ഐപിഎല്‍ ചരിത്രത്തിലെ അഞ്ച് എക്‌സ്പന്‍സീവ് ഓവറുകള്‍; പട്ടികയില്‍ മലയാളിയും
മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണ്‍ യുഎഇയില്‍ സെപ്റ്റംബര്‍ 19ന് ആരംഭിക്കുകയാണ്. ലോകത്തിലെ ഏറ്റവും വലിയ ടി20 ക്രിക്കറ്റ് ലീഗിനെ വരവേല്‍ക്കാനുള്ള തയ്യാറെടുപ്പിലാണ് ആരാധകര്‍. നിരവധി ബാറ്റിങ് വെടിക്കെട്ടുകള്‍ പിറന്നിട്ടുള്ള ഐപിഎല്ലിനുള്ള ആരാധക പിന്തുണ വളരെ വലുതാണ്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പുതിയൊരു വെടിക്കെട്ട് സീസണ്‍ ആരംഭിക്കാനായി ഒരുങ്ങുമ്പോള്‍ ടൂര്‍ണമെന്റ് ചരിത്രത്തിലെ അഞ്ച് എക്‌സ്പന്‍സീവ് ഓവറുകള്‍ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം.

ക്രിസ് ഗെയ്ല്‍- പ്രശാന്ത് പരമേശ്വരന്‍
നാണക്കേടിന്റെ ഈ റെക്കോഡില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന ബൗളര്‍ മലയാളിയായ പ്രശാന്ത് പരമേശ്വരനാണ്. 2011 സീസണില്‍ കൊച്ചി ടസ്‌കേഴ്‌സ് കേരളയുടെ ബൗളറായിരുന്ന പ്രശാന്തിന്റെ ഒരോവറില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു താരമായിരുന്ന ക്രിസ് ഗെയ്ല്‍ 37 റണ്‍സാണ് അടിച്ചെടുത്തത്. ആദ്യപന്ത് സിക്‌സര്‍ പറത്തിയപ്പോള്‍ രണ്ടാം പന്ത് നോ ബോളില്‍ വീണ്ടും ഗെയ്ല്‍ സിക്‌സ് നേടി. അടുത്ത രണ്ട് ബോളും ബൗണ്ടറി പോയി. അടുത്ത രണ്ട് പന്തും സിക്‌സര്‍ നേടിയ ഗെയ്ല്‍ അവസാന പന്ത് ബൗണ്ടറിയും നേടി. ഗെയ്ല്‍ വെടിക്കെട്ടിന്റെ കരുത്തില്‍ 13.1 ഓവറില്‍ ആര്‍സിബി മത്സരത്തില്‍ വിജയിച്ചു.

സുരേഷ് റെയ്‌ന-പര്‍വീന്ദര്‍ അവാന
2014 സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് താരമായ സുരേഷ് റെയ്‌ന കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ പര്‍വീന്ദര്‍ അവാനയുടെ ഒരോവറില്‍ അടിച്ചെടുത്തത് 33 റണ്‍സാണ്. ആദ്യരണ്ട് പന്തും സിക്‌സര്‍ പറത്തിയ റെയ്‌ന അടുത്ത രണ്ട് പന്തില്‍ ബൗണ്ടറിയും സ്വന്തമാക്കി. സമ്മര്‍ദത്തിലായ അവാന അഞ്ചാം പന്ത് നോബോള്‍ എറിഞ്ഞപ്പോള്‍ റെയ്‌ന ബൗണ്ടറി നേടി. അവശേഷിക്കുന്ന രണ്ട് ബോളും ബൗണ്ടറി പായിച്ചാണ് റെയ്‌ന 33 റണ്‍സ് അടിച്ചെടുത്തത്. പഞ്ചാബ് ഉയര്‍ത്തിയ 227 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ചെന്നൈ മത്സരത്തില്‍ 24 റണ്‍സിന് പരാജയപ്പെട്ടു.

