Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: കൈയില്‍ 10.75 കോടി, നികത്താന്‍ രണ്ട് വിടവുകള്‍- ലേലം കെകെആറിന് കടുപ്പം

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണ്‍ താരലേലം ഈ മാസം 18ന് ചെന്നൈയില്‍ നടക്കാനൊരുങ്ങുകയാണ്. മിനി താരലേലത്തില്‍ പങ്കെടുക്കാന്‍ 1100ലധികം താരങ്ങള്‍ രജിസ്റ്റര്‍ ചെയ്ത് കഴിഞ്ഞു. മിച്ചല്‍ സ്റ്റാര്‍ക്ക്,ജെയിംസ് പാറ്റിന്‍സന്‍, ജോ റൂട്ട് തുടങ്ങിയ ചില താരങ്ങള്‍ ഇത്തവണത്തെ താരലേലത്തില്‍ പങ്കെടുക്കുന്നില്ല. എന്നാല്‍ സ്മിത്ത്,ഫിഞ്ച്,മാക്‌സ് വെല്‍ തുടങ്ങിയ താരങ്ങള്‍ ലേലത്തിലേക്കെത്തിയതോടെ ലേലം വാശിയേറിയതാവുമെന്നുറപ്പ്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് ലേലത്തിന് മുമ്പ് വെല്ലുവിളികള്‍ ഏറെയാണ്. പ്രധാനമായും രണ്ട് വിടവുകളാണ് കെകെആറിന് നികത്താനുള്ളത്. കൈയില്‍ ബാക്കിയുള്ളത് 10.75 കോടി രൂപയും.


ഓപ്പണറെ ടീമിന് വേണം

ഓപ്പണറെ ടീമിന് വേണം

ഈ സീസണില്‍ കെകെആറിനെ അലട്ടുന്ന പ്രധാന പ്രശ്‌നം ഓപ്പണറാണ്. മികച്ചൊരു ഓപ്പണറെ ടീമിന് ആവിശ്യമുണ്ട്. അവസാന സീസണില്‍ നിധീഷ് റാണ,സുനില്‍ നരെയ്ന്‍,ശുബ്മാന്‍ ഗില്‍,രാഹുല്‍ ത്രിപാതി എന്നിവരെയൊക്കെയാണ് കെകെആര്‍ പരിഗണിച്ചത്. എന്നാല്‍ ഇവര്‍ക്കൊന്നും സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവെക്കാനായില്ല. ഇതോടെ ഈ സീസണില്‍ മികച്ചൊരു ഓപ്പണറെ കെകെആറിന് ആവിശ്യമാണ്. പ്രധാനമായും ജേസന്‍ റോയി,ഡേവിഡ് മലാന്‍,ആരോണ്‍ ഫിഞ്ച് എന്നിവരെയാണ് കെകെആര്‍ പരിഗണിക്കുന്നത്.

നിലവിലെ സാഹചര്യത്തില്‍ മികച്ചൊരു ഇവരില്‍ ആരെയും എളുപ്പത്തില്‍ ടീമിലെത്തിക്കാന്‍ കെകെആറിനാവില്ല. ഫിഞ്ചിനുവേണ്ടി വലിയ മത്സരം ഉണ്ടായേക്കില്ല. എന്നാല്‍ ജേസന്‍ റോയിക്കും മലാനുമായി റെക്കോഡ് പ്രതിഫലം നല്‍കാന്‍ ടീമുകള്‍ തയ്യാറാണ്. അതിനാല്‍ത്തന്നെ കെകെആറിന് ഈ പഴുത് അടക്കുക പ്രയാസകരമാണ്.

ആന്‍ഡ്രേ റസലിന് ബാക്ക് അപ്പ് വേണം

ആന്‍ഡ്രേ റസലിന് ബാക്ക് അപ്പ് വേണം

കെകെആര്‍ ടീമിലെ നിര്‍ണ്ണായക താരമാണ് ആന്‍ഡ്രേ റസല്‍. എന്നാല്‍ സമീപകാലത്തായി താരത്തിന് ഇടയ്ക്കിടെ പരിക്കേല്‍ക്കുന്നത് കെകെആറിന് ആശങ്കയുണ്ടാക്കുന്നു.അവസാന സീസണിലും താരത്തിന് മത്സരങ്ങള്‍ നഷ്ടമായിരുന്നു. ഈ സാഹചര്യത്തില്‍ റസലിന്റെ അഭാവം നികത്താന്‍ പറ്റുന്ന ഒരു താരത്തെ കെകെആറിന് ആവിശ്യമുണ്ട്. മീഡിയം പേസ് ഓള്‍റൗണ്ടറെയാണ് ടീം ഉദ്ദേശിക്കുന്നത്.

നിലവില്‍ ക്രിസ് മോറിസ്,ശിവം ദുബെ എന്നിവരെയാവും കെകെആര്‍ ലക്ഷ്യമിടാന്‍ സാധ്യത. എന്നാല്‍ ഇരുവര്‍ക്കുമായി വാശിയേറിയ പോരാട്ടം നടന്നേക്കും. അങ്ങനെ വന്നാല്‍ ഉള്ള തുകയ്ക്ക് ഓപ്പണറെയോ ഒരു ഓള്‍റൗണ്ടറെയോ കെകെആര്‍ സ്വന്തമാക്കിയേക്കും.

 പദ്ധതികള്‍ ഇങ്ങനെയാവാം

പദ്ധതികള്‍ ഇങ്ങനെയാവാം

ഇന്ത്യയിലാണ് ഇത്തവണ ഐപിഎല്‍ നടക്കുന്നത്. അതിനാല്‍ സുനില്‍ നരെയ്‌നെ ഓപ്പണറായി തിരിച്ചെത്തിക്കാം. അവസാന സീസണില്‍ മോശം ഫോമിലായിരുന്ന ദിനേഷ് കാര്‍ത്തിക് ഇക്കഴിഞ്ഞ സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ തിളങ്ങിയിരുന്നു. ഈ സാഹചര്യത്തില്‍ ബാറ്റിങ് നിരയില്‍ വലിയ ആശങ്കകള്‍ ടീമിനില്ല. ഓയിന്‍ മോര്‍ഗന്‍,നിധീഷ് റാണ എന്നിവരും ബാറ്റിങ് നിരയ്ക്ക് കരുത്ത് പകരും. കൈയിലുള്ള തുകയ്ക്ക് ക്രിസ് മോറിസിനെ ടീമിലെത്തിക്കാനാവും കെകെആര്‍ ശ്രമിക്കുകയെന്നാണ് വിലയിരുത്തപ്പെടുന്നത്.

Story first published: Saturday, February 6, 2021, 18:21 [IST]
Other articles published on Feb 6, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+