Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സ്വന്തം ഭാര്യയാണോ വല്ലവന്റെയും ഭാര്യയാണോ കംഫര്‍ട്ടബിള്‍? ജേര്‍ണലിസ്റ്റിനോട് റെയ്‌ന!

ലോകകപ്പില്‍ വെസ്റ്റ് ഇന്‍ഡീസിനോട് തോറ്റ ശേഷം ഇന്ത്യന്‍ ക്യാപ്റ്റന്‍ എം എസ് ധോണിയോട് വിരമിക്കുന്നുണ്ടോ എന്ന് ചോദിച്ച മാധ്യമപ്രവര്‍ത്തകന്റെ അവസ്ഥ ഓര്‍മയില്ലേ. ഞാന്‍ ഇപ്പോഴും ഫിറ്റല്ലേ, വിക്കറ്റിനിടയില്‍ ഓടുന്നത് കണ്ടില്ലേ എന്നൊക്കെയായിരുന്നു മാധ്യമപ്രവര്‍ത്തകനെ അടുത്ത് വിളിച്ചിരുത്തി ധോണി തമാശിച്ചത്. നിങ്ങള്‍ ഒരു ഇന്ത്യക്കാരന്‍ അല്ലല്ലോ, അപ്പോള്‍പ്പിന്നെ നിങ്ങളുടെ മകനോ സഹോദരനോ കീപ്പറായി ഇന്ത്യന്‍ ടീമില്‍ കളിക്കാന്‍ പോകുന്നില്ലല്ലോ എന്നും ധോണി ഓസ്‌ട്രേലിയക്കാരനായ ആ ജേര്‍ണലിസ്റ്റിനോട് ചോദിച്ചു.

ധോണിയുടെ പ്രകടനം കണ്ട് ഇഷ്ടപ്പെട്ടിട്ടാണോ എന്തോ, ഏറെക്കാലം ധോണിക്കൊപ്പം ഐ പി എല്‍ കളിച്ചിട്ടുള്ള സുരേഷ് റെയ്‌നയും ഒരു ജേര്‍ണലിസ്റ്റിനെ ട്രോളി നോക്കിയത്. ഇന്ത്യന്‍ കോച്ചിനെയാണോ വിദേശി കോച്ചിനെയാണോ താല്‍പര്യം എന്ന് ചോദിച്ച ജേര്‍ണലിസ്റ്റിനോടായിരുന്നു റെയ്‌നയുടെ ഞെട്ടിപ്പിക്കുന്ന മറുപടി. നിങ്ങള്‍ സ്വന്തം ഭാര്യയുടെ കൂടെയാണോ അതോ മറ്റുവല്ലവരുടെയും ഭാര്യയുടെ കൂടെയാണ് കംഫര്‍ട്ടബിള്‍ ആയിരിക്കുക എന്നായിരുന്നു റെയ്‌നയുടെ മറുചോദ്യം.

sureshraina-

ഇന്ത്യന്‍ ടീം ഡയറക്ടറായിരുന്ന രവി ശാസ്ത്രിയുടെ കാലാവധി ലോകകപ്പോടെ അവസാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യ പുതിയ കോച്ചിനെ തേടുന്നത്. മുന്‍ ഇന്ത്യന്‍ താരവും അണ്ടര്‍ 19 കോച്ചുമായ രാഹുല്‍ ദ്രാവിഡിനാണ് സാധ്യത കല്‍പ്പിക്കപ്പെടുന്നത്. ഈ സാഹചര്യത്തിലാണ് ഒരു മാധ്യമപ്രവര്‍ത്തകന്‍ റെയ്‌നയോട് പുതിയ പരിശീലകനെക്കുറിച്ച് ചോദിച്ചത്. റെയ്‌ന പറഞ്ഞ ഈ അസംബന്ധം കേട്ട് പ്രസ് റൂമിലുണ്ടായിരുന്ന മാധ്യമപ്രവര്‍ത്തകര്‍ പൊട്ടിച്ചിരിക്കുകയായിരുന്നത്രെ.

Story first published: Saturday, April 9, 2016, 10:33 [IST]
Other articles published on Apr 9, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+