For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: ധോണിയെത്തി, ചെന്നൈ ക്യാംപ് ഉണര്‍ന്നു

ഐപിഎല്ലിനുള്ള മുന്നൊരുക്കങ്ങള്‍ ചെന്നൈ ക്യാംപില്‍ സജീവമായി. ദുബായിലേക്ക് പറക്കും മുന്‍പ് പരിശീലന ക്യാംപ് സംഘടിപ്പിച്ച് താളം വീണ്ടെടുക്കാനാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് തയ്യാറെടുക്കുന്നത്. ഇതിന്റെ ഭാഗമായി നായകന്‍ മഹേന്ദ്ര സിങ് ധോണി വെള്ളിയാഴ്ച്ച ചെന്നൈയിലെത്തി. ശനിയാഴ്ച്ച മുതല്‍ ടീമിനൊപ്പം ചേര്‍ന്ന് ചെന്നൈ ചെപ്പോക്ക് സ്‌റ്റേഡിയത്തില്‍ ധോണി പരിശീലനം തുടങ്ങും. കൊവിഡ് പരിശോധനാഫലം നെഗറ്റീവായതിന് പിന്നാലെയാണ് ധോണി സിഎസ്‌കെ ക്യാംപിലെത്തുന്നത്. എട്ടു ടീമിലെയും മുഴുവന്‍ താരങ്ങളും രണ്ടു തവണ കൊവിഡ് പരിശോധന നടത്തണമെന്ന കര്‍ശനമായ നിര്‍ദ്ദേശം ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ നല്‍കിയിട്ടുണ്ട്.

IPL 2020: ധോണിയെത്തി, ചെന്നൈ ക്യാംപ് ഉണര്‍ന്നു

കൊവിഡ് മുക്തമെന്ന് സ്ഥിരീകരിച്ചാല്‍ മാത്രമേ താരങ്ങള്‍ക്ക് യുഎഇയില്‍ നടക്കുന്ന ഐപിഎല്ലില്‍ പങ്കെടുക്കാന്‍ അനുവാദം ലഭിക്കുകയുള്ളൂ. ധോണിയുടെ കൊവിഡ് പരിശോധനാഫലം വ്യാഴാഴ്ച്ച വൈകിയാണ് പുറത്തുവന്നത്. ഓഗസ്റ്റ് 15 മുതല്‍ 20 വരെ ചെന്നൈ ക്യാംപില്‍ മഹേന്ദ്ര സിങ് ധോണി പരിശീലനം നടത്തും. നിലവില്‍ ബൗളിങ് പരിശീലകനായ ലക്ഷ്മിപതി ബാലാജിയുടെ നേതൃത്വത്തിലാണ് പരിശീലന ക്യാംപ് തുടരുന്നത്. മുഖ്യ പരിശീലകനായ സ്റ്റീഫന്‍ ഫ്‌ളെമിങ്ങും സഹ പരിശീലകനായ മൈക്കല്‍ ഹസിയും ഓഗസ്റ്റ് 22 -ന് ദുബായില്‍ ടീമിനൊപ്പം ചേരും.

ഓഗസ്റ്റ് 22 -നാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് ടീം യുഎഇയിലേക്ക് പറക്കുക. സെപ്തംബര്‍ ഒന്നിന് ശേഷം മാത്രമായിരിക്കും ദക്ഷിണാഫ്രിക്കന്‍ താരങ്ങളായ ലുങ്കി എന്‍ഗിഡിയും ഫാഫ് ഡുപ്ലെസിയും ദുബായിലെത്തുകയെന്ന് ചെന്നൈ സൂപ്പര്‍ കിങ്‌സ് സിഇഓ കാശി വിശ്വനാഥന്‍ അറിയിച്ചിട്ടുണ്ട്. നിലവില്‍ കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി അതിര്‍ത്തികളെല്ലാം ദക്ഷിണാഫ്രിക്ക അടച്ചിരിക്കുകയാണ്. ടീമിലെ മറ്റൊരു ദക്ഷിണാഫ്രിക്കന്‍ താരമായ ഇമ്രാന്‍ താഹിര്‍ കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ പങ്കെടുത്ത ശേഷമേ സിഎസ്‌കെയ്ക്ക് ഒപ്പം ചേരുകയുള്ളൂ. ഓഗസ്റ്റ് 18 മുതല്‍ സെപ്തംബര്‍ 10 വരെയാണ് കരിബീയിന്‍ പ്രീമിയര്‍ ലീഗ് നടക്കുന്നത്. സിപിഎല്ലില്‍ ട്രിനിഡാഡ് ആന്‍ഡ് ടുബാഗോയുടെ താരമാണ് ഇമ്രാന്‍ താഹിര്‍.

ഇത്തവണ പത്തു നെറ്റ് ബൗളര്‍മാരെയുംകൊണ്ടായിരിക്കും ചെന്നൈ സൂപ്പര്‍ കിങ്‌സ് യുഎഇയില്‍ വിമാനമിറങ്ങുക. എം മുഹമ്മദ്, ജെ കൗശിക്, അഭിഷേക് തന്‍വാര്‍ തുടങ്ങിയ രഞ്ജി താരങ്ങള്‍ ചെന്നൈയുടെ നെറ്റ് ബൗളര്‍മാരുടെ പട്ടികയിലുണ്ട്. നായകന്‍ ധോണി ചെന്നൈയിലെത്തിയെങ്കിലും സ്റ്റാര്‍ താരങ്ങളായ രവീന്ദ്ര ജഡേജയും ഹര്‍ഭജന്‍ സിങ്ങും പരിശീലന ക്യാംപ് ഒഴിവാക്കുമെന്നാണ് വിവരം. സ്വകാര്യ ആവശ്യങ്ങള്‍ മുന്‍നിര്‍ത്തി ശാര്‍ദ്ദുല്‍ താക്കൂറും ചെപ്പോക്കില്‍ പരിശീലനത്തിന് വരില്ല. മൂവരും ഓഗസ്റ്റ് 21 -ന് ടീമിനൊപ്പം ചേര്‍ന്ന് യുഎഇയില്‍ ഇറങ്ങും. സെപ്തംബര്‍ 19 മുതല്‍ നവംബര്‍ 10 വരെയാണ് ഐപിഎല്‍ 2020 പതിപ്പ് നടക്കുക. അബുദാബി, ഷാര്‍ജ, ദുബായ് സ്റ്റേഡിയങ്ങള്‍ മത്സരങ്ങള്‍ക്ക് വേദിയാകും.

Story first published: Friday, August 14, 2020, 17:37 [IST]
Other articles published on Aug 14, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+