വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇന്ത്യ-ഇംഗ്ലണ്ട് പിങ്ക് ബോള്‍ ടെസ്റ്റ് അഹമ്മദാബാദില്‍, ഡേ നൈറ്റ് ടെസ്റ്റ് വേദി പ്രഖ്യാപിച്ച് ഗാംഗുലി

By Vaisakhan MK

ദുബായ്: ഇന്ത്യ-ഇംഗ്ലണ്ട് പരമ്പരയിലെ പിങ്ക് ബോള്‍ ഡേ നൈറ്റ് ടെസ്റ്റിന്റെ വേദി പ്രഖ്യാപിച്ച് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. ഗുജറാത്തിലെ അഹമ്മദാബാദാണ് പിങ്ക് ബോള്‍ ടെസ്റ്റിന് വേദിയാവുക. നേരത്തെ തന്നെ ഇന്ത്യന്‍ പര്യടനത്തിനെത്തുന്ന പരമ്പരയില്‍ പിങ്ക് ബോള്‍ ടെസ്റ്റുണ്ടാവുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. അഞ്ച് ടെസ്റ്റുകളും പരിമിത ഓവര്‍ മത്സരങ്ങളും അടങ്ങുന്നതാണ് പരമ്പര. ജനുവരി മുതല്‍ മാര്‍ച്ച് വരെ നീളുന്ന സുപ്രധാന പരമ്പരയാണിത്. അടുത്ത വര്‍ഷത്തോടെ ഇന്ത്യയുടെ അന്താരാഷ്ട്ര മത്സരങ്ങള്‍ കൂടുതല്‍ സജീവമാക്കാനുള്ള ഒരുക്കത്തിലാണ് ബിസിസിഐ.

Pink Ball Test Coming Soon In India Says Sourav Ganguly | Oneindia Malayalam
1

നേരത്തെ കോവിഡ് കേസുകള്‍ ഇന്ത്യയില്‍ വര്‍ധിക്കുന്ന സാഹര്യത്തില്‍ ഈ പരമ്പര ഇന്ത്യയില്‍ നിന്ന് മാറ്റുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. യുഎഇയിലേക്കായിരിക്കും മാറ്റമെന്നായിരുന്നു സൂചന. എന്നാല്‍ ബിസിസിഐ മത്സരങ്ങള്‍ ഇ ന്ത്യയില്‍ തന്നെ നടത്തണമെന്ന വാശിയിലാണ്. സാധ്യമായ എല്ലാ ഓപ്ഷനുകളും ക്രിക്കറ്റം സംഘടന പരിശോധിക്കുന്നു. ബയോ സെക്യുര്‍ ബബിള്‍സ് അടക്കം ഉള്‍പ്പെടുത്താനുള്ള സാധ്യതയുമുണ്ട്. ഇംഗ്ലണ്ട് നേരത്തെ ഈ നിയന്ത്രണങ്ങള്‍ക്ക് ഉള്ളില്‍ നിന്ന് കൊണ്ട് ഒരു പരമ്പര പൂര്‍ത്തിയാക്കിയതാണ്. ഇപ്പോള്‍ ഐപിഎല്ലും അതുപോലെ തന്നെയാണ് നടക്കുന്നത്.

അഹമ്മദാബാദ്, ധര്‍മശാല, കൊല്‍ക്കത്ത എന്നിവയാണ് ബിസിസിഐ വേദിയായി പരിഗണിക്കുന്നത്. എന്നാല്‍ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്ന് ഗാംഗുലി വ്യക്തമാക്കി. ചില പദ്ധതികള്‍ ബിസിസിഐക്കുണ്ട്. എന്നാല്‍ ഇപ്പോഴൊന്നും തീരുമാനിച്ചിട്ടില്ല. ഇനിയും നാല് മാസം സമയമുണ്ടെന്നും ഗാംഗുലി പറഞ്ഞു. ഇനി വരാന്‍ പോകുന്ന ഓസ്‌ട്രേലിയന്‍ പര്യടനത്തിലാണ് സംഘടന ഇപ്പോള്‍ പ്രാധാന്യം നല്‍കുന്നത്. ടീം സെലക്ഷന്‍ അടുത്ത കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ നടക്കും. ഇംഗ്ലണ്ടിന് മുമ്പ് ഇന്ത്യ കളിക്കുന്ന സുപ്രധാന പരമ്പരയാണ് ഓസ്‌ട്രേലിയക്കെതിരെ നടക്കാന്‍ പോകുന്നത്.

ഐപിഎല്ലില്‍ നിന്ന് നേരെ ടെസ്റ്റിലേക്ക് മാറുന്നത് ഇന്ത്യന്‍ ടീമിന് ഒരു പ്രശ്‌നവും ഉണ്ടാക്കില്ല. അവരൊക്കെ ക്വാളിറ്റി കളിക്കാരാണ്. അതേസമയം ജനുവരി ഒന്ന് മുതല്‍ രഞ്ജി ട്രോഫി സീസണ്‍ ആരംഭിക്കും. എജിഎം ഉടന്‍ ആരംഭിക്കും. അതില്‍ രഞ്ജി ട്രോഫി സീസണെ കുറിച്ചുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും. അതേസമയം ഇന്ത്യ-ഓസ്‌ട്രേലിയ പരമ്പരയിലെ ഏകദിന ടി20 മത്സരങ്ങള്‍ക്ക് കാന്‍ബറയും സിഡ്‌നിയും വേദിയാകുമെന്നും റിപ്പോര്‍ട്ടുണ്ട്. സൗത്ത് ഓസ്‌ട്രേലിയയുമായി ക്രിക്കറ്റ് ഓസ്‌ട്രേലിയ ചര്‍ച്ച നടത്തുന്നുണ്ട്. ടെസ്റ്റ് പരമ്പരയ്ക്ക് ന്യൂ സൗത്ത് വെയ്ല്‍സ് വേദിയാവുമെന്നും സൂചനയുണ്ട്.

Story first published: Wednesday, October 21, 2020, 13:12 [IST]
Other articles published on Oct 21, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X