ഇന്ത്യയുടെ മുന്‍ ഇതിഹാസ താരം എംഎസ് ധോണി ക്രിക്കറ്റിനോടു പൂര്‍ണമായി വിടപറഞ്ഞ ശേഷം വിനോദ മേഖലയില്‍ സജീവമാവാന്‍ തയ്യാറെടുക്കുന്നു. ഈ വര്‍ഷം ആഗസ്റ്റ് 15നു രാത്രിയോടെയായിരുന്നു അദ്ദേഹം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചത്. നിലവില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനെ ഐപിഎല്ലില്‍ നയിച്ചു കൊണ്ടിരിക്കുകയാണ് ധോണി. ഒന്നോ, രണ്ടോ സീസണിനു ശേഷം ധോണി ഐപിഎല്ലും മതിയാക്കാനാണ് സാധ്യത. അതിനു ശേഷം നിര്‍മാണരംഗത്തേക്കു തിരിയാനും അദ്ദേഹം ആലോചിക്കുന്നതായാണ് വിവരം.
കഴിഞ്ഞ വര്‍ഷം തന്നെക്കുറിച്ചുള്ള ഡോക്യമെന്ററിയായ റോര്‍ ഓഫ് ദി ലയണ്‍ നിര്‍മിച്ചത് ധോണിയായിരുന്നു. ധോണി എന്റര്ടെയ്ന്മെന്റ് എന്ന ബാനറിലായിരുന്നു ഇത്. പുതിയൊരു വെബ് സീരീസ് ഇതേ ബാനറില്‍ നിര്‍മിക്കാന്‍ തയ്യാറെടുക്കുകയാണ് ധോണി. ഭാര്യ സാക്ഷിക്കും കൂടി പങ്കാളിത്തമുള്ള കമ്പനിയാണിത്. ഇതിന്റെ മാനേജിങ് ഡയറക്ടറാണ് സാക്ഷി.
ഒരുപാട് പ്രൊജക്ടുകള്‍ വൈകാതെ ഈ ബാനറില്‍ പുറത്തിറങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഏറെ ദുരൂഹതകളുള്ള ഒരു അഘോരിയുടെ കഥ പറയുന്ന സയന്‍സ് ഫിക്ഷന്‍ വെബ് സീരീസാണ് അടുത്തതായി ധോണിയുടെ പ്രൊഡക്ഷന്‍ കമ്പനിയില്‍ നിന്നും പുറത്തിറങ്ങുന്നത്.
IPL 2020: സഞ്ജു അടുത്ത ധോണിയല്ല! അവസരം നല്കിയിരുന്നെങ്കില് കാണാമായിരുന്നു- ശ്രീശാന്ത്
IPL 2020: രണ്ടു കളി, 16 സിക്സര്‍! എന്താണ് രഹസ്യം? നാലു കാരങ്ങളെന്നു സഞ്ജു സാംസണ്
ഒരു നഗാവഗത എഴുത്തുകാരന്റെ ഇനിയും പ്രസിദ്ധീകരിച്ചിട്ടില്ലാത്ത പുസ്തകത്തിന്റെ അവകാശം തങ്ങള്‍ നേടിയെടുത്തതായി സാക്ഷി വ്യക്തമാക്കി. ഇത് ഒരു വെബ് സീരീസാക്കാനണ് ശ്രമം. ഒരു അഗോരിയുടെ ദുരൂഹമായ യാത്രയെ ആസ്പദമാക്കിയുള്ള വെബ് സീരീസ് അത്യാധുനിക സാങ്കേതികവിദ്യകളുടെ സഹായത്തോടെയായിരിക്കും ചിത്രീകരിക്കുക. മാജിക്കല്‍ റിയലിസത്തിന്റെ ഗണത്തില്‍ പെടുത്താവുന്ന ഒരു സാഹസിക പരമ്പര കൂടിയായിരിക്കും ഇതെന്നു സാക്ഷി കൂട്ടിച്ചേര്‍ത്തു.
അതേസമയം, ധോണിയെ സംബന്ധിച്ച് അത്ര മികച്ച ഐപിഎല്‍ അല്ല ഈ സീസണിലേത്. സിഎസ്കെ ഇത്തവണ കളിച്ച മൂന്നു മല്‍സരങ്ങളില്‍ രണ്ടിലും തോല്‍വിയേറ്റുവാങ്ങിയിരുന്നു. ഈ രണ്ടു കളികളിലും ബാറ്റിങ്, ബൗളിങ് തുടങ്ങി രണ്ടു വിഭാഗത്തിലും സിഎസ്കെ നിരാശപ്പെടുത്തിയിരുന്നു. ധോണിയുടെ മോശം ഫോമും ബാറ്റിങ് പൊസിഷനുമെല്ലാം ചോദ്യം ചെയ്യപ്പെട്ടിരുന്നു. നിലവില്‍ ഐപിഎല്‍ പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്താണ് സിഎസ്കെ. ഇതാദ്യമായാണ് ഐപിഎല്ലിന്റെ ഒരു സീസണില്‍ സിഎസ്കെ ഏറ്റവും പിറകിലാവുന്നത്.