Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: ബെന്‍ സ്റ്റോക്‌സ് കളിക്കുന്ന കാര്യം സംശയം; ഓസീസ് പരമ്പരയിലും പങ്കെടുക്കില്ല

ലണ്ടന്‍: ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സ് ഐപിഎല്‍ 13ാം സീസണില്‍ പങ്കെടുക്കുന്ന കാര്യം സംശയത്തില്‍. ഐപിഎല്‍ തുടങ്ങാന്‍ 18 ദിവസം മാത്രം ശേഷിക്കെയാണ് സ്റ്റോക്‌സിന്റെ പങ്കാളിത്തം സംബന്ധിച്ച് സംശയമുയരുന്നത്. ഈ മാസം 4ന് ആരംഭിക്കുന്ന ഓസ്‌ട്രേലിയക്കെതിരായ പരമ്പരയ്ക്കുള്ള ഇംഗ്ലണ്ട് ടീമിലും സ്‌റ്റോക്‌സിനെ ഉള്‍പ്പെടുത്തിയിട്ടില്ല. സ്റ്റോക്‌സിന്റെ അച്ഛന് അര്‍ബുദം ബാധിച്ചതിന്റെ ചികിത്സയ്ക്കായി നിലവില്‍ കുടുംബത്തോടൊപ്പം ന്യൂസീലന്‍ഡിലാണ് സ്റ്റോക്‌സുള്ളത്. ഇത്തവണയും രാജസ്ഥാന്‍ റോയല്‍സിന്റെ ഭാഗമാണ് സ്‌റ്റോക്‌സ്. നിലവിലെ കൊറോണയുടെ പശ്ചാത്തലത്തില്‍ യുഎഇയിലേക്കെത്തിയാല്‍ തിരിച്ച് നാട്ടിലേക്ക് ഇടയ്ക്ക് മടങ്ങിപ്പോവുക പ്രയാസമാണ്. കൂടാതെ ഒരു രാജ്യത്ത് നിന്ന് മറ്റൊരു രാജ്യത്തേക്കെത്തുമ്പോള്‍ 14 ദിവസം ക്വാറന്റെയ്‌നില്‍ ഇരിക്കേണ്ടി വരും. അച്ഛന്റെ ചികിത്സയെ ഇത് ബാധിക്കുമെന്നതിനാല്‍ ഐപിഎല്ലില്‍ നിന്ന് സ്റ്റോക്‌സ് വിട്ടുനില്‍ക്കാനുള്ള സാധ്യത ഏറെയാണ്. അങ്ങനെയാണെങ്കില്‍ രാജസ്ഥാന്‍ റോയല്‍സിനത് കടുത്ത തിരിച്ചടിയാവും.

അച്ഛന്റെ രോഗവിവരം അറിഞ്ഞതിന് ശേഷം തനിക്ക് ശരിക്കും ഉറങ്ങാനെ ഒന്നിലും ശ്രദ്ധ നല്‍കാനോ സാധിച്ചിട്ടില്ലെന്ന് സ്‌റ്റോക്‌സ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. മാനസികമായി ചിന്തിക്കുമ്പോള്‍ താല്‍ക്കാലികമായി ക്രിക്കറ്റില്‍ നിന്ന് ഇടവേളയെടുക്കുന്നതാണ് നല്ലതെന്ന് കരുതുന്നതായും അദ്ദേഹം പറഞ്ഞിരുന്നു. പാകിസ്താനെതിരായ ഒന്നാം ടെസ്റ്റിനിടെയാണ് സ്‌റ്റോക്‌സിന്റെ അച്ഛന് രോഗം സ്ഥിരീകരിക്കുന്നത്. വിവരം അറിഞ്ഞതോടെ പരമ്പരയ്ക്കിടെ സ്റ്റോക്‌സ് നാട്ടിലേക്ക് മടങ്ങിയിരുന്നു. തലച്ചോറിലാണ് അര്‍ബുദം സ്ഥിരീകരിച്ചിരിക്കുന്നത്. അതിനാല്‍ത്തന്നെ അല്‍പ്പം ഗുരുതരമാണ് അദ്ദേഹത്തിന്റെ പിതാവിന്റെ കാര്യങ്ങള്‍. ബെന്‍ സ്റ്റോക്‌സിന്റെ പിതാവ് മുന്‍ ന്യൂസീലന്‍ഡ് റഗ്ബി ലീഗ് കളിക്കാരനായിരുന്നു.

benstokes

രോഗ ബാധയെത്തുടര്‍ന്ന് നിലവില്‍ ആശുപത്രിയിലാണ് അദ്ദേഹമുള്ളത്. സ്‌റ്റോക്‌സ് ക്രിക്കറ്റില്‍ നിന്ന് ഇടവേള എടുത്തുവെന്നാണ് നിലവിലെ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. അതിനാല്‍ത്തന്നെ ഐപിഎല്ലില്‍ പങ്കെടുക്കാനുള്ള സാധ്യത വളരെ കുറവാണ്. എന്നാല്‍ ഇക്കാര്യം ഔദ്യോഗികമായി സ്‌റ്റോക്‌സോ രാജസ്ഥാന്‍ റോയല്‍സോ അറിയിച്ചിട്ടില്ല. രാജസ്ഥാന്‍ റോയല്‍സ് നിരയുടെ അഭിവാജ്യ ഘടകമാണ് ഓള്‍റൗണ്ടറായ സ്‌റ്റോക്‌സ്. അവസാന സീസണിലും പകുതി മത്സരങ്ങള്‍ മാത്രമെ സ്‌റ്റോക്‌സ് രാജസ്ഥാനുവേണ്ടി കളിച്ചുള്ളു. 34 ഐപിഎല്ലില്‍ നിന്ന് 635 റണ്‍സും 26 വിക്കറ്റുമാണ് സ്റ്റോക്‌സ് നേടിയിട്ടുള്ളത്. സെപ്റ്റംബര്‍ 4 മുതല്‍ ആരംഭിക്കുന്ന ഇംഗ്ലണ്ട്-ഓസ്‌ട്രേലിയ പരിമിത ഓവര്‍ പരമ്പര കാരണം ഇരു രാജ്യങ്ങളിലെയും താരങ്ങള്‍ക്ക് ഐപിഎല്ലിലെ ആദ്യ മത്സരങ്ങള്‍ നഷ്ടമാകുമെന്നായിരുന്നു റിപ്പോര്‍ട്ടുകളുണ്ടായിരുന്നത്. എന്നാല്‍ ഇരു രാജ്യങ്ങളിലെയും താരങ്ങളുടെ ക്വാറന്റെയ്ന്‍ ദിനത്തില്‍ ഇളവ് നല്‍കി ടൂര്‍ണമെന്റിന്റെ തുടക്കം മുതല്‍ ലഭ്യമാക്കാനുള്ള ശ്രമത്തിലാണ് ബിസിസിഐ.

Story first published: Tuesday, September 1, 2020, 13:59 [IST]
Other articles published on Sep 1, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+