വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഗാംഗുലി ബിസിസിഐ മേധാവി, ദ്രാവിഡ് കോച്ച്, ഇതേ വഴിയെ സച്ചിനും! എന്താവും റോള്‍?

ജയ് ഷായാണ് ഇതിനു വേണ്ടി ശ്രമം നടത്തുന്നത്

1

ഇന്ത്യയുടെ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറെ ഇന്ത്യന്‍ ക്രിക്കറ്റിലെ സുപ്രധാന റോളിലേക്കു കൊണ്ടു വരുന്നതിനായി ബിസിസിഐ സെക്രട്ടറി ജയ് ഷായുടെ ഊര്‍ജിത നീക്കം. സച്ചിന്റെ സമകാലികരായ പലരും ഇപ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റില്‍ പല റോളുകളിലും സജീവമാണ്. സൗരവ് ഗാംഗുലി ബിസിസിഐ പ്രസിഡന്റ് സ്ഥാനത്തു നില്‍ക്കുമ്പോള്‍ രാഹുല്‍ ദ്രാവിഡ് മുഖ്യ കോച്ചിന്റെ റോളിലുണ്ട്. ഇവര്‍ക്കൊപ്പം കളിച്ചിട്ടുള്ള വിവിഎസ് ലക്ഷ്മണാവട്ടെ ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ (എന്‍സിഎ) ഡയരക്ടറായി പ്രവര്‍ത്തിക്കുകയാണ്. ഈ മൂന്നു പേരുടെയും വഴിയെ സച്ചിനെയും സമാനമായൊരു റോള്‍ ഏറ്റെടുക്കുന്നതിനെക്കുറിച്ച് ബോധ്യപ്പെടുത്താന്‍ ജയ് ഷാ ശ്രമിച്ചു കൊണ്ടിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

1

നിലവില്‍ ഐപിഎല്ലില്‍ തന്റെ ഹോം ഫ്രാഞ്ചൈസിയായ മുംബൈ ഇന്ത്യന്‍സിന്റെ ഉപദേശകന്റെ റോള്‍ സച്ചിനാണ്. എന്നാല്‍ ദേശീയ ക്രിക്കറ്റിന്റെ വികസനത്തില്‍ അദ്ദേഹം ഇതുവരെ ഒരു പങ്കും വഹിച്ചിട്ടില്ല. ഈ കുറവ് നികത്താന്‍ സച്ചിനെ പ്രധാനപ്പെട്ട ഏതെങ്കിലുമൊരു റോളിലേക്കു കൊണ്ടു വരാനാണ് ജയ് ഷാ ആഗ്രഹിക്കുന്നത്. 20 വര്‍ഷത്തിലേറെ ലോക ക്രിക്കറ്റില്‍ നിറഞ്ഞുനിന്ന സച്ചിന്‍ ഒരുപിടി ബാറ്റിങ് റെക്കോര്‍ഡുകളുടെ അവകാശി കൂടിയാണ്.

2

ജയ് ഷാ നേരത്തേയും ഇതുപോലയുള്ള ചില സര്‍പ്രൈസ് നീക്കങ്ങള്‍ നടത്തുകയും അതില്‍ വിജയം കാണുകയും ചെയ്തിട്ടുണ്ട്. ഏറ്റവും അവസാനമായി സീനിയര്‍ ടീമിന്റെ മുഖ്യ പരിശീലകന്റെ റോളിലേക്കു ദ്രാവിഡിനെ കൊണ്ടു വരുന്നതില്‍ അദ്ദേഹം നിര്‍ണായക പങ്കു വഹിച്ചിരുന്നു. നേരത്തേ എന്‍സിഎ ഡയരക്ടറായിരുന്ന ദ്രാവിഡിന് ആദ്യം കോച്ച് സ്ഥാനത്തേക്കു വരാന്‍ ഒട്ടും താല്‍പ്പര്യമില്ലായിരുന്നു. എന്നാല്‍ ജയ് ഷായുടെയും ബിസിസിഐ പ്രസിഡന്റ് ഗാംഗുലിയുടെയും നിരന്തരമായ പ്രേരണയെ തുടര്‍ന്ന് ദ്രാവിഡ് ഈ റോള്‍ ഏറ്റെടുക്കാന്‍ സമ്മതം മൂളുകയായിരുന്നു.