ക്രിസ് ഗെയ്ല്‍-മനോജ് തിവാരി രവി ബൊപാരയ്‌ക്കെതിരേ
2010ല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനുവേണ്ടി ക്രിസ് ഗെയ്‌ലും മനോജ് തിവാരിയും ചേര്‍ന്ന് കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ രവി ബൊപാരയുടെ ഒരോവറില്‍ നേടിയത് 33 റണ്‍സ്. ആദ്യ പന്ത് മനോജ് തിവാരി സിംഗിള്‍ ഇട്ടതോടെ അടുത്ത നാല് പന്തും ഗെയ്ല്‍ അതിര്‍ത്തി കടത്തി. ആറാം പന്തില്‍ വൈഡില്‍ ബൗണ്ടറി പോയി. ആറാം പന്ത് വീണ്ടും വൈഡ് ആയപ്പോള്‍ ഗെയ്ല്‍ സിംഗിളെടുത്തു. അവസാന പന്തില്‍ മനോജ് സിംഗിളും എടുത്തതോടെ ഓവറില്‍ പിറന്നത് 33 റണ്‍സ്.

ക്രിസ് ഗെയ്ല്‍-സൗരഭ് തിവാരി രാഹുല്‍ ശര്‍മയ്‌ക്കെതിരേ
2012 സീസണില്‍ ആര്‍സിബി താരങ്ങളായ ക്രിസ് ഗെയ്‌ലും സൗരഭ് തിവാരിയും ചേര്‍ന്ന് പൂനെ വാരിയേഴ്‌സിന്റെ രാഹുല്‍ ശര്‍മയുടെ ഒരോവറില്‍ നേടിയത് 31 റണ്‍സ്. സൗരഭ് തിവാരി ആദ്യ പന്ത് ഗെയ്‌ലിന് സിംഗിള്‍ നല്‍കി. സ്‌ട്രൈക്കിലെത്തിയ ഗെയ്ല്‍ തുടര്‍ന്നുള്ള അഞ്ച് പന്തും ഗാലറിയിലെത്തിച്ചു. മത്സരത്തില്‍ 48 പന്തില്‍ 81 റണ്‍സാണ് ഗെയ്ല്‍ അടിച്ചെടുത്തത്. അതില്‍ 8 സിക്‌സും നാല് ബൗണ്ടറിയും ഉള്‍പ്പെടും. മത്സരത്തിന്റെ അവസാന പന്തിലാണ് മത്സരത്തില്‍ ആര്‍സിബി വിജയിച്ചത്.

ഹര്‍ദിക് പാണ്ഡ്യ-അശോക് ഡിന്‍ഡ
2017 സീസണില്‍ മുംബൈ ഇന്ത്യന്‍സിന്റെ ഹര്‍ദിക് പാണ്ഡ്യ റൈസിങ് പൂനെ സൂപ്പര്‍ ജെയ്ന്റ്‌സിന്റെ അശോക് ഡിന്‍ഡയ്‌ക്കെതിരേ ഒരോവറില്‍ നേടിയത് 30 റണ്‍സ്. ആദ്യ മൂന്ന് പന്തും ഗാലറിയിലെത്തിച്ച ഹര്‍ദിക് പാണ്ഡ്യ നാലാം പന്തില്‍ ബൗണ്ടറി നേടി. സമ്മര്‍ദ്ദത്തിലായ ഡിന്‍ഡയെ അഞ്ചാം പന്തില്‍ ഹര്‍ദിക് വീണ്ടും സിക്‌സര്‍ പായിച്ചു. അവസാന പന്ത് വൈഡ് ആയി. പകരം എറിഞ്ഞ പന്തില്‍ ലെഗ് ബൈയില്‍ ഒരു റണ്‍സും നേടി. ഇതോടെ 184 എന്ന മികച്ച ടോട്ടല്‍ പടുത്തുയര്‍ത്താനും മുംബൈയ്ക്കായി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications