ഹൈദരാബാദ്: ഐപിഎല്ലില്‍ ഏറ്റവുമധികം പ്രായം കൂടിയ താരങ്ങളുള്ളത് ചെന്നൈ സൂപ്പര്‍ കിങ്സിലാണ്. കഴിഞ്ഞ സീസണില്‍ വയസ്സന് പടയെ അണിനിരത്തിയെന്ന് പരിഹസിച്ചവര്ക്ക് കിരീടവിജയത്തോടെയാണ് സിഎസ്കെ മറുപടി നല്‍കിയത്. ഈ സീസണിലും അതേ ടീമിനെ തന്നെ നിലനിര്‍ത്തിയ സിഎസ്കെ ഫൈനല്‍ വരെയെത്തുകയും ചെയ്തു. എന്നാല്‍ വരാനിരിക്കുന്ന സീസണില്‍ ടീമില്‍ കൂടുതല്‍ മാറ്റങ്ങള്‍ പ്രതീക്ഷിക്കാമെന്ന് സൂചന നല്‍കിയിരിക്കുകയാണ് കോച്ച് സ്റ്റീഫന്‍ ഫ്ളെമിങ്.
ചെന്നൈ ടീമിന്റെ ശരാശരി പ്രായം 34 വയസ്സാണ്. പ്രായം കൂടിക്കൊണ്ടിരിക്കുന്ന ടീമിനെ ഉടച്ചു വാര്‍ക്കേണ്ട സമയമായിരിക്കുന്നുവെന്ന് ഫ്ളെമിങ് പറഞ്ഞു. ബാറ്റിങ് നിരയുടെ മോശം പ്രകടനം തന്നെയാണ് അതിന്റെ മുഖ്യ കാരണം. സിഎസ്കെ ബാറ്റിങ് നിരയില്‍ പല താരങ്ങളും നിരാശാജനകമായ പ്രകടനമാണ് സീസണില്‍ കാഴ്ചവച്ചത്.
ഐപിഎല്‍: ഇതാണ് ഡ്രീം ടീം... രോഹിത്തും കോലിയുമില്ല!! നയിക്കാന്‍ ധോണി
സിഎസ്കെയെ സംബന്ധിച്ച് വളരെ മികച്ച രണ്ടു സീസണുകളാണ് കടന്നുപോയത്. ഈ സീസണില്‍ കിരീടം നേടാനായില്ലെങ്കിലും ഫൈനല്‍ വരെയെത്താന്‍ കഴിഞ്ഞത് വലിയ കാര്യമാണ്. സിഎസ്കെ പ്രായം കൂടിക്കൊണ്ടിരിക്കുന്ന ടീമാണെന്ന് എല്ലാവര്‍ക്കുമറിയാം. അതുകൊണ്ടു തന്നെ ടീമില്‍ മാറ്റങ്ങള്‍ വരുത്തിയേ തീരൂ. ലോകകപ്പ് കഴിഞ്ഞ് ധോണി തിരിച്ചെത്തിയ ശേഷമായിരിക്കും പുതിയ സീസണിനെക്കുറിച്ചുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യുകയെന്നും ഫ്ളെമിങ് വിശദമാക്കി.