വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇന്ത്യക്ക് ലോകകപ്പ് നേടിത്തരാന്‍ കോലിക്കാവില്ല!! ധോണി നയിക്കട്ടെ... തുറന്നടിച്ച് മുന്‍ സൂപ്പര്‍ താരം

മൂന്നാം ലോക കിരീടമാണ് ഇന്ത്യയുടെ ലക്ഷ്യം

By Manu

മുംബൈ: മെയ് അവസാനത്തോടെ ഇംഗ്ലണ്ടില്‍ നടക്കാനിരിക്കുന്ന ഐസിസി ഏകദിന ലോകകപ്പിലെ കിരീട ഫേവറിറ്റുകളിലൊന്നാണ് ടീം ഇന്ത്യ. സമീപകാലത്തെ മിന്നുന്ന പ്രകടനങ്ങളാണ് ആതിഥേയരായ ഇംഗ്ലണ്ടിനൊപ്പം ഇന്ത്യയെ കിരീട ഫേവറിറ്റുകളില്‍ മുന്നിലെത്തിച്ചത്. വിരാട് കോലിക്കു കീഴില്‍ കന്നി ലോകകിരീടമാണ് ഇന്ത്യയയുടെ ലക്ഷ്യം. ഇന്ത്യ അവസാന രണ്ടു ലോകകപ്പുകളും നേടിയത് എംഎസ് ധോണിയുടെ ക്യാപ്റ്റന്‍സിയിലാണ്. 2007ലെ പ്രഥമ ടി20 ലോകകപ്പിലൂടെയാണ് ധോണി വരവറിയിച്ചത്. പിന്നീട് 2011ല്‍ നാട്ടില്‍ നടന്ന ഏകദിന ലോകകപ്പിലും അദ്ദേഹം ടീമിനെ ജേതാക്കളാക്കി.

ഇന്ത്യ തുടങ്ങിയിട്ടേയുള്ളൂ, തച്ചുതകര്‍ക്കാന്‍ കോലിപ്പട അവരെ ഇറക്കുന്നു... രണ്ടാം ഏകദിനം നാഗ്പൂരില്‍ ഇന്ത്യ തുടങ്ങിയിട്ടേയുള്ളൂ, തച്ചുതകര്‍ക്കാന്‍ കോലിപ്പട അവരെ ഇറക്കുന്നു... രണ്ടാം ഏകദിനം നാഗ്പൂരില്‍

ഇത്തവണ ധോണിയും ടീമിലുള്ളത് ഇന്ത്യക്കു മുതല്‍ക്കൂട്ടാണ്. അദ്ദേഹത്തിന്റെ കരിയറിലെ അവസാന ഏകദിന ലോകകപ്പ് കൂടിയായിരിക്കും ഇത്. ധോണിയെ ഒരിക്കല്‍ക്കൂടി ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിന്റെ നായകനാക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് മുന്‍ സൂപ്പര്‍ താരം അജയ് ജഡേജ.

കോലി വേണ്ട, ധോണി മതി

കോലി വേണ്ട, ധോണി മതി

ക്രിക്കറ്റ് പ്രേമികളെ ഞെട്ടിക്കുന്ന ആവശ്യമാണ് ജഡേജ ഉന്നയിച്ചിരിക്കുന്നത്. നിലവിലെ നായകന്‍ കോലിക്കു പകരം ധോണിയെ ലോകകപ്പില്‍ ഇന്ത്യയുടെ ക്യാപ്റ്റനാക്കണമെന്ന ജഡേജയുടെ നിര്‍ദ്ദേശം ഏവരെയും അദ്ഭുതപ്പെടുത്തിയിരിക്കുകയാണ്.
നിലവില്‍ ഇന്ത്യന്‍ ടീമിലെ ഏറ്റവും സീനിയറായ താരം ധോണിയാണ്. മാത്രമല്ല കളിക്കളത്തില്‍ പലപ്പോഴും കോലി ഉപദേശം തേടുന്നതും അദ്ദേഹത്തോടാണ്. പ്രതിസന്ധി ഘട്ടങ്ങളില്‍ ധോണിയുടെ നിര്‍ദേശം ഫലം കാണുന്നതും പലപ്പോഴായി കണ്ടു കഴിഞ്ഞു. ഇവയെല്ലാം പരിഗണിച്ചു കൊണ്ടാണ് ലോകകപ്പില്‍ ക്യാപ്റ്റന്‍ സ്ഥാനം ധോണിക്കു കൈമാറണമെന്ന് ജഡേജ പറഞ്ഞിരിക്കുന്നത്.

