വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

'പ്രായം ഒരു പ്രശ്‌നമാണോ?', അല്ലെന്ന് ഇവര്‍ തെളിയിച്ചു, കായിക ലോകത്തെ ഞെട്ടിച്ച അഞ്ച് പേര്‍

പ്രായത്തെ തോല്‍പ്പിച്ച് കിരീടം നേടി ഞെട്ടിച്ച ചില താരങ്ങളെ പരിചയപ്പെടാം

1

പ്രായം കായിക താരങ്ങളെ സംബന്ധിച്ച് കരിയറിലെ നിര്‍ണ്ണായകമായൊരു ഘടകമാണ്. 35 വയസ് കഴിഞ്ഞ് കായിക മേഖലയില്‍ തുടരുന്നവര്‍ അസാമാന്യ കഴിവുള്ളവര്‍ മാത്രമാണ്. ഒട്ടുമിക്ക കായിക ഇനത്തിലും വിരമിക്കാനായി താരങ്ങള്‍ തിരഞ്ഞെടുക്കുന്ന പ്രായം 35-40 വയസിനുള്ളിലാണ്. എന്നാല്‍ അതിനപ്പുറത്തേക്ക് തന്റെ കായിക കരിയറിനെ മുന്നോട്ട് കൊണ്ടുപോകാന്‍ അസാമാന്യമായ കഴിവ് തന്നെ വേണം. കായിക ലോകത്തിന്റെ ചരിത്രം പരിശോധിച്ചാല്‍ ഇത്തരത്തിലുള്ള നിരവധി ആളുകളെ കാണാനാവില്ലെങ്കിലും വിരലിലെണ്ണാവുന്ന ചിലരെ കാണാന്‍ സാധിക്കും. അത്തരത്തില്‍ പ്രായത്തെ തോല്‍പ്പിച്ച് കിരീടം നേടി ഞെട്ടിച്ച ചില താരങ്ങളെ പരിചയപ്പെടാം.

ജാക്ക് നിക്ലോസ്

ജാക്ക് നിക്ലോസ്

ഗോള്‍ഫില്‍ വിസ്മയം തീര്‍ത്ത താരമാണ് ജാക്ക് നിക്ലോസ്. ദി ഗോള്‍ഡന്‍ ബീയര്‍ എന്ന് അറിയപ്പെടുന്ന അമേരിക്കക്കാരനായ നിക്ലോസ് കരിയറില്‍ 117 കിരീടങ്ങള്‍ നേടിയിട്ടുണ്ട്. ഗ്രീന്‍ജാക്കറ്റില്‍ കിരീടം നേടുന്ന പ്രായം കൂടിയ താരമെന്ന റെക്കോഡ് അദ്ദേഹത്തിന്റെ പേരിലാണ്. 1986ല്‍ അദ്ദേഹം ഈ നേട്ടത്തിലെത്തുമ്പോള്‍ പ്രായം 46. താരതമ്യേനെ കായിക താരങ്ങള്‍ വിരമിച്ചിട്ടുണ്ടാകുന്ന ഈ പ്രായത്തിലാണ് നിക്ലോസ് ഈ കിരീട നേട്ടത്തിലേക്കെത്തിയത്.

റോജര്‍ ഫെഡറര്‍

റോജര്‍ ഫെഡറര്‍

ടെന്നിസ് കോര്‍ട്ടിലെ ഇതിഹാസങ്ങളിലൊരാളാണ് റോജര്‍ ഫെഡറര്‍. മികച്ച ഫിറ്റ്‌നസ് വേണ്ട ടെന്നിസില്‍ 35 വയസുവരെയൊക്കെ കളിക്കുകയെന്നത് തന്നെ വളരെ പ്രയാസമുള്ള കാര്യമാണ്. നിരവധി ഗ്രാന്റ് സ്ലാം കിരീടങ്ങള്‍ക്കുടമയായ ഫെഡറര്‍ 35ാം വയസിലാണ് വിംബിള്‍ ടെന്നിസ് കിരീടം നേടിയത്. വിബിംള്‍ഡന്‍ ടെന്നിസ് സിംഗിള്‍സ് കിരീടം നേടുന്ന പ്രായം കൂടിയ താരമെനന റെക്കോഡ് ഫെഡററുടെ പേരിലാണ്.

