറിയത്. 28 വര്‍ഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ച് ഇന്ത്യയില്‍ ഇംഗ്ലണ്ടിന് ടെസ്റ്റ് പരമ്പര നേടിക്കൊടുത്തത് ഇന്ത്യക്കാരനായ മോണ്ടി പനേസറാണെന്ന് പറയാം.

നാസര്‍ ഹുസൈന്‍

നാസര്‍ ഹുസൈന്‍

മുന്‍ ഇംഗ്ലണ്ട് നായകനും നിലവില്‍ അവതാരകനും കമന്റേറ്ററുമെല്ലാമായി സജീവമായി നില്‍ക്കുന്ന വ്യക്തിയാണ് നാസര്‍ ഹുസൈന്‍. ചെന്നൈയില്‍ ജനിച്ച നാസര്‍ ഹുസൈന്‍ പിന്നീടാണ് കുടുംബത്തോടൊപ്പം ഇംഗ്ലണ്ടിലേക്ക് കുടിയേറിയത്. 2002ലെ നാറ്റ് വെസ്റ്റ് ട്രോഫി ഫൈനലിലാണ് നാസര്‍ ഹുസൈന്റെ അവിസ്മരണീയ ഇന്നിങ്‌സ് പിറന്നത്. 115 റണ്‍സാണ് അന്ന് അദ്ദേഹം നേടിയത്. 1999-2003വരെ ഇംഗ്ലണ്ട് ടീമിനെ നയിക്കാനും നാസര്‍ ഹുസൈന് സാധിച്ചു.

ഇഷ് സോധി

ഇഷ് സോധി

ന്യൂസീലന്‍ഡിന്റെ സ്പിന്നറാണ് ഇഷ് സോധി. ടെസ്റ്റ് ടീമില്‍ സജീവമല്ലെങ്കിലും പരിമിത ഓവറില്‍ ടീമിനായി തകര്‍പ്പന്‍ പ്രകടനമാണ് ഇഷ് സോധി കാഴ്ചവെക്കുന്നത്. പഞ്ചാബിലെ ലുധിയാനയില്‍ ജനിച്ച് കുടുംബത്തോടൊപ്പം ന്യൂസീലന്‍ഡിലേക്ക് കുടിയേറിയ താരമാണ് സോധി. ലെഗ് സ്പിന്നറായ അദ്ദേഹം ഇക്കഴിഞ്ഞ ടി20 ലോകകപ്പില്‍ ഇന്ത്യക്കെതിരായ മത്സരത്തില്‍ ഗംഭീര പ്രകടനമാണ് നടത്തിയത്. നാല് ഓവറില്‍ 17 റണ്‍സ് വിട്ടുകൊടുത്ത് രണ്ട് വിക്കറ്റാണ് അദ്ദേഹം നേടിയത്. 2016ലെ ടി20 ലോകകപ്പില്‍ ഇന്ത്യക്കെതിരേ 18 റണ്‍സ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റും അദ്ദേഹം വീഴ്ത്തിയിരുന്നു. ടി20യില്‍ ഇന്ത്യക്കെതിരേ 19 വിക്കറ്റുകള്‍ അദ്ദേഹം വീഴ്ത്തിയിട്ടുണ്ട്.

ഹാഷിം അംല

ഹാഷിം അംല

ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റിലെ മികച്ച ബാറ്റ്‌സ്മാന്‍മാരിലൊരാളായിരുന്നു ഹാഷിം അംല. ഒട്ടുമിക്ക ടീമിനെതിരെയും മികച്ച റെക്കോഡുള്ള അംല 2008ല്‍ ഇന്ത്യക്കെതിരേ ചെന്നൈയില്‍ 159 റണ്‍സ് നേടി. നാഗ്പൂരില്‍ ഇന്ത്യക്കെതിരേ പുറത്താവാതെ 253 റണ്‍സും നേടാന്‍ അദ്ദേഹത്തിനായിരുന്നു. വേഗത്തില്‍ 2000,3000,4000,5000,6000,7000 ഏകദിന റണ്‍സെന്ന റെക്കോഡ് അംലയുടെ പേരിലാണ്.

Story first published: Tuesday, December 7, 2021, 11:56 [IST]
Other articles published on Dec 7, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X