Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ആഷസ് ടെസ്റ്റ്; ആദ്യ ദിനം ഓസീസ് മികച്ച നിലയില്‍

മാഞ്ചസ്റ്റര്‍: നാലാം ആഷസ് ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരേ ഓസ്‌ട്രേലിയ ഭേദപ്പെട്ട നിലയില്‍.ടോസ് നേടി ആദ്യം ബാറ്റുചെയ്ത ഓസ്‌ട്രേലിയ ആദ്യ ദിനം കളിനിര്‍ത്തുമ്പോള്‍ മൂന്ന് വിക്കറ്റിന് 170 റണ്‍സെന്ന നിലയിലാണ്.മഴ വില്ലനായതിനാല്‍ 44 ഓവര്‍ മാത്രമാണ് ആദ്യ ദിനം കളിനടന്നത്.അര്‍ധ സെഞ്ച്വറി നേടിയ സ്റ്റീവ് സ്മിത്തിനൊപ്പം (60*) ട്രവിസ് ഹെഡാണ് (18*) ക്രീസില്‍.ലബൂംഷെയിന്റെ (67) പ്രകടനവും ഓസീസിന് കരുത്തായി.

തകര്‍ച്ചയോടെയായിരുന്നു ഓസ്‌ട്രേലിയയുടെ തുടക്കം.ആഷസ് ടെസ്റ്റില്‍ ഫോം കണ്ടെത്താന്‍ ബുദ്ധിമുട്ടുന്ന ഡേവിഡ് വാര്‍ണര്‍ക്ക് മാഞ്ചസ്റ്ററിലും പിഴച്ചു. നേരിട്ട രണ്ടാം പന്തില്‍ത്തന്നെ വാര്‍ണര്‍ പവലിയിനിയിലേക്ക് മടങ്ങി.സ്റ്റുവര്‍ട്ട് ബ്രോഡിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ജോണി ബെയര്‍സ്‌റ്റോയുടെ ക്യാച്ചിലാണ് വാര്‍ണര്‍ മടങ്ങിയത്. അതികം വൈകാതെ മറ്റൊരു ഓപ്പണര്‍ മാര്‍ക്കസ് ഹാരിസിനെയും (13) ഓസീസിന് നഷ്ടമായി.ബ്രോഡിന്റെ പന്തില്‍ എല്‍ബിയില്‍ കുരുങ്ങി ഹാരിസ് മടങ്ങുമ്പോള്‍ ഓസീസ് സ്‌കോര്‍ബോര്‍ഡില്‍ 28 റണ്‍സ് മാത്രമായിരുന്നു ഉണ്ടായിരുന്നത്.

stevesmith

വന്‍ തകര്‍ച്ചയെ മുന്നില്‍ക്കണ്ട ഓസീസിന് രക്ഷയായത് മൂന്നാം വിക്കറ്റിലെ സ്റ്റീവ് സ്മിത്തിന്റെയും ലബൂംഷെയിനിന്റെയും കൂട്ടുകെട്ടാണ്.ഇരുവരും ചേര്‍ന്ന് 116 റണ്‍സാണ് ഓസീസിന് സമ്മാനിച്ചത്. 128 പന്തുകള്‍ നേരിട്ട് 10 ഫോറുമായി മികച്ച രീതിയില്‍ ബാറ്റുവീശിയ ലബൂംഷെയിനിനെ ക്ലീന്‍ബൗള്‍ഡ് ചെയ്ത് ഓവര്‍ട്ടനാണ് കൂട്ടുകെട്ട് പൊളിച്ചത്. വരും ദിവസങ്ങളിലും മഴ വില്ലനായേക്കുമെന്നാണ് റിപ്പോര്‍ട്ട്.ആദ്യ മൂന്ന് ടെസ്റ്റ് അവസാനിക്കുമ്പോള്‍ ഇരു ടീമും 1-1 എന്ന നിലയിലാണ്.അതിനാല്‍ നാലും അഞ്ചും ടെസ്റ്റിലെ വിജയിയാവും പരമ്പര സ്വന്തമാക്കുക.

Story first published: Thursday, September 5, 2019, 9:12 [IST]
Other articles published on Sep 5, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+