വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs AUS: കോലി ബൗണ്ടറികളിലെ അഞ്ഞൂറാന്‍! ധോണിയെ പിന്നിലാക്കി- ഇനി നാലാമന്‍

ഏകദിനത്തില്‍ കൂടുതല്‍ ബൗണ്ടറികള്‍ നേടിയ ഇന്ത്യന്‍ ക്യാപ്റ്റനായി മാറി

സിഡ്‌നി: ഓസ്‌ട്രേലിയക്കെതിരേ നടന്ന രണ്ടാം ഏകദിനത്തിലെ തകര്‍പ്പന്‍ ഇന്നിങ്‌സോടെ പുതിയ റെക്കോര്‍ഡ് കുറിച്ചിരിക്കുകയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി. 87 പന്തില്‍ ഏഴു ബൗണ്ടറികളും രണ്ടു സിക്‌സറുമടക്കം അദ്ദേഹം 89 റണ്‍സ് അടിച്ചെടുത്തിരുന്നു. ഇന്ത്യ 51 റണ്‍സിനു പരാജയപ്പെട്ട മല്‍സരത്തില്‍ ടീമിന്റെ ടോപ്‌സ്‌കോററും അദ്ദേഹമായിരുന്നു.

Virat Kohli surpasses MS Dhoni in elite list | Oneindia Malayalam
1

ഈ മല്‍സരത്തിലെ മികച്ച ഇന്നിങ്‌സോടെ മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണിയുടെ റെക്കോര്‍ഡ് പഴങ്കഥയാക്കിയിരിക്കുകയാണ് കോലി. ഏകദിനത്തില്‍ ഏറ്റവുമധികം ബൗണ്ടറികള്‍ നേടിയ ഇന്ത്യന്‍ ക്യാപ്റ്റനായി അദ്ദേഹം മാറി. 499 ബൗണ്ടറികളുമായി നേരത്തേ ധോണിയുടെ പേരിലായിരുന്നു ഈ റെക്കോര്‍ഡ്. എന്നാല്‍ കോലി ഇത് 505 ആക്കി തിരുത്തിയിരിക്കുകയാണ്.

ഏറ്റവുമധികം ബൗണ്ടറികള്‍ നേടിയ ഓള്‍ടൈം ക്യാപ്റ്റന്‍മാരുടെ നിരയില്‍ നാലാംസ്ഥാനത്തും കോലി എത്തി. ഓസ്‌ട്രേലിയയുടെ റിക്കി പോണ്ടിങ്, ന്യൂസിലാന്‍ഡിന്റെ സ്റ്റീഫന്‍ ഫ്‌ളെമിങ്, ദക്ഷിണാഫ്രിക്കയുടെ ഗ്രേയം സ്മിത്ത് എന്നിവരാണ് യഥാക്രമം ആദ്യ മൂന്നു സ്ഥാനങ്ങളിലുള്ളത്. 794 ബൗണ്ടറികളുമായി കോലി മറ്റുള്ളവരേക്കാള്‍ ബഹുദൂരം മുന്നിലാണ്. ഫ്‌ളെമിങ് 670ഉം സ്മിത്ത് 630ഉം ബൗണ്ടറികള്‍ നേടിയിട്ടുണ്ട്.

IND vs AUS: ബുംറ ടീമിന്റെ എല്ലാം, അവന്‍ തിരിച്ചുവരും- പിന്തുണയുമായി രാഹുല്‍IND vs AUS: ബുംറ ടീമിന്റെ എല്ലാം, അവന്‍ തിരിച്ചുവരും- പിന്തുണയുമായി രാഹുല്‍

IND vs AUS: ഇന്ത്യയുടെ പ്രശ്‌നം ഓള്‍റൗണ്ടര്‍മാരുടെ അഭാവമല്ല, വീക്ക്‌നെസിനെക്കുറിച്ച് ചോപ്രIND vs AUS: ഇന്ത്യയുടെ പ്രശ്‌നം ഓള്‍റൗണ്ടര്‍മാരുടെ അഭാവമല്ല, വീക്ക്‌നെസിനെക്കുറിച്ച് ചോപ്ര

സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്ന രണ്ടാം ഏകദിനത്തിന്‍ 15ാം ഓവറിലായിരുന്നു ധോണിയുടെ റെക്കോര്‍ഡ് തകര്‍ത്ത കോലിയുടെ ബൗണ്ടറി. അതു മാത്രമല്ല ഏകദിനത്തില്‍ ഓസ്‌ട്രേലിയക്കെതിരേ 2000ന് മുകൡ സ്‌കോര്‍ ചെയ്ത മൂന്നാമത്തെ ഇന്ത്യന്‍ താരമായി അദ്ദേഹം മാറുകയും ചെയ്തു. സച്ചിന്‍ ടെണ്ടുല്‍ക്കര്‍, രോഹിത് ശര്‍മ എന്നിവരാണ് മറ്റുള്ളവര്‍. ഈ നേട്ടം കൂടാതെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ 22000 റണ്‍സെന്ന നാഴികക്കല്ലും കോലി പിന്നിട്ടു. ഏറ്റവും വേഗത്തില്‍ ഈ നേട്ടം കൈവരിച്ച ക്രിക്കറ്ററായി അദ്ദേഹം മാറുകയും ചെയ്തിരുന്നു.

ഓസ്‌ട്രേലിയ തങ്ങളെ തീര്‍ത്തും നിഷ്പ്രഭരാക്കിയെന്നായിരുന്നു രണ്ടാം ഏകദിനത്തിനു ശേഷം കോലിയുടെ പ്രതികരണം. ബൗളിങില്‍ ഞങ്ങള്‍ക്കു ഒരു ചലനവുമുണ്ടാക്കാനായില്ല. ഉചിതമായ ഏരിയയില്‍ ബൗള്‍ ചെയ്യാനും ബൗളര്‍മാര്‍ക്കു കഴിഞ്ഞില്ല. ഓസ്‌ട്രേലിയയുടേത് ശക്തമായ ബാറ്റിങ് നിരയാണ്. അവര്‍ക്കു സാഹചര്യങ്ങളെക്കുറിച്ചു നന്നായി അറിയുകയും ചെയ്യാം. റണ്‍ചേസ് വളരെ ബുദ്ധിമുട്ടേറിയതായിരുന്നു. ഒന്നോ, രണ്ടോ വിക്കറ്റുകള്‍ വീണാല്‍ ജയിക്കാന്‍ ആവശ്യമായ റണ്‍റേറ്റ് ഉയരുമെന്നതിനാല്‍ ഞങ്ങള്‍ ആക്രമിച്ച് ബാറ്റ് ചെയ്തു കൊണ്ടിരുന്നതായും കോലി പറഞ്ഞിരുന്നു.

Story first published: Monday, November 30, 2020, 13:46 [IST]
Other articles published on Nov 30, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X