വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: കോലിക്ക് അതിനു കഴിയുമോ, പകരമാര്? ലോകം ഉറ്റുനോക്കുന്ന മൂന്നു കാര്യങ്ങള്‍

വ്യാഴാഴ്ചയാണ് നാലാം ടെസ്റ്റാരംഭിക്കുന്നത്

ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ വ്യാഴാഴ്ചയാരംഭിക്കുന്ന നാലാം ടെസ്റ്റില്‍ എല്ലാവരും ഉറ്റുനോക്കുന്ന മൂന്നു പ്രധാനപ്പെട്ട കാര്യങ്ങളുണ്ട്. വെറും രണ്ടു ദിവസം കൊണ്ട് അവസാനിച്ച പിങ്ക് ബോള്‍ ടെസ്റ്റ് നടന്ന അതേ വേദിയില്‍ത്തന്നെയാണ് അവസാന ടെസ്റ്റും നടക്കുന്നത്. പിങ്ക് ബോള്‍ ടെസ്റ്റിലെ പിച്ചിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഇനിയും അവസാനിച്ചിട്ടില്ല. വിമര്‍ശിച്ചും അനുകൂലിച്ചുമെല്ലാം ഒരുപാട് പേര്‍ രംഗത്തു വന്നിരുന്നു.

Ind vs Eng 4th Test:3 big things to expect in the final Test | Oneindia Malayalam

ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനല്‍ ബെര്‍ത്ത് കൂടി ലക്ഷ്യമിട്ടാണ് ഇന്ത്യ നാലാം ടെസ്റ്റിലിറങ്ങുക. ഫൈനല്‍ ടിക്കറ്റിനായി ഇന്ത്യക്കു വെറും സമനില മാത്രം മതി. നാലാം ടെസ്റ്റില്‍ എല്ലാവരും ആകാംക്ഷയോടെ കാത്തിരിക്കുന്ന സംഭവങ്ങള്‍ എന്തൊക്കെയാണെന്നു നമുക്കു നോക്കാം.

പിച്ചിന്റെ സ്വഭാവം

പിച്ചിന്റെ സ്വഭാവം

പിങ്ക് ബോള്‍ ടെസ്റ്റിലെ അതേ പിച്ച് തന്നെയാണോ നാലാം ടെസ്റ്റിലും കാണാന്‍ കഴിയുകയെന്നതാണ് ആകാംക്ഷയുണ്ടാക്കുന്ന ആദ്യത്തെ കാര്യം. കഴിഞ്ഞ ടെസ്റ്റ് വെറും അഞ്ചു സെഷന്‍ കൊണ്ട് തന്നെ അവസാനിച്ചിരുന്നു. സാധാരണയായി പേസര്‍മാര്‍ അരങ്ങുവാഴുന്ന പിങ്ക് ബോള്‍ ടെസ്റ്റില്‍ പക്ഷെ സ്പിന്നര്‍മാരായിരുന്നു കളി നിയന്ത്രിച്ചത്. രണ്ടു ദിവസം കൊണ്ട് വീണ 30 വിക്കറ്റുകളില്‍ 28ഉം ലഭിച്ചത് സ്പിന്നര്‍മാര്‍ക്കായിരുന്നു.
കഴിഞ്ഞ ടെസ്റ്റ് നരേന്ദ്ര മോഡി സ്‌റ്റേഡിയത്തിലെ അഞ്ചാമത്തെ പിച്ചിലായിരുന്നു നടന്നത്. എന്നാല്‍ നാലാം ടെസ്റ്റ് ഇവിടെ തയ്യാറാക്കിയ നാലാമത്തെ പിച്ചിലായിരിക്കും. ഈ പിച്ചിലും ബോള്‍ ടേണ്‍ ചെയ്യുമെങ്കിലും പിങ്ക് ബോളിലെ ടെസ്റ്റിലെ പിച്ചിനോളം വരില്ല. നിലയുറപ്പിച്ച് കളിച്ച് റണ്‍സ് നേടാനാണ് ബാറ്റ്‌സ്മാന്‍മാര്‍ ഇവിടെ ശ്രമിക്കേണ്ടത്.

ബുംറയില്ല. പകരം?

ബുംറയില്ല. പകരം?

സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്നു നാലാം ടെസ്റ്റില്‍ പിന്‍മാറിയിരുന്നു. പകരം ഇന്ത്യ ആരെയിറക്കുമെന്ന് കാത്തിരുന്നു കാണണം. ഉമേഷ് യാദവ്, മുഹമ്മദ് സിറാജ് എന്നിവരില്‍ ഒരാള്‍ക്കായിരിക്കും നറുക്കുവീഴുക.
സിറാജ് പരമ്പരയിലെ രണ്ടാമത്തെ മല്‍സരത്തില്‍ കളിച്ചിരുന്നു. ഉമേഷാവട്ടെ പരിക്ക് ഭേദമായ ശേഷം മൂന്നും നാലു ടെസ്റ്റുകളിലാണ് ടീമിനൊപ്പം ചേര്‍ന്നത്.
ബുംറയെക്കൂടാതെ മറ്റൊരു മാറ്റം കൂടി ഇന്ത്യന്‍ ഇലവനില്‍ പ്രതീക്ഷിക്കാം. വാഷിങ്ടണ്‍ സുന്ദറിനു പകരം കുല്‍ദീപ് യാദവിനെ ഇന്ത്യ നാലാം ടെസ്റ്റില്‍ കളിപ്പിക്കാന്‍ സാധ്യതയുണ്ട്.

കോലിയുടെ സെഞ്ച്വറി

കോലിയുടെ സെഞ്ച്വറി

സെഞ്ച്വറിക്കു വേണ്ടിയുള്ള ഇന്ത്യന്‍ നായകന്‍ വിരാട് കോലിയുടെ കാത്തിരിപ്പിന് നാലാം ടെസ്റ്റിലെങ്കിലും അറുതിയുണ്ടാവുമോയെന്നതാണ് ഏവരിലും ആകാംക്ഷയുണ്ടാക്കുന്ന മൂന്നാമത്തെ കാര്യം. 2019 നവംബറില്‍ ബംഗ്ലാദേശിനെതിരായ പിങ്ക് ബോള്‍ ടെസ്റ്റിലെ സെഞ്ച്വറിക്കു ശേഷം ടെസ്റ്റില്‍ മാത്രമല്ല ഒരു ഫോര്‍മാറ്റിലും കോലിക്കു സെഞ്ച്വറി നേടാനായിട്ടില്ല.
ബംഗ്ലാദേശിനെതിരേയുള്ള അന്നത്തെ ടെസ്റ്റിനു ശേഷം ഏഴു ടെസ്റ്റുകളാണ് അദ്ദേഹം സെഞ്ച്വറിയില്ലാതെ അവസാനിപ്പിച്ചത്. ഈ സെഞ്ച്വറി വരള്‍ച്ച നാലാം ടെസ്റ്റില്‍ കോലി അവസാനിപ്പിക്കുന്നത് കാണാനാണ് ലോകം മുഴുവനുമുള്ള ക്രിക്കറ്റ് പ്രേമികള്‍ ആഗ്രഹിക്കുന്നത്.

Story first published: Tuesday, March 2, 2021, 14:39 [IST]
Other articles published on Mar 2, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X