 ലോകകപ്പില്‍ മാത്രം

ലോകകപ്പില്‍ മാത്രം

ധോണിയെ ഇന്ത്യയുടെ ക്യാപ്റ്റനാക്കണമെന്ന് താന്‍ ആവശ്യപ്പെടുന്നത് ഇത്തവണത്തെ ലോകകപ്പില്‍ മാത്രമാണെന്ന് ജഡേജ വ്യക്തമാക്കി. ഇത് ലോകകപ്പിനു വേണ്ടി മാത്രമുള്ള ടീമാണ്. ഭാവി ടീമില്ല. ലോകകപ്പിനു ശേഷം കോലി തന്നെ നായകനായി തിരികെയെത്തട്ടെ. ക്യാപ്റ്റന്‍സി മികവ് കണക്കിലെടുക്കുമ്പോള്‍ ധോണി രണ്ടാമനല്ല, മറിച്ച് ഒന്നാമന്‍ തന്നെയാണ്. ഇതു പരിഗണിച്ചാണ് താന്‍ അദ്ദേഹത്തെ നായകനാക്കണമെന്നു പറയുന്നത്. ഇത്രയുമധികം അനുഭവസമ്പത്തും ക്യാപ്റ്റന്‍സി മിടുക്കുമുള്ള ധോണി ടീമിലുള്ളപ്പോള്‍ ലോകകപ്പ് പോലൊരു വലിയ വേദിയില്‍ കോലിക്കു ചുമതലയേല്‍പ്പിക്കുന്നത് ശരിയാണോയെന്നും ജഡേജ ചോദിക്കുന്നു.

ഗവാസ്‌കറും ധോണിയെ പുകഴ്ത്തിയിരുന്നു

ഗവാസ്‌കറും ധോണിയെ പുകഴ്ത്തിയിരുന്നു

നേരത്തെ ഇന്ത്യയുടെ മുന്‍ ക്യാപ്റ്റനും ഇതിഹാസവുമായിരുന്ന സുനില്‍ ഗവാസ്‌കറും ധോണിയെ പുകഴ്ത്തിയിരുന്നു. ഈ ലോകകപ്പില്‍ കോലിക്കു ലഭിച്ച ഏറ്റവും നല്ല കാര്യം ധോണിയാണെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. ധോണിയെ വിക്കറ്റ് കീപ്പറായി ലഭിച്ചുവെന്നതാണ് കോലിക്കു ലഭിച്ച ഏറ്റവും വലിയ കാര്യം.
ഓരോ മല്‍സരത്തിലും ധോണിയുടെ സഹായം കോലിക്കു എല്ലായ്‌പ്പോഴും ലഭിക്കുന്നുണ്ട്. ആവശ്യമുള്ള സന്ദര്‍ഭങ്ങളില്‍ ബൗളര്‍മാരുമായി സംസാരിക്കുകയും വേണ്ട നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്യുന്നത് ധോണിയാണെന്നും ഗവാസ്‌കര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ക്യാപ്റ്റന്‍ സ്ഥാനമൊഴിഞ്ഞത് 2017ല്‍

ക്യാപ്റ്റന്‍ സ്ഥാനമൊഴിഞ്ഞത് 2017ല്‍

2017ന്റെ തുടക്കത്തിലാണ് ധോണി ഇന്ത്യന്‍ ടീമിന്റെ നായകസ്ഥാനമൊഴിയുന്നത്. ടീമിനെ നിരവധി അവിസ്മരണീയ കിരീടവിജയങ്ങളിക്കു നയിച്ച ശേഷമായിരുന്നു അദ്ദേഹത്തിന്റെ പടിയിറക്കം. ഐസിസിയുടെ മൂന്ന് പ്രധാനപ്പെട്ട ടൂര്‍ണമെന്റുകളിലും കിരീടം നേടിയ ഏക ക്യാപ്റ്റനെന്ന റെക്കോര്‍ഡ് ഇപ്പോഴും ധോണിക്ക് മാത്രം അവകാശപ്പെട്ടതാണ്.
ടി20 ലോകകപ്പ്, ഏകദിന ലോകകപ്പ് എന്നിവയില്‍ മാത്രമല്ല ഐസിസിയുടെ മറ്റൊരു ഗ്ലാമര്‍ ടൂര്‍ണമെന്റായ ചാംപ്യന്‍സ് ട്രോഫിയിലും ധോണി ഇന്ത്യക്കുവേണ്ടി കിരീടമേറ്റുവാങ്ങിയിട്ടുണ്ട്. കോലിയുടെ കീഴിലിലും ഇന്ത്യ മികച്ച പ്രകടനമാണ് നടത്തുന്നത്. ഓസ്‌ട്രേലിയന്‍ മണ്ണില്‍ ആദ്യമായി ഇന്ത്യക്കു ടെസ്റ്റ്, ഏകദിന പരമ്പരകള്‍ നേടിത്തന്ന ക്യാപ്റ്റനായ അദ്ദേഹത്തിന്റെ വിജയശരാശരിയും മികച്ചതാണ്.

Story first published: Monday, March 4, 2019, 10:51 [IST]
Other articles published on Mar 4, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X