വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഓട്ടോക്കാരന്റെ മകനില്‍ നിന്ന് ബിഎംഡബ്ല്യു ഉടമയിലേക്ക്; ദൈവത്തിന് നന്ദി പറഞ്ഞ് മുഹമ്മദ് സിറാജ്

ഹൈദരാബാദ്: ഓസ്‌ട്രേലിയക്കെതിരായ ബോര്‍ഡര്‍ ഗവാസ്‌ക്കര്‍ ട്രോഫിയിലൂടെ ഇന്ത്യയുടെ സൂപ്പര്‍ താരമായി മാറിയ താരമാണ് മുഹമ്മദ് സിറാജ്. പകരക്കാരനായി പ്ലേയിങ് ഇലവനിലെത്തി പരമ്പരയിലെ ഇന്ത്യയുടെ വിക്കറ്റ് വേട്ടക്കാരിലെ ഒന്നാം സ്ഥാനക്കാരനായതും സിറാജായിരുന്നു. ഓസ്‌ട്രേലിയയുടെ കുത്തകയായ ഗാബയില്‍ അഞ്ച് വിക്കറ്റ് നേട്ടവുമായി ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണ്ണാക പങ്കുവഹിച്ച സിറാജ് ഇപ്പോഴിതാ ബിഎംഡബ്ല്യു ആഡംഭര കാറിന്റെ ഉടമയായിരിക്കുകയാണ്.

Mohammed Siraj gifts himself a BMW car after returning from Australia tour

ഓട്ടോക്കാരന്റെ മകനില്‍ നിന്ന് ബിഎംഡബ്ല്യു കാറിന്റെ ഉടമയായുള്ള മാറ്റത്തിന് ദൈവത്തോടെ നന്ദി പറയുകയാണ് സിറാജ്. പുതിയ കാറിന്റെ ചിത്രം അദ്ദേഹം തന്നെ ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകരുമായി പങ്കുവെക്കുകയായിരുന്നു. ഹൈദരാബാദിലൂടെ ബിഎംഡബ്ല്യു ഓടിക്കുന്ന വീഡിയോയും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. യുവതാരങ്ങള്‍ക്ക് വലിയ പ്രചോദനം നല്‍കുന്നതാണ് സിറാജിന്റെ ജീവിതം.

mohammedsirajtest

ഓസ്‌ട്രേലിയന്‍ പര്യടനത്തിലായിരിക്കെയാണ് സിറാജിന്റെ പിതാവ് മരണപ്പെടുന്നത്. അദ്ദേഹത്തിന്റെ ആഗ്രഹം പൂര്‍ത്തീകരിക്കുന്നതിനായി ഓസ്‌ട്രേലിയയില്‍ തന്നെ തുടര്‍ന്ന സിറാജ് അതുല്യമായ നേട്ടങ്ങള്‍ സ്വന്തമാക്കിയാണ് തന്റെ പിതാവിന് അന്ത്യാഞ്ജലി നേര്‍ന്നത്. നാട്ടില്‍ തിരിച്ചെത്തിയ ശേഷം പിതാവിന്റെ കബറില്‍ പോയി പ്രാര്‍ത്ഥിക്കുകയാണ് സിറാജ് ആദ്യം ചെയ്തത്.

ഓട്ടോ തൊഴിലാളിയായിരുന്ന പിതാവിന്റെ പരിമിത ജീവിത സാഹചര്യങ്ങളിലൂടെ വളര്‍ന്ന സിറാജ് ഐപിഎല്ലില്‍ ആര്‍സിബിയിലെത്തിയതോടെ ജീവീതം മാറി മറിയുന്നത്. ഇന്ത്യന്‍ നായകന്‍ വിരാട് കോലിയുടെ പ്രിയപ്പെട്ട ബൗളര്‍മാരില്‍ ഒരാളായി മാറിയ സിറാജ് അവസാന സീസണില്‍ ഐപിഎല്ലില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ചതോടെയാണ് ഇന്ത്യയുടെ ടെസ്റ്റ് ടീമിലേക്ക് എത്തിച്ചേരുന്നത്. പരിക്ക് ഇന്ത്യന്‍ താരങ്ങളെ വേട്ടയാടിയതോടെ അരങ്ങേറ്റത്തിന് അവസരം ലഭിച്ച സിറാജ് ലഭിച്ച അവസരത്തെ ഏറ്റവും മനോഹരമായിത്തന്നെ ഉപയോഗപ്പെടുത്തി.

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിലും സിറാജ് ഇടം പിടിച്ചിട്ടുണ്ട്. ഐപിഎല്ലിലെ ചെണ്ട ബൗളര്‍ വിശേഷണത്തില്‍ നിന്ന് ലോകത്തിന്റെ കൈയടി നേടുന്ന ബൗളറെന്ന നിലയിലേക്കുള്ള സിറാജിന്റെ വളര്‍ച്ച ഏവര്‍ക്കും പ്രചോദനമാണ്. ഇത്തവണത്തെ ഐപിഎല്ലിലും ആര്‍സിബിയുടെ ഭാഗമാണ് സിറാജ്. ഇത്തവണ തിളങ്ങിയാല്‍ ഇന്ത്യയുടെ പരിമിത ഓവര്‍ ടീമിലും സജീവമാകാന്‍ സിറാജിന് സാധിക്കും. 35 ഐപിഎല്ലില്‍ നിന്നായി 39 വിക്കറ്റാണ് സിറാജ് നേടിയിട്ടുള്ളത്. 32 റണ്‍സ് വിട്ടുകൊടുത്ത് നാല് വിക്കറ്റ് നേടിയതാണ് മികച്ച ബൗളിങ് പ്രകടനം.

Story first published: Saturday, January 23, 2021, 10:02 [IST]
Other articles published on Jan 23, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X