എന്റെ അഗ്രഷന്‍ ഇങ്ങനെയല്ല: കോലിക്ക് ധോണിയുടെ കുത്ത്!
എം എസ് ധോണി ക്യാപ്റ്റന്‍ കൂള്‍ ആണെങ്കില്‍ വിരാട് കോലി ക്യാപ്റ്റന്‍ അഗ്രസീവാണ്. ധോണിയുടെ ഡിഫന്‍സീവ് ക്രിക്കറ്റ് അല്ല കോലിയുടെ അഗ്രസീവ് ക്രിക്കറ്റാണ് ഇന്ത്യയ്ക്ക് വേണ്ടതെന്ന് മുന്‍താരങ്ങളും ആരാധകരും ഒരുപോലെ സമ്മതിച്ച കാര്യമാണ്. ഇന്ത്യയുടെ ഏറ്റവും മികച്ച ക്യാപ്റ്റന്‍മാരില്‍ ഒരാളായ സൗരവ് ഗാംഗുലി പറഞ്ഞത് കോലി തന്നെക്കാള്‍ മികച്ച ക്യാപ്റ്റനാകുന്നത് കാണണം എന്നായിരുന്നു.
ടെസ്റ്റില്‍ നിന്നും വിരമിച്ച ധോണിയാകട്ടെ ഇപ്പോള്‍ ഏകദിനങ്ങളിലും ട്വന്റി 20യിലും മാത്രമേ ഉള്ളൂ. ശ്രീലങ്കയില്‍ ടെസ്റ്റ് പരമ്പര ജയിച്ചതോടെ കോലിയുടെ അഗ്രസീവ് ക്രിക്കറ്റിന് ആരാധകര്‍ കൂടി. എന്നാല്‍ ധോണിക്ക് അഗ്രസീവ് ക്രിക്കറ്റിനെക്കുറിച്ച് വ്യക്തമായ ധാരണകളുണ്ട്. രണ്ട് ലോകകപ്പും ഐ സി സി ചാമ്പ്യന്‍സ് ട്രോഫിയും ഇക്കണ്ട വിജയങ്ങളുമെല്ലാം ധോണി നേടിയത് അഗ്രസീവ് ആയിക്കളിച്ചിട്ട് തന്നെയാണ്. അഗ്രസീവ് ക്രിക്കറ്റിനെക്കുറിച്ച് പറയാനുള്ളത് എന്താണെന്ന് നോക്കൂ...

വാക്കുതര്‍ക്കമല്ല അഗ്രഷന്‍
കളിക്കാര്‍ അങ്ങോട്ടുമിങ്ങോട്ടും വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുന്നതും ശാരീരികമായി ഏറ്റമുട്ടുന്നതുമല്ല തന്റെ അഗ്രഷന്‍ - ധോണി പറയുന്നു. ലക്ഷ്യം വിരാട് കോലിയാണ് എന്ന് തോന്നിയാലും അത്ഭുതമൊന്നുമല്ല. കോലിയുടെ അഗ്രസീവ് ക്രിക്കറ്റ് വിമര്‍ശിക്കുന്നവര്‍ എപ്പോഴും പറയുന്ന കാര്യമാണ് ഇത്.

ധോണി ദ്രാവിഡിനെ പോലെ
ഫാസ്റ്റ് ബൗളര്‍മാരെ ഫ്രണ്ട് ഫുട്ടില്‍ ഡിഫന്‍ഡ് ചെയ്യുന്നതും ഒരു അഗ്രഷനാണ് - രാഹുല്‍ ദ്രാവിഡിന്റെ ഈ ശൈലിയാണ് ധോണിക്കും. ഇത് വളരെ പ്രധാനമാണ്. ധോണി പറയുന്നു

അതിര്‍ത്തിരേഖയ്ക്കുള്ളില്‍ കളിക്കണം
അഗ്രസീവ് ആകുന്നതില്‍ കുഴപ്പമില്ല. പക്ഷേ അവരവരുടെ നിയന്ത്രണ രേഖയ്ക്കുള്ളില്‍ വേണം കളിക്കാന്‍. ഇല്ലെങ്കില്‍ അത് അപകടമാണ് - ഇഷാന്ത് ശര്‍മയെ പേരെടുത്ത് പറയാതെ ധോണി പറഞ്ഞു.

ശ്രീശാന്തിനെതിരെയും
മുന്‍പ് ശ്രീശാന്തിനെതിരെയും ധോണി ഇതേപോലെ പറഞ്ഞിട്ടുണ്ട്. ശ്രീശാന്തിനെ കൈകാര്യം ചെയ്യാന്‍ കഷ്ടമാണ് എന്നാണ് ധോണി പറഞ്ഞത്. വൈകാതെ ശ്രീ ടീമിന് പുറത്തുമായി.

കോലിക്ക് തോന്നുന്നത് വേറെ
ഇഷാന്ത് ശര്‍മ ശ്രീലങ്കയില്‍ പെരുമാറിയ രീതിയില്‍ തനിക്ക് സന്തോഷമേ ഉള്ളൂ എന്നാണ് കോലി കളിക്ക് ശേഷം പത്രക്കാരോട് പറഞ്ഞത്. ധോണിയും കോലിയും തങ്ങളുടെ സമീപനത്തില്‍ എത്ര വ്യത്യസ്തരാണ് എന്ന സൂചനയാണ് ഇത് നല്‍കുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications