വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ധോണിക്കു അത് സാധിച്ചു, പക്ഷെ അതൊരിക്കലും എളുപ്പല്ല! അശ്വിന്‍ പറയുന്നു

രോഹിത്തിനെയും കോലിയെയും പിന്തുണച്ചു

msdhoni

ഇതിഹാസ നായകന്‍ എംഎസ് ധോണിയുടെ വിരമിക്കലിനു ശേഷം ഒരു ഐസിസി ട്രോഫിക്കായുള്ള ഇന്ത്യയുടെ കാത്തിരിപ്പ് നീളുകയാണ്. 2013ല്‍ ധോണിയുടെ ക്യാപ്റ്റന്‍സിയില്‍ ചാംപ്യന്‍സ് ട്രോഫി സ്വന്തമാക്കിയതിനു ശേഷം ഒരു ഐസിസി ടൂര്‍ണമെന്റ് പോലും ഇന്ത്യ വിജയിച്ചിട്ടില്ല. ഇതിനു ശേഷം ഏകദിന ലോകകപ്പുകളും ടി20 ലോകകപ്പുകളും ചാംപ്യന്‍സ് ട്രോഫിയുമെല്ലാം ഇന്ത്യ കളിച്ചിരുന്നു. പക്ഷെ എല്ലാത്തിലും തിരിച്ചടി തന്നെയായിരുന്നു ഫലം.

കഴിഞ്ഞ വര്‍ഷം ഓസ്‌ട്രേലിയയില്‍ ടി20 ലോകകപ്പിലാണ് ഇന്ത്യ അവസാനമായി ഭാഗ്യ പരീക്ഷണത്തിന് ഇറങ്ങിയത്. അതിലും ടീം ഫ്‌ളോപ്പായി. സെമി ഫൈനലില്‍ ഇംഗ്ലണ്ടിനോടു പത്തു വിക്കറ്റിന്റെ നാണംകെട്ട തോല്‍വിയായിരുന്നു ഇന്ത്യക്കു നേരിട്ടത്. ഈ വര്‍ഷം നാട്ടില്‍ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിലാണ് ഇനി ഇന്ത്യയുടെ പ്രതീക്ഷ.

Also Read: രോഹിത്തിനെയും കോലിയും പുറത്താക്കി, ടി20യില്‍ ഇന്ത്യക്കു 'പണി കിട്ടി', 4 കാരണങ്ങള്‍Also Read: രോഹിത്തിനെയും കോലിയും പുറത്താക്കി, ടി20യില്‍ ഇന്ത്യക്കു 'പണി കിട്ടി', 4 കാരണങ്ങള്‍

ധോണിക്കു ശേഷം നായകസ്ഥാനത്തേക്കു വന്ന വിരാട് കോലി ഐസിസി ട്രോഫിയെന്ന ലക്ഷ്യം പൂര്‍ത്തിയാക്കാനാവാതെയാണ് പടിയിറങ്ങിയത്. നിലവിലെ ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്കു കഴിഞ്ഞ ടി20 ലോകകപ്പില്‍ പിഴച്ചെങ്കിലും വരാനിരിക്കുന്ന ഏകദിന ലോകകപ്പില്‍ കാത്തിരിപ്പ് അവസാനിപ്പിക്കാന്‍ കഴിയുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

ഐസിസി ടൂര്‍ണമെന്റുകളില്‍ ഇന്ത്യക്കു നേരിട്ടുകൊണ്ടിരിക്കുന്ന തിരിച്ചടികളെക്കുറിച്ച് നിരീക്ഷണം നടത്തിയിരിക്കുകയാണ് വെറ്ററന്‍ ഓഫ് സ്പിന്നര്‍ ആര്‍ അശ്വിന്‍. സ്വന്തം യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യന്‍ ടീം മോശമല്ല

ഇന്ത്യന്‍ ടീം മോശമല്ല

2013നു ശേഷം ഐസിസിയുടെ ഒരു കിരീടം പോലും നേടാനായിട്ടില്ലെങ്കലിും ഇന്ത്യന്‍ ടീം മോശമാണെന്നു ആരും ചൂണ്ടിക്കാട്ടില്ല. ചാംപ്യന്‍മാരാവാനുള്ള എല്ലാ ശേഷിയുമുണ്ടായിട്ടും പാതിവഴിയില്‍ ഇന്ത്യക്കു കാലിടറിക്കൊണ്ടിരിക്കുകയാണ്.