ഡിനോ സോഫ്

ഡിനോ സോഫ്

മുന്‍ ഇറ്റാലിയന്‍ ഫുട്‌ബോള്‍ ടീം ഗോള്‍കീപ്പറും നായകനുമായിരുന്നു ഡിനോ സോഫ്. 1982ല്‍ ലോകകപ്പ് കിരീടം നേടിയ ഇറ്റാലിയന്‍ ടീമിന്റെ ഭാഗമായിരുന്നു അദ്ദേഹം. 40ാം വയസിലായിരുന്നു ഡിനോയുടെ നേട്ടം. ക്ലബ്ബ് ഫുട്‌ബോളില്‍ നാപ്പോളിക്കായും യുവന്റ്‌സിനായുമെല്ലാം കളിച്ചിട്ടുള്ള ഡിനോ ദേശീയ ടീമിനായിന 112 മത്സവും ക്ലബ്ബ് ഫുട്‌ബോളില്‍ 642 മത്സരവും കളിച്ചിട്ടുണ്ട്. 1968ല്‍ യുവേഫ യൂറോ ചാമ്പ്യന്‍ഷിപ്പും അദ്ദേഹം നേടി. ഇറ്റലിയുടെ പരിശീലകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഇമ്രാന്‍ ഖാന്‍

ഇമ്രാന്‍ ഖാന്‍

മുന്‍ പാകിസ്താന്‍ നായകനും ഇതിഹാസവുമായ ഇമ്രാന്‍ ഖാനും ഇത്തരത്തില്‍ പ്രായത്തെ തോല്‍പ്പിച്ച ഇതിഹാസമാണ്. പാകിസ്താന്‍ 1992ലെ ലോകകപ്പ് കിരീടം നേടുമ്പോള്‍ നായക സ്ഥാനത്ത് ഇമ്രാന്‍ ഖാനായിരുന്നു. ഈ നേട്ടത്തിലേക്കെത്തുമ്പോള്‍ അദ്ദേഹത്തിന്റെ പ്രായം 39. പല ക്രിക്കറ്റ് താരങ്ങളും വിരമിക്കുന്ന പ്രായത്തിലാണ് അദ്ദേഹം പാക് ടീമിനെ ലോകകപ്പ് കിരീടം ചൂടിച്ചത്. 88 ടെസ്റ്റില്‍ നിന്ന് 3807 റണ്‍സും 362 വിക്കറ്റും 175 ഏകദിനത്തില്‍ നിന്ന് 3709 റണ്‍സും 182 വിക്കറ്റുമാണ് അദ്ദേഹത്തിന്റെ സമ്പാദ്യം.

ലിന്‍ഫോര്‍ഡ് ക്രിസ്റ്റി

ലിന്‍ഫോര്‍ഡ് ക്രിസ്റ്റി

അത്‌ലറ്റുകളുടെ കരിയറില്‍ ഫിറ്റ്‌നസിന്റെ പ്രാധാന്യം വളരെ വലുതാണ്. അതിവേഗ ഓട്ടക്കാരെ സംബന്ധിച്ച് 30 വയസിന് ശേഷം വലിയ നേട്ടങ്ങളിലേക്കെത്തുക വളരെ പ്രയാസം തന്നെയാണ്. എന്നാല്‍ 32ാം വയസില്‍ 100 മീറ്ററില്‍ ഒളിംപിക്‌സ് സ്വര്‍ണ്ണം നേടിയ താരമാണ് ലിന്‍ഫോര്‍ഡ് ക്രിസ്റ്റി. 9.96 സമയം കുറിച്ചാണ് അദ്ദേഹം അന്ന് 100 മീറ്ററില്‍ ജയിച്ചത്. ജമൈക്കയില്‍ ജനിച്ച അദ്ദേഹം ബ്രിട്ടണുവേണ്ടിയാണ് മത്സരിച്ചത്.

Story first published: Friday, June 3, 2022, 15:11 [IST]
Other articles published on Jun 3, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X