Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്നിംഗ്‌സ് ജയം കൊണ്ടും വിരാട് കോലിക്ക് തൃപ്തിയായിട്ടില്ല.. പിന്നെയോ?

ആന്റിഗ്വ: വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പര 4 - 0ന് തൂത്തുവാരാനാണ് ആഗ്രഹമെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി. ആന്റിഗ്വയില്‍ നടന്ന ഒന്നാം ടെസ്റ്റ് ഇന്നിംഗ്‌സിനും 92 റണ്‍സിനും വിജയിച്ച ശേഷം സംസാരിക്കുകയായിരുന്നു ഇന്ത്യന്‍ നായകന്‍. പരമാവധി മത്സരങ്ങള്‍ ജയിക്കുക എന്നതാണ് ടീമിന്റെ താല്‍പര്യം. ആദ്യത്തെ രണ്ട് കളി ജയിച്ചു എന്ന് കരുതി ബാക്കി കളികള്‍ സമനില പിടിച്ച് പരമ്പര ജയിക്കാനല്ല ഇന്ത്യയുടെ ശ്രമം.

വെസ്റ്റ് ഇന്‍ഡീസിനെതിരെ നാല് ടെസ്റ്റുകളും ജയിക്കാന്‍ സാധ്യതയുണ്ടെങ്കില്‍ വിട്ടുകളയുന്നത് എന്തിന്. എല്ലാ മത്സരങ്ങളും ജയിച്ച് പരമ്പര തൂത്തുവാരുകയാണ് ലക്ഷ്യം. ജയിക്കുക എന്നത് ശീലമാക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം. അതൊരു നല്ല ശീലമാണ്. ടെസ്റ്റ് മാച്ചുകള്‍ ജയിക്കാന്‍ പഠിച്ചുതുടങ്ങിയാല്‍, ലോകത്ത് എവിടെ വെച്ചും ടെസ്റ്റ് മാച്ചുകള്‍ ജയിക്കാന്‍ ടീമിന് സാധിക്കും.

viratkohli-wi-antigua-

വ്യത്യസ്ത സാഹചര്യങ്ങളില്‍ എങ്ങനെ കളിക്കുന്നു എന്നത് പ്രധാനമാണ്. കഴിഞ്ഞ കളിയെക്കുറിച്ച് ആരും ചിന്തിക്കാറേയില്ല. ഓരോ കളിയും പുതിയതാണ്. അതിനെ ഫ്രഷ് ആയി വേണം സമീപിക്കാന്‍. എങ്കില്‍ മാത്രമേ ഓരോ കളിയിലും മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിക്കൂ. വലിയ തയ്യാറെടുപ്പമായാണ് ഇന്ത്യന്‍ ടീം വെസ്റ്റ് ഇന്‍ഡീസില്‍ എത്തിയിരിക്കുന്നത്. ജയിക്കാനുള്ള ആവേശം ഓരോ കളിക്കാരനിലും കാണാം - ക്യാപ്റ്റന്‍ കോലി പറഞ്ഞു.

Read Also: ബിഎംടിസി, കെഎസ്ആര്‍ടിസി സമരം തുടങ്ങി.. ഒരു വശം തളര്‍ന്ന് ബെംഗളൂരു... അവധി പ്രഖ്യാപിച്ചു!

വെസ്റ്റ് ഇന്‍ഡീസിനെതിരെ വെസ്്റ്റ് ഇന്‍ഡീസില്‍ വെച്ച് നേടുന്ന ഏറ്റവും വലിയ വിജയമാണ് ഇന്ത്യ ആന്റിഗ്വയിലെ സര്‍ വിവിയന്‍ റിച്ചാര്‍ഡ്‌സ് സ്‌റ്റേഡിയത്തില്‍ കുറിച്ചത്. ക്യാപ്റ്റന്‍ വിരാട് കോലി കയറിലെ ആദ്യത്തെ ഡബിള്‍ സെഞ്ചുറിയുമായി ടീമിനെ മുന്നില്‍ നിന്ന് നയിച്ചു. സെഞ്ചുറിയും 7 വിക്കറ്റുമായി ആര്‍ അശ്വിന്‍ മാന്‍ ഓഫ് ദ മാച്ചായി. ഒന്നാം ഇന്നിംഗ്‌സില്‍ നാല് വിക്കറ്റ് വീതം വീഴ്ത്തി ഫാസ്റ്റ് ബൗളര്‍മാരായ മുഹമ്മദ് ഷമിയും ഉമേഷ് യാദവും തിളങ്ങി.

Story first published: Monday, July 25, 2016, 11:39 [IST]
Other articles published on Jul 25, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+