3

അതിനു മുമ്പ് യുഎഇയില്‍ നടന്ന ഐസിസിയുടെ ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിന്റെ ഉപദേശകനായി മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണിയെ കൊണ്ടു വന്നതിനു പിന്നില്‍ ജയ് ഷായായിരുന്നു. ബിസിസിഐയിലുള്ളവര്‍ പോലും ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതു വരെ ഇതേക്കുറിച്ച് അറിഞ്ഞിരുന്നില്ല. ഐപിഎല്ലിന്റെ രണ്ടാം ഘട്ട മല്‍സരങ്ങളില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ നയിക്കാന്‍ ധോണി യുഎഇയിലെത്തിയിരുന്നു. ഈ സമയത്താണ് ജയ് ഷാ അദ്ദേഹവുമായി ഉപദേശകന്റെ റോളിനെക്കുറിച്ച് ചര്‍ച്ച ചെയ്തത്. ഒടുവില്‍ ധോണിയെക്കൊണ്ട് ഇതു സമ്മതിക്കുകയും ചെയ്തു. പിന്നീടാണ് ജയ് ഷാ ഇക്കാര്യം ബിസിസിയെിലെ മറ്റു അംഗങ്ങളെപ്പോലും അറിയിച്ചത്.

4

ഇതേ രീതിയില്‍ സച്ചിനെയും ഇന്ത്യന്‍ ക്രിക്കറ്റില്‍ സുപ്രധാനമായ ഏതെങ്കിലുമൊരു റോളിലേക്കു കൊണ്ടു വരാനാണ് ജയ് ഷാ ആഗ്രഹിക്കുന്നത്. 16ാമ വയസ്സില്‍ പാകിസ്താനെതിരേ ടെസ്റ്റില്‍ കളിച്ചു കൊണ്ട് അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയ സച്ചിന്‍ പിന്നീട് ഇന്ത്യ മാത്രമല്ല, ലോകം തന്നെ കണ്ട എക്കാലത്തെയും മഹാനായ ക്രിക്കറ്റര്‍മാരില്‍ ഒരാളായി മാറുകയായിരുന്നു. ക്രിക്കറ്റ് ഇന്ത്യയില്‍ പിന്നീട് മതത്തിനു തുല്യമായി മാറിയപ്പോള്‍ ദൈവമായി വാഴ്ത്തപ്പെട്ടത് സച്ചിനായിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ 34,000ത്തിന് മുകളില്‍ റണ്‍സ് അദ്ദേഹത്തിന്റെ പേരുലുണ്ട്. സച്ചിന്റെ പല റെക്കോര്‍ഡുകളും ഇപ്പോഴും ഇളക്കം തട്ടാതെ തുടരുകയാണ്.

5

എന്തൊക്കെയാണ് ചെയ്യേണ്ടത് എന്ന കാര്യത്തില്‍ ജയ് ഷായ്ക്കു നല്ല വ്യക്തതയുണ്ട്, അതു ചെറിയ കാര്യങ്ങളാണെങ്കില്‍ പോലും. ഉദാഹരണമായി പറയുകയാണെങ്കില്‍ രാഹുല്‍ ദ്രാവഡിനെ മുഖ്യ കോച്ചായി നിയമിച്ചതും വിവിഎസ് ലക്ഷ്മണിന്റെ പ്രതിച്ഛായയുള്ള ഒരാളെ ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ ഭാഗമാക്കുക എന്നിവയ്‌ക്കെല്ലാം ജയ് ഷാ മുന്‍കൈയെടുത്തിരുന്നു. സമീപഭാവിയില്‍ സച്ചിന്‍ ടെണ്ടുല്‍ക്കറെയും ഇതുപോലെയൊരു റോളിലേക്കു കൊണ്ടു വരുന്നതിനെക്കുറിച്ച് അദ്ദേഹത്തെ ബോധ്യപ്പെടുത്താനുള്ള ശ്രമമാണ് ജയ് ഷാ നടത്തിക്കൊണ്ടിരിക്കുന്നതെന്നും ചില ബിസിസിഐ അംഗങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.

Story first published: Wednesday, January 12, 2022, 8:42 [IST]
Other articles published on Jan 12, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X