വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: ഇന്നലെ ദേവ്ദത്ത്, ഇന്ന് സഞ്ജു... മലയാളികളെക്കൊണ്ടു തോറ്റു! വെടിക്കെട്ട് പ്രകടനം

രാജസ്ഥാനു വേണ്ടി സഞ്ജു തകര്‍പ്പന്‍ പ്രകടനം നടത്തി

ഷാര്‍ജ: ഐപിഎല്ലില്‍ മലയാളി താരങ്ങളെക്കൊണ്ട് രക്ഷയില്ലെന്നാണ് തോന്നുന്നത്. റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനായി മലയാളി ഓപ്പണര്‍ ദേവ്ദത്ത് പടിക്കല്‍ ഫിഫ്റ്റിയുമായി കസറിയതിന്റെ ആവേശമടങ്ങും മുമ്പ് വീണ്ടുമൊരു മലയാളി താരത്തിന്റെ ഇടിവെട്ട് പ്രകടനം. ഇത്തവണ എല്ലാവര്‍ക്കും പ്രിയങ്കരനായ രാജസ്ഥാന്‍ റോയല്‍സ് താരം സഞ്ജു സാംസണായിരുന്നു ഹീറോ.

Fastest IPL Fifty For SanjuSamson Including 6 Sixes And One 4 | Oneindia Malayalam
1

മാച്ച് നമ്പര്‍ ഫോറില്‍ എംഎസ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ സഞ്ജു അക്ഷരാര്‍ഥത്തില്‍ തല്ലിപ്പരുവമാക്കുകയായിരുന്നു. വിക്കറ്റിനു പിന്നില്‍ തന്റെ ആരാധനാ പാത്രം കൂടിയായ ധോണിയെ നിസ്സഹായനാക്കി നിര്‍ത്തിയായിരുന്നു സഞ്ജുവിന്റെ സംഹാരതാണ്ഡവം. വെറും 32 പന്തില്‍ 74 റണ്‍സാണ് സഞ്ജു വാരിക്കൂട്ടിയത്. ഒമ്പത് കൂറ്റന്‍ സിക്‌സറുകളും ഒരു ബൗണ്ടറിയും താരത്തിന്റെ ചേതോഹരമായ ഇന്നിങ്‌സിലുണ്ടായിരുന്നു. ഇവയില്‍ ചിലത് പതിച്ചത് സ്റ്റേഡിയത്തിന്റെ മേല്‍ക്കൂരയിലായിരുന്നു.

വെറും 19 പന്തുകളില്‍ നിന്നായിരുന്നു ഈ സീസണിലെ ഐപിഎല്ലില്‍ തന്റെ ആദ്യത്തെ ഫിഫ്റ്റി തികച്ചത്. കരിയറില്‍ അദ്ദേഹത്തിന്റെ ഏറ്റവും വേഗമേറിയ ഐപിഎല്‍ ഫിഫ്റ്റി കൂടിയാണിത്. സിഎസ്‌കെ താരങ്ങളും ധോണിയും എന്താണ് സംഭവിക്കുന്നതെന്നറിയാതെ അന്ധാളിച്ചു നില്‍ക്കുന്ന കാഴ്ചയാണ് പലപ്പോഴും കണ്ടത്. ഇത്രയും നിസ്സഹായരായി ധോണിയെയും സിഎസ്‌കെ ടീമിനെയും ഐപിഎല്ലില്‍ ക്രിക്കറ്റ് പ്രേമികള്‍ അധികം കണ്ടിട്ടുണ്ടാവില്ല. സഞ്ജു ഓരോ തവണ പന്ത് നേരിടുമ്പോഴും അത് സിക്‌സറാവുമെന്ന പ്രതീതിയാണ് ആരാധകര്‍ക്കുണ്ടായത്. അത് പലപ്പോഴും തെറ്റിയതുമില്ല. പേസ്, സ്പിന്‍ വകഭേദമില്ലാതെ അദ്ദേഹം എല്ലാവരെയും തല്ലിച്ചതച്ചു.

IPL 2020 :റസലിന് ബാറ്റിങ് പ്രൊമോഷന്‍ നല്‍കുമോ? ക്യാപ്റ്റന് തീരുമാനിക്കാം- കെകെആര്‍ കോച്ച്IPL 2020 :റസലിന് ബാറ്റിങ് പ്രൊമോഷന്‍ നല്‍കുമോ? ക്യാപ്റ്റന് തീരുമാനിക്കാം- കെകെആര്‍ കോച്ച്

IPL 2020: കെകെആറിനായി അവന്‍ പ്രതീക്ഷയ്ക്കപ്പുറത്തെ പ്രകടനം നടത്തും! ഇത് കാര്‍ത്തികിന്റെ ഉറപ്പ്IPL 2020: കെകെആറിനായി അവന്‍ പ്രതീക്ഷയ്ക്കപ്പുറത്തെ പ്രകടനം നടത്തും! ഇത് കാര്‍ത്തികിന്റെ ഉറപ്പ്

രാജസ്ഥാന്‍ ഒരു വിക്കറ്റിന് 11 റണ്‍സെന്ന നിലയില്‍ നില്‍ക്കവെയാണ് സഞ്ജു ക്രീസിലെത്തിയത്. മലയാളി താരത്തിന്റെ വരവ് കളിയുടെ ഗതി തന്നെ മാറ്റിമറിച്ചു. ക്യാപ്റ്റനും ഓപ്പണറുമായ സ്റ്റീവ് സ്മിത്തിന് കാഴ്ചക്കാരനാക്കി നിര്‍ത്തി സഞ്ജു കളം വാണു. രണ്ടാം വിക്കറ്റില്‍ 121 റണ്‍സാണ് സഞ്ജു- സ്മിത്ത് സഖ്യം ചേര്‍ന്ന് അടിച്ചെടുത്തത്. ഇവയില്‍ ഭൂരിഭാഗവും കേരള താരത്തിന്റെ ബാറ്റില്‍ നിന്നായിരുന്നു.

Note: The images used are representational

Story first published: Tuesday, September 22, 2020, 21:11 [IST]
Other articles published on Sep 22, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X