Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ക്രിക്കറ്റല്ലല്ലോ കബഡി...ഫൈനലില്‍ ജയിപ്പിച്ചിട്ടും സൂപ്പര്‍താരം അജയ് താക്കൂറിന് അവഗണന മാത്രം

തിരുവനന്തപുരം : കായിക ഇനങ്ങളെ കുറിച്ചോ കായിക താരങ്ങളെ കുറിച്ചോ ചോദിച്ചാല്‍ പലര്‍ക്കും ക്രിക്കറ്റിനെയും ഫുട്‌ബോളിനെയും കുറിച്ച് പറയാന്‍ വാക്കുകള്‍ മതിയായെന്നു വരില്ല. സച്ചിനും ഗാംഗുലിയു ധോണിയും കോഹ്ലിയും എന്നു വേണ്ട ഇന്നുള്ള താരങ്ങളെ കുറിച്ചും അവരുടെ കാമുകിമാരെ കുറിച്ചു പോലും പലരും വാചാലരാകും. ഫുട്‌ബോളിന്റെ കാര്യത്തില്‍ സുനില്‍ ഛേത്രിയെ കുറിച്ചല്ലാതെ വലുതായിട്ടൊന്നും പറയാനില്ലാത്തതിനാല്‍ മെസിയെയും നെയ്മറെയും കടമെടുക്കും. ഹോക്കിയെ കുറിച്ച് എന്തെങ്കിലുമൊക്കെ പറയാന്‍ ശ്രമിച്ചാലും കബഡിയെ ഒന്നു മൈന്‍ഡ് പോലും ചെയ്യില്ല. കാരണമെന്താ ക്രിക്കറ്റല്ലല്ലോ കബഡി.

കബഡി ലോകകപ്പില്‍ തുടര്‍ച്ചയായ എട്ടാംതവണയും ജേതാക്കളായിട്ടും അവഗണനമാത്രമാണെന്നാണ് പരാതി. പരാതിക്കാരന്‍ 2016 കബഡി ലോകകപ്പിലെ റോക്ക് സ്റ്റാര്‍ സാക്ഷാല്‍ അജയ് താക്കൂര്‍ തന്നെ. ഇറാനെതിരെ ഇഞ്ചോടിഞ്ച് പോരാട്ടം കാഴ്ചവച്ച ശേഷമായിരുന്നു ഇന്ത്യ വിജയം സ്വന്തമാക്കിയത്. മത്സരത്തില്‍ ഇന്ത്യയുടെ വിജയ ശില്‍പി അജയ് താക്കൂര്‍ തന്നെയായിരുന്നു.

Ajay Thakur Kabaddi

അവസാന 15 മിനിറ്റില്‍ അജയ് താക്കൂര്‍ കാഴ്ച വച്ച മാന്ത്രിക പ്രകടനത്തിലൂടെയാണ് ഇന്ത്യ വിജയം കൈപ്പിടിയില്‍ ഭദ്രമാക്കിയതും. ഇറാന്റെ ശക്തമായ പ്രതിരോധം തകര്‍ത്ത് അജയ് ഇന്ത്യയെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. 64 പോയിന്റ് ആധിപത്യം സ്വന്തമാക്കി ലോകത്തിലെ ഏറ്റവും മികച്ച റൈഡര്‍ എന്ന റെക്കോര്‍ഡ് നേടിയിട്ടു പോലും അവഗണന മാത്രമാണ് നേരിടേണ്ടി വരുന്നതെന്നാണ് അജയ് താക്കൂര്‍ പറയുന്നത്.

ഒളിംപിക്‌സില്‍ മികച്ച പ്രകടനം കാഴ്ചവച്ച പി. വി സിന്ധു, സാക്ഷി മാലിക്ക്, ദിപ കര്‍മാക്കര്‍ എന്നിവര്‍ക്ക് ലഭിച്ചതു പോലൊരു സ്വീകരണം പ്രതീക്ഷിച്ച അജയ് താക്കൂറിനും ടീമിനും സ്വീകരണം പോയിട്ട് ഒരു അഭിനന്ദനം പോലും ഇതുവരെ ലഭിച്ചിട്ടില്ല. മറ്റ് കായിക താരങ്ങള്‍ക്ക് വാരിക്കോരി കൊടുക്കുമ്പോഴും കബഡി താരങ്ങള്‍ക്ക് വേണ്ട രീതിയിലെ ഒരു സ്വീകരണം പോലും ലഭിക്കുന്നില്ല.

2014ലെ ഇഞ്ചിയോണ്‍ ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടിയപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ പത്ത് ലക്ഷം രൂപ ഒഴികെ മറ്റൊന്നും തന്നെ കബഡി താരങ്ങള്‍ക്ക് ലഭിച്ചിട്ടില്ല. ഇത് പങ്കുവയ്ക്കുമ്പോള്‍ ഒരു താരത്തിന് ലഭിക്കുന്നതാകട്ടെ 70,000 രൂപയും. മറ്റ് താരങ്ങള്‍ക്കാകട്ടെ കാറും ബൈക്കും എന്നു വേണ്ട എന്തും വാരിക്കോരി കൊടുക്കും. ഇതൊന്നും വേണ്ട പരിശീലനം അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ന്നതിനാല്‍ ഓരോ ജോഡി കൃത്രിമ മാറ്റുകളെങ്കിലും അനുവദിക്കണമെന്നാണ് താക്കൂറിന്റെ അപേക്ഷ.

മാറ്റുകളുടെ അഭാവത്തിലാണ് താരങ്ങളുടെ പരിശീലനം. ഒരു കൃത്രിമ മാറ്റിന് ഏതാണ്ട് ആറ് ലക്ഷം രൂപവരെയാണ്. ഒരു ജോഡി കൃത്രിമ മാറ്റ് കേന്ദ്ര കായിക മന്ത്രാലയം അനുവദിക്കുകയാണെങ്കില്‍ തനിക്ക് ഏറെ സന്തോഷമാകുമെന്നും താക്കൂര്‍ പറയുന്നു.

Story first published: Tuesday, October 25, 2016, 17:59 [IST]
Other articles published on Oct 25, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+