മൂന്നു തവണ കിരീടത്തിനു കൈയെത്തും ദൂരത്ത് വരെ ഇന്ത്യന്‍ ടീം എത്തിയിരുന്നു. 2014ലെ ടി20 ലോകകപ്പിന്റെ ഫൈനലില്‍ ശ്രീലങ്കയോടു പരാജയപ്പെട്ട ഇന്ത്യ 2017ലെ ചാംപ്യന്‍സ് ട്രോഫി ഫൈനലില്‍ പാകിസ്താന് മുന്നിലും മുട്ടുമടക്കി. അവസാനമായി 2021ല്‍ പ്രഥമ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനലിലും ഇന്ത്യ തോല്‍ക്കുകയായിരുന്നു.

Also Read: ഫീല്‍ഡിങ് മെച്ചപ്പെടുത്താതെ ഇവര്‍ക്കു രക്ഷയില്ല! ഇതാ ടീം ഇന്ത്യയിലെ മോശം ഫീല്‍ഡര്‍മാര്‍

ഏകദിന ലോകകപ്പ് നിര്‍ണായകം

ഏകദിന ലോകകപ്പ് നിര്‍ണായകം

ഈ വര്‍ഷം ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലായി നാട്ടില്‍ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പ് ഇന്ത്യയെ സംബന്ധിച്ച് വളരെ നിര്‍ണായകമാണ്. രോഹിത് ശര്‍മയ്ക്കും സംഘത്തിനും ഈ ടൂര്‍ണമെന്റില്‍ ചാംപ്യന്മാരായേ തീരൂ. ഐസിസി ട്രോഫിക്കായുള്ള കാത്തിരിപ്പ് അവസാനിപ്പിക്കാന്‍ ഇന്ത്യക്കു ഇതിനേക്കാള്‍ നല്ലൊരു അവസരം ഇനി ലഭിക്കാനില്ല.

രോഹിത്തിന്റെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യയുടെ അവസാനത്തെ ലോകകപ്പായിരിക്കും ഇത്. കൂടാതെ ഇതിഹാസ ബാറ്റര്‍ വിരാട് കോലിയെയും ഇനിയൊരു ലോകകപ്പില്‍ കാണാന്‍ സാധ്യതയില്ല.

Also Read: IND vs NZ: ഭുവി തെറിച്ചു! വമ്പന്‍ റെക്കോര്‍ഡുമായി ചഹല്‍, അറിയാം

ഐസിസി ട്രോഫി നേടുക എളുപ്പമല്ല

ഐസിസി ട്രോഫി നേടുക എളുപ്പമല്ല

ഐസിസി ടൂര്‍ണമെന്റുകളില്‍ വിജയിക്കുകയെന്നത് അത്ര എളുപ്പമുള്ള കാര്യമല്ലെന്നു ആര്‍ അശ്വിന്‍ അഭിപ്രായപ്പെട്ടു. നിങ്ങള്‍ക്കു ഒരു കിരീടം പോലും നേടാനായില്ലെന്നും മറ്റു പറയുന്നത് എളുപ്പമുള്ള കാര്യമാണ്.

1983ലെ ലോകകപ്പ് വിജയത്തിനു ശേഷം നമ്മള്‍ 1992, 1996, 1999, 2003, 2007ലെ ലോകകപ്പുകളില്‍ നമ്മള്‍ കളിച്ചു. 1992 മുതല്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ എല്ലാ ലോകകപ്പുകളിലും കളിച്ചിട്ടും അവസാനം അതു നേടനായത് 2011ലാണ്. ആറു ലോകകപ്പുകളിലാണ് അദ്ദേഹത്തിനു കാത്തിരിക്കേണ്ടി വന്നതെന്നും അശ്വിന്‍ ചൂണ്ടിക്കാട്ടി.

താന്‍ ക്യാപ്റ്റനായിരിക്കെ ഇന്ത്യന്‍ ടീമിനെ ഒന്നിലേറെ ഐസിസി ട്രോഫികളിലേക്കു നയിച്ച എംഎസ് ധോണിയാണ് ആരാധകരെ വഴിതെറ്റിച്ചതെന്നും അശ്വിന്‍ തമാശരൂപേണ പരാമര്‍ശിച്ചു.

2007ലെ പ്രഥമ ടി20 ലോകകപ്പിലായിരുന്നു ധോണിക്കു കീഴില്‍ ഇന്ത്യയുടെ കന്നി ഐസിസി കിരീടം. അതിനു ശേഷം 2011ലെ ഏകദിന ലോകകപ്പില്‍ ടീമിനെ ചാംപ്യന്‍മാരാക്കിയ അദ്ദേഹം 2013ല്‍ ചാംപ്യന്‍സ് ട്രോഫിയും ടീമിനു നേടിത്തന്നു.

Story first published: Monday, January 30, 2023, 12:12 [IST]
Other articles published on Jan 30, 2023